ന്യൂഡല്‍ഹി : ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് രോഹിണി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ വിധി പറയാനായി മാറ്റി. സാഗര്‍ റാണ കൊലക്കേസുമായി ബന്ധപ്പെട്ട് സുശീലിനെ 12 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ സുശീലിന്‍റെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു.
read more: സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്ന് സാഗർ റാണയുടെ കുടുംബം
കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെ കോടതി മുറിയില്‍ വച്ച് സുശീലിനെ ചോദ്യചെയ്യാന്‍ സ്പെഷ്യല്‍ സെല്ലിന് 30 മിനുട്ട് സമയവും കോടതി നല്‍കിയിരുന്നു.
read more: ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ
മെയ് നാലിന് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ സുശീലിനെ കണ്ടെത്തുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.