ETV Bharat / sports

'മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സ്ഥാനം ഹൃദയത്തില്‍, ഇത് പുതിയ വെല്ലുവിളികളുടെ സമയം'; ഇംഗ്ലീഷ് ക്ലബ് വിട്ട് ഡേവിഡ് ഡി ഗിയ

സ്‌പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു. താരം അവസാനിപ്പിച്ചത് ക്ലബ്ബുമായുള്ള 12 വര്‍ഷത്തെ ബന്ധം

David De Gea  David De Gea Manchester United  Manchester United  David De Gea Latest News  De Gea  De Gea Transfer news  ഡേവിഡ് ഡി ഗിയ  ഡേവിഡ് ഡി ഗിയ വാര്‍ത്തകള്‍  ഡേവിഡ് ഡി ഗിയ കരാര്‍  മഞ്ചസ്റ്റര്‍ യുണൈറ്റഡ്  ഡേവിഡ് ഡി ഗിയ പുതിയ ടീം  ഡി ഗിയ  ഡി ഗിയ മഞ്ചസ്റ്റര്‍ യുണൈറ്റഡ്
David De Gea
author img

By

Published : Jul 9, 2023, 11:16 AM IST

ലണ്ടന്‍ : ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) വിട്ട് സ്‌പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ (David De Gea). ട്വിറ്ററിലൂടെ ഇന്നലെ (ജൂലൈ 08) രാത്രിയിലാണ് താരം ഇംഗ്ലീഷ് ക്ലബ് വിടുന്ന വിവരം പുറത്തുവിട്ടത്. യുണൈറ്റഡുമായുള്ള താരത്തിന്‍റെ 12 വര്‍ഷത്തോളമുള്ള ബന്ധത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.

'കഴിഞ്ഞ 12 വര്‍ഷം, നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി അറിയിക്കുന്നു. അലക്‌സ് ഫെര്‍ഗൂസണ്‍ എന്നെ ഈ ക്ലബ്ബില്‍ എത്തിച്ച ശേഷം അദ്ദേഹത്തിന് കീഴില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. ഓരോ പ്രാവശ്യവും അഭിമാനത്തോടെയായിരുന്നു ഞാന്‍ ഈ ജഴ്‌സി ധരിച്ചത്.

  • I just wanted to send this farewell message to all Manchester United supporters.

    I would like to express my unwavering gratitude and appreciation for the love from the last 12 years. We’ve achieved a lot since my dear Sir Alex Ferguson brought me to this club. I took incredible… pic.twitter.com/6R7ezOEf1E

    — David de Gea (@D_DeGea) July 8, 2023 " class="align-text-top noRightClick twitterSection" data=" ">

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നില്‍ കളിക്കാന്‍ കഴിഞ്ഞത് എന്‍റെ ഏറ്റവും വലിയ ഭാഗ്യമാണ്. മാഡ്രിഡ് വിട്ടാല്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കില്ല എന്നായിരുന്നു ഞാന്‍ ചെറുപ്പത്തില്‍ കരുതിയിരുന്നത്. എന്നാല്‍, മറക്കാനാകാത്ത ഒരുപാട് അനുഭവങ്ങള്‍ ഇവിടം എനിക്ക് സമ്മാനിച്ചു.

പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഉചിതമായ സമയമാണിത്. പുതിയ ചുറ്റുപാടുകളിലേക്ക് എന്നെ തന്നെ തള്ളിവിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇവിടം വിട്ട് പോയാലും മാഞ്ചസ്റ്ററിന് എപ്പോഴും എന്‍റെ ഹൃദയത്തില്‍ സ്ഥാനമുണ്ടാകും.

കാരണം, മാഞ്ചസ്റ്ററാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഞാന്‍ ഒരിക്കലും ഈ സ്ഥലത്തെ മറക്കില്ല' - ഡി ഗിയ ട്വീറ്റ് ചെയ്‌തു. 2011ല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അരങ്ങേറിയ ഡേവിഡ് ഡി ഗിയ 500ല്‍ അധികം മത്സരങ്ങളിലാണ് ടീമിന്‍റെ വല കാത്തത്.

ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് താരത്തിന്‍റെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിച്ചത്. ഇതിന് പിന്നാലെ താരവുമായുള്ള കരാര്‍ പുതുക്കാനുള്ള ചര്‍ച്ചകള്‍ തങ്ങള്‍ നടത്തുകയാണെന്ന് ക്ലബ് അറിയിച്ചിരുന്നു. എന്നാല്‍, ടീം വിടാനായിരുന്നു താരത്തിന്‍റെ തീരുമാനം.

സമീപകാലത്ത് യുണൈറ്റഡിന് വേണ്ടി അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇതിന്‍റെ പേരില്‍ വ്യാപക വിമര്‍ശനങ്ങളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. 12 വര്‍ഷത്തോളം യുണൈറ്റഡില്‍ കളിച്ച താരം പ്രീമിയര്‍ ലീഗ്, എഫ് എ കപ്പ്, യൂറോപ്പ ലീഗ് തുടങ്ങിയ നിരവധി നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

  • Forever a United legend.

    Thank you for everything, @D_DeGea ❤️#MUFC

    — Manchester United (@ManUtd) July 8, 2023 " class="align-text-top noRightClick twitterSection" data=" ">

Also Read: 'മേസന്‍ മൗണ്ട്' മാഞ്ചസ്റ്ററിന്‍റെ ഏഴാം നമ്പറില്‍; സ്ഥിരീകരണവുമായി ക്ലബ്

അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട ഡേവിഡ് ഡി ഗിയ ഇനി ഏത് ക്ലബ്ബിലാണ് കളിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, എന്‍ഗോളോ കാന്‍റെ, കരീം ബെന്‍സേമ എന്നിവര്‍ ചേക്കേറിയ സൗദി പ്രോ ലീഗിലേക്ക് താരം പോകുമെന്നും അഭ്യൂഹങ്ങളുണ്ട്.

ഇംഗ്ലീഷ് ടീം വിട്ട ഡി ഗിയക്ക് ക്ലബ് മാനേജര്‍ എറിക് ടെന്‍ ഹാഗ് ആശംസ നേര്‍ന്നിരുന്നു. 500ലധികം മത്സരങ്ങള്‍ ഒരു ക്ലബ്ബിനായി കളിക്കുക എന്നത് അവിശ്വസനീയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.