ETV Bharat / sports

CWG 2022| കോമണ്‍വെല്‍ത്ത് ഗെയിംസ്: സമാപനച്ചടങ്ങില്‍ ഇന്ത്യയെ നിഖത്തും ശരത്തും നയിക്കും - നിഖാത് സരിന്‍

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് സമാപനം. ബർമിങ്ഹാമിലെ അലക്‌സാണ്ടര്‍ സ്റ്റേഡിയത്തിലാണ് സമാപന പരിപാടികൾ അരങ്ങേറുക.

CWG 2022  Nikhat Zareen Sharath Kamal to lead India in closing ceremony CWG 2022  Nikhat Zareen  Sharath Kamal  കോമണ്‍വെല്‍ത്ത് ഗെയിംസ്  ബര്‍മിങ്‌ഹാം ഗെയിംസ്  Birmingham Games  ഇന്ത്യന്‍ സംഘത്തെ ശരത് കമലും നിഖാത് സരിനും നയിക്കും  നിഖാത് സരിന്‍  ശരത് കമല്‍
CWG 2022| കോമണ്‍വെല്‍ത്ത് ഗെയിംസ്: സമാപനച്ചടങ്ങില്‍ ഇന്ത്യയെ നിഖാത്തും ശരത്തും നയിക്കും
author img

By

Published : Aug 8, 2022, 4:46 PM IST

ബര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ സംഘത്തെ ടേബിള്‍ ടെന്നീസ് താരം ശരത് കമലും ബോക്‌സര്‍ നിഖത് സരിനും നയിക്കും. ഇന്നാണ് (ഓഗസ്റ്റ് എട്ട്) ബര്‍മിങ്‌ഹാം ഗെയിംസിന് കൊടിയിറങ്ങുക. വനിതകളുടെ ബോക്‌സിങ്ങില്‍ 50 കിലോ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് വിഭാഗത്തില്‍ ലോകചാമ്പ്യനായ നിഖത് സരിന്‍ കോമൺവെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.

ഇന്ത്യയുടെ വെറ്ററന്‍ താരമായ ശരത് പുരുഷ ടീം വിഭാഗത്തിലും മിക്‌സഡ് ഡബിള്‍സിലും സ്വര്‍ണം നേടിയിരുന്നു. പുരുഷ ഡബിള്‍സില്‍ വെള്ളി സ്വന്തമാക്കിയ താരം പുരുഷ സിംഗിള്‍സില്‍ ഫൈനലും ഇന്ന് കളിക്കുന്നുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ ബാഡ്‌മിന്‍റണ്‍ താരം പിവി സിന്ധുവും ഹോക്കി താരം മന്‍പ്രീത് സിങ്ങുമാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. അലക്‌സാണ്ടര്‍ സ്റ്റേഡിയത്തിലാണ് സമാപന പരിപാടികള്‍ അരങ്ങേറുക.

also read: "ചാമ്പ്യന്മാരുടെ ചാമ്പ്യന്‍"; സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.