ETV Bharat / sports

ദക്കര്‍ റാലി; മണലാരണ്യത്തിലെ കാറോട്ടം വൈറലാകുന്നു

12 ഘട്ടങ്ങളിലായി നടക്കുന്ന ദക്കര്‍ കാര്‍ റാലിയില്‍ ഡ്രൈവര്‍മാര്‍ മണലാരണ്യത്തിലൂടെ 5,000 കിലോമീറ്റര്‍ ദൂരം പിന്നിടും

competitors gather in desert for Dakar Rally  dakar Rally  Jeddah dakar rally  desert race  bike race in dessert  dakar rally news  car racing news  ദക്കര്‍ റാലി വാര്‍ത്ത  കാറോട്ടം വാര്‍ത്ത
ദക്കര്‍ റാലി
author img

By

Published : Jan 3, 2021, 7:11 PM IST

ജിദ്ദ: ദക്കര്‍ കാര്‍ റാലിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കാറുകളും ബൈക്കുകളും ട്രക്കുകളുമാണ് സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ പുരോഗമിക്കുന്ന സാഹസിക കാര്‍ റാലിയില്‍ പങ്കെടുക്കുന്നത്. ജിദ്ദയില്‍ നിന്നും ആരംഭിക്കുന്ന റാലിക്ക് രണ്ടാം തവണയാണ് സൗദി ആതിഥേയത്വം വഹിക്കുന്നത്. 12 ഘട്ടങ്ങളിലായി നടക്കുന്ന റാലിയില്‍ ഡ്രൈവര്‍മാര്‍ മണലാരണ്യത്തിലൂടെ 5,000 കിലോമീറ്റര്‍ ദൂരം പിന്നിടും.

വൈറലായി ദക്കര്‍ കാര്‍ റാലിയുടെ ദൃശ്യങ്ങള്‍.

എല്ലാ ബൈക്ക് റൈഡേഴ്‌സും ഡ്രൈവര്‍മാരും നാവിഗേറ്റേഴ്‌സും എയര്‍ ബാഗ്, ജാക്കറ്റ് എന്നിവ കരുതണം. റോഡ്‌ബുക്കും കൂടെ കൊണ്ടുപോകണം. പോകേണ്ട സ്ഥലങ്ങളെ കുറിച്ചുള്ള വിശദമായ റോഡ് ബുക്ക് റേസ് തുടങ്ങുന്നതിന് 10 മിനിട്ട് മുമ്പ് മാത്രമെ മത്സരാര്‍ത്ഥികള്‍ക്ക് കൈമാറൂ.

ദക്കര്‍ കിരീടത്തിനായി കാര്‍ലോസ് സയിന്‍സിനൊപ്പം സെബാസ്റ്റ്യന്‍ ലോപ്പും മത്സരിക്കും. ദക്കറില്‍ നാലാം കിരീടം ലക്ഷ്യമിട്ടാണ് കാര്‍ലോസ് ഇറങ്ങുന്നതെങ്കില്‍ ലോക റാലി ചാമ്പ്യന്‍ഷിപ്പില്‍ 10ാം കിരീടം ലക്ഷ്യമിട്ടാണ് സെബാസ്റ്റ്യന്‍ ലോപ്പിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ലോപ്പ് കളിച്ചിരുന്നില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.