റോം: അർജന്‍റൈൻ ഫോർവേഡ് പൗലോ ഡിബാലയെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ് എഎസ് റോമ. യുവന്‍റസിൽ നിന്ന് മൂന്ന് വർഷത്തെ കരാറിനാണ് ഡിബാലയെ റോമ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. ആറ് ദശലക്ഷം യൂറോയാണ് താരത്തിന്‍റെ പ്രതിഫലം. കരാർ പുതുക്കുന്നില്ലെന്ന് യുവന്‍റസ് തീരുമാനിച്ചതോടെയാണ് ഡിബാല റോമയിലേക്കെത്തിയത്.
-
👊 #ASRoma 🟨🟥 pic.twitter.com/Sxy8FKHkcR
— AS Roma (@OfficialASRoma) July 20, 2022 " class="align-text-top noRightClick twitterSection" data="
">👊 #ASRoma 🟨🟥 pic.twitter.com/Sxy8FKHkcR
— AS Roma (@OfficialASRoma) July 20, 2022👊 #ASRoma 🟨🟥 pic.twitter.com/Sxy8FKHkcR
— AS Roma (@OfficialASRoma) July 20, 2022
പ്രീമിയർ ലീഗിലെയും ലാ ലീഗയിലെയും പല വമ്പൻ ക്ലബുകളും താരത്തിന് ഓഫറുകളുമായെത്തിയെങ്കിലും സെരി എയിൽ തുടരാൻ ഡി ബാല തീരുമാനിക്കുകയായിരുന്നു. ഇറ്റാലിയ വമ്പൻമാരായ ഇന്‍റർ മിലാനും നാപ്പോളിയും ഡിബാലയെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
ഞാൻ മികച്ചുനിൽക്കുന്ന ഒരു ടീമിനൊപ്പം ചേരുന്നു. റോമയോടൊപ്പം ചേർന്നത് ഭാവിയിലേക്കുള്ള ശക്‌തമായ അടിത്തറകൾ സ്ഥാപിക്കുന്നതിന് എനിക്ക് സഹായകരമാകും. പരിശീലകൻ ജോസ് മൗറീഞ്ഞോക്കൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതും ഒരു പദവിയായി ഞാൻ കാണുന്നു, സൈനിങ്ങിന് പിന്നാലെ ഡിബാല പ്രതികരിച്ചു.
യുവന്‍റസിൽ ഏഴ് സീസണുകളിലായി 115 ഗോളുകൾ നേടിയ 28 കാരനായ ഡിബാല അഞ്ച് സീരി എ കിരീടങ്ങൾ ഉൾപ്പെടെ 12 ട്രോഫികൾ സ്വന്തമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു വർഷത്തെ കരാറിലെത്തിയ നെമാഞ്ച മാറ്റിക്കിന് പിന്നാലെ ട്രാൻസ്‌ഫർ വിൻഡോയിൽ റോമയുടെ രണ്ടാമത്തെ ഉയർന്ന സൈനിങ് ആണ് ഡിബാല.