ETV Bharat / sports

സാഗർ റാണ കൊലക്കേസ്: സുശീൽ കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

മെയ് നാലിന് നടന്ന സംഘര്‍ഷത്തിലാണ് യുവ ഗുസ്തി താരം സാഗർ റാണ കൊല്ലപ്പെടുന്നത്.

Sushil Kumar  Delhi Court  anticipatory bail  ജാമ്യാപേക്ഷ  സാഗർ റാണ കൊലപാതകക്കേസ്  സുശീൽ കുമാർ
ഗുസ്തി താരത്തിന്‍റെ കൊലപാതകം: സുശീൽ കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
author img

By

Published : May 18, 2021, 6:15 PM IST

ന്യൂഡല്‍ഹി: ജൂനിയർ ഗുസ്‌തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി രോഹിണി കോടതി തള്ളി. കേസില്‍ സുശീലിനും പ്രതികളായ മറ്റുള്ളവര്‍ക്കും എതിരെ മെയ് 15ന് തന്നെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

also read: ഗുസ്തി താരത്തിന്‍റെ കൊലപാതകം; സുശീൽ കുമാറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

കേസിൽ സുശീൽ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ദിവസങ്ങൾ കഴിഞ്ഞാണ് ഇയാൾക്കും കേസുമായി ബന്ധപ്പെട്ട മറ്റ് ആറ് പേർക്കും എതിരെ ഡൽഹി കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം രണ്ടാഴ്‌ചയായി ഒളിവിൽ കഴിയുന്ന സുശീൽ കുമാർ എവിടെയാണെന്നുള്ള വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ഇയാളുടെ കൂട്ടാളിയായ അജയ് കുമാറിനെ കണ്ടെത്തുന്നവർക്ക് 50,000 രൂപയും ഡല്‍ഹി പൊലീസ് പാരിതോഷികം പ്രഖ്യാപിട്ടിട്ടുണ്ട്.

also read: കൊലപാതകക്കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട്

മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയയിൽ ഗുസ്‌തി താരങ്ങൾക്കിടയിൽ നടന്ന കലഹത്തിൽ സാഗർ റാണ ഉൾപ്പെടെ ചിലർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും റാണ ചികിത്സയ്‌ക്കിടെ മരിക്കുകയായിരുന്നു. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊതപാതകത്തിൽ കലാശിച്ചത്. ഇന്ത്യയ്‌ക്കു വേണ്ടി 2012 ലണ്ടൻ ഒളിമ്പിക്‌സിൽ വെള്ളി മെഡലും 2008 ബീജിങ് ഒളിമ്പിക്‌സിൽ വെങ്കലവും നേടിയ താരമായിരുന്നു സുശീൽ കുമാർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.