റിയാദ് : അല്‍ നസറിന്‍റെ രക്ഷകനായി വീണ്ടും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ തായിയ്‌ക്കെതിരായ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായാണ് റൊണാള്‍ഡോ വീണ്ടും നായകപരിവേഷമണിഞ്ഞത് (Cristiano Ronaldo Scores And Assists). താരത്തിന്‍റെ ഈ പ്രകടനത്തിന്‍റെ മികവിൽ ഒന്നിനെതിരായ രണ്ട് ഗോളുകൾക്കാണ് അൽ നസർ ജയം നേടിയത്. 87-ാം മിനിറ്റിലാണ് റൊണാള്‍ഡോ അല്‍ നസറിന്‍റെ വിജയഗോള്‍ നേടിയത് (Al Taee vs Al Nassr Saudi Pro League updates).
സൗദിയിലെ പ്രിന്‍സ് അബ്‌ദുൽ അസീസ് ബിന്‍ മുസൈദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ നസറാണ് ആദ്യം മുന്നിലെത്തിയത്. 32-ാം മിനിറ്റിൽ റൊണാള്‍ഡോ ഒരുക്കി നൽകിയ അവസരത്തിൽ നിന്ന് ബ്രസീലിയൻ താരം ടാലിസ്‌കയാണ് അല്‍ നസറിന് മുൻതൂക്കം സമ്മാനിച്ചത്. തുടർന്നും അല്‍ നസര്‍ അവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും ലീഡ് ഉയർത്താൻ സാധിച്ചില്ല.
-
FT: Al Tai 1-2 Al Nassr @Cristiano pops up with the winner to make it six wins in a row for the away side! 💪#yallaRSL #RoshnSaudiLeague pic.twitter.com/fZWsOQJvbr
— Roshn Saudi League (@SPL_EN) September 29, 2023 " class="align-text-top noRightClick twitterSection" data="
">FT: Al Tai 1-2 Al Nassr @Cristiano pops up with the winner to make it six wins in a row for the away side! 💪#yallaRSL #RoshnSaudiLeague pic.twitter.com/fZWsOQJvbr
— Roshn Saudi League (@SPL_EN) September 29, 2023FT: Al Tai 1-2 Al Nassr @Cristiano pops up with the winner to make it six wins in a row for the away side! 💪#yallaRSL #RoshnSaudiLeague pic.twitter.com/fZWsOQJvbr
— Roshn Saudi League (@SPL_EN) September 29, 2023
രണ്ടാം പകുതിയില്‍ കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയ അല്‍ തായ് സമനില ഗോള്‍ കണ്ടെത്തി. 79-ാം മിനിറ്റിൽ വിര്‍ജില്‍ മിസിദാനിലൂടെയാണ് ആതിഥേയര്‍ കളിയിലേക്ക് തിരികെവന്നത്. എന്നാല്‍ മത്സരങ്ങൾ സമനലയിൽ കലാശിക്കുമെന്ന് തോന്നിപ്പിച്ച സാഹചര്യത്തിലാണ് അല്‍ നസറിന്‍റെ രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവതരിച്ചത്.
-
An ice cold @Cristiano slots home his 10th #RoshnSaudiLeague goal of the season 🥶#yallaRSL pic.twitter.com/XmB82uMJpu
— Roshn Saudi League (@SPL_EN) September 29, 2023 " class="align-text-top noRightClick twitterSection" data="
">An ice cold @Cristiano slots home his 10th #RoshnSaudiLeague goal of the season 🥶#yallaRSL pic.twitter.com/XmB82uMJpu
— Roshn Saudi League (@SPL_EN) September 29, 2023An ice cold @Cristiano slots home his 10th #RoshnSaudiLeague goal of the season 🥶#yallaRSL pic.twitter.com/XmB82uMJpu
— Roshn Saudi League (@SPL_EN) September 29, 2023
ഫ്രീകിക്കിൽ നിന്ന് ടാലിസ്‌കയുടെ ഹെഡർ ശ്രമം അല്‍ തായ് നായകന്‍റെ കയ്യിൽ തട്ടി. ഇതോടെ വാറിന്‍റെ സഹായത്തോടെ റഫറി അൽ നസറിന് അനുകൂലമായി പെനാൽറ്റി അനുവദിക്കുകയായിരുന്നു. ഈ പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് റൊണാള്‍ഡോ ടീമിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു. സൗദി ലീഗിൽ ഇതുവരെ 23 ഗോളുകൾ നേടിയ റൊണാൾഡോ ഏഴ് അസിസ്റ്റുകളും പൂർത്തിയാക്കിയിട്ടുണ്ട്. ജയത്തോടെ എട്ട് മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റുമായി അൽ നസർ നാലാം സ്ഥാനത്താണ്.
-
What a penalty save by Al Shabab goalkeeper Kim Seung-gyu 🧤🇰🇷 #yallaRSL #RoshnSaudiLeague pic.twitter.com/gqdVAXNU38
— Roshn Saudi League (@SPL_EN) September 29, 2023 " class="align-text-top noRightClick twitterSection" data="
">What a penalty save by Al Shabab goalkeeper Kim Seung-gyu 🧤🇰🇷 #yallaRSL #RoshnSaudiLeague pic.twitter.com/gqdVAXNU38
— Roshn Saudi League (@SPL_EN) September 29, 2023What a penalty save by Al Shabab goalkeeper Kim Seung-gyu 🧤🇰🇷 #yallaRSL #RoshnSaudiLeague pic.twitter.com/gqdVAXNU38
— Roshn Saudi League (@SPL_EN) September 29, 2023
പെനാൽറ്റി പാഴാക്കി നെയ്‌മർ : സൗദി പ്രോ ലീഗിലെ മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ ജയം സ്വന്തമാക്കി. ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ ജൂനിയർ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അൽ ശബാബിനെ തോൽപിച്ചത്. പ്രതിരോധ താരം ഖാലിദൗ കൗലിബാലി, അലക്‌സാണ്ടർ മിട്രോവിച്ച് എന്നിവരാണ് വിജയികൾക്കായി ഗോൾ നേടിയത്. മത്സരത്തിന്‍റെ 37-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് നെയ്‌മർ പാഴാക്കിയത്.
ജയത്തോടെ അൽ ഹിലാൽ തന്നെയാണ് പോയിന്‍റ് പട്ടികയിൽ തലപ്പത്ത്. എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആറ് ജയവും രണ്ട് സമനിലയുമായി 20 പോയിന്‍റാണുള്ളത്. 19 പോയിന്‍റ് വീതമുള്ള അൽ ഇത്തിഹാദ്, അൽ തവ്വൂൻ ടീമുകളാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.