മുംബൈ: പഠാന്‍ സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ കനക്കുന്നതിനിടെയാണ് ഫുട്‌ബോള്‍ ലോകകപ്പിന്‍റെ ഫൈനല്‍ വേദിയില്‍ ഇന്ത്യക്ക് അഭിമാനമായി ദീപിക പദുകോണ്‍ എത്തിയത്. കാല്‍പ്പന്ത് കളിയുടെ കനക കിരീടം ലുസൈല്‍ സ്റ്റേഡിയത്തില്‍ മുന്‍ സ്‌പാനിഷ് ഫുട്‌ബോള്‍ താരം ഐകര്‍ കസിയസിനൊപ്പം അവതരിപ്പിക്കാനുള്ള ദൗത്യമായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരത്തിനുണ്ടായിരുന്നത്. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റന്‍റെ ബ്രാന്‍ഡ് അംബാസഡറായതോടെയാണ് ലോകകപ്പ് വേദിയിലേക്ക് ദീപിക ക്ഷണിക്കപ്പെട്ടത്.
ലോകഫുട്‌ബോള്‍ മാമാങ്കത്തിന്‍റെ വേദിയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന് ഇത്തരമൊരു അവസരം ലഭിക്കുന്നത്. പിന്നാലെ തനിക്ക് ലഭിച്ച അവസരത്തില്‍ നന്ദി പ്രകടിപ്പിച്ച് താരം രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ബോളിവുഡ് നടിയുടെ പ്രതികരണം.
-
deepika padukone representing india as she unveils the world cup trophy at the fifa world cup qatar 2022pic.twitter.com/bcES0usKHI
— hourly deepika (@hourlydeepika) December 18, 2022 " class="align-text-top noRightClick twitterSection" data="
">deepika padukone representing india as she unveils the world cup trophy at the fifa world cup qatar 2022pic.twitter.com/bcES0usKHI
— hourly deepika (@hourlydeepika) December 18, 2022deepika padukone representing india as she unveils the world cup trophy at the fifa world cup qatar 2022pic.twitter.com/bcES0usKHI
— hourly deepika (@hourlydeepika) December 18, 2022
ഫിഫ ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്യുന്നത് മുതല്‍ കായിക ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരു കളിക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതുവരെ, ഇതില്‍ കൂടുതല്‍ ഒന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ ദീപിക കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്‍റീന ഫ്രാന്‍സ് കലാശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ മോഹന്‍ലാല്‍, മമ്മൂട്ടി ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, കാർത്തിക് ആര്യൻ, രൺവീർ സിങ്, സംവിധായിക ഫറ ഖാൻ എന്നിവരും എത്തി. ഖത്തറിലെത്തിയ ഷാരൂഖ് ഖാന്‍ തന്‍റെ വരാനിരിക്കുന്ന ചിത്രമായ പഠാന്‍റെ പ്രചരണാര്‍ഥം ഇംഗ്ലീഷ് മുന്‍ ഫുട്‌ബോളര്‍ വെയ്‌ന്‍ റൂണിയുമൊത്ത് തത്സമയ സംഭാഷണത്തില്‍ ചേര്‍ന്നിരുന്നു.