ദോഹ : ലോകഫുട്‌ബോള്‍ കിരീടം സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഖത്തറില്‍ പന്ത് തട്ടാനെത്തിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ ഒരു ഗോള്‍ വിജയം നേടി മൊറോക്കോ ചരിത്രം സൃഷ്‌ടിച്ചപ്പോള്‍ പറങ്കിപ്പടയുടെ പടനായകന് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ബാക്കിയാക്കി കണ്ണീരോടെ മടങ്ങേണ്ടിവന്നു. കാല്‍പ്പന്ത് കളിയുടെ വിശ്വകിരീടം ഇത്തവണയും നഷ്‌ടപ്പെട്ടതിന് പിന്നാലെ ഫേസ്‌ബുക്കിലൂടെ ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ചാണ് സൂപ്പര്‍ താരം മത്സരശേഷമുള്ള ആദ്യ പ്രതികരണം നടത്തിയത്.
'എന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു പോര്‍ച്ചുഗലിന് വേണ്ടി ഫുട്‌ബോള്‍ ലോകകിരീടം നേടിയെടുക്കുക എന്നത്. ഭാഗ്യവശാല്‍, പോര്‍ച്ചുഗലിനായി ഉള്‍പ്പടെ നിരവധി കിരീടങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ സ്വന്തമാക്കാന്‍ എനിക്കായി. പക്ഷേ എന്‍റെ രാജ്യത്തിന്‍റെ പേര് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിക്കുക എന്നത് ഏറ്റവും വലിയ സ്വപ്‌നമായിരുന്നു.
- " class="align-text-top noRightClick twitterSection" data="">
ഞാന്‍ അതിനായി പരിശ്രമിച്ചു, കഠിനമായി പോരാടി. 16 വര്‍ഷത്തിനിടെ, അഞ്ച് ലോകകപ്പുകളില്‍ ഞാന്‍ സ്‌കോര്‍ ചെയ്‌തു. എല്ലായ്‌പ്പോഴും മികച്ച കളിക്കാര്‍ക്കൊപ്പം, ദശലക്ഷക്കണക്കിന് വരുന്ന പോര്‍ച്ചുഗല്‍ ജനതയുടെ പിന്തുണയോടെ ഞാന്‍ എന്‍റെ എല്ലാം നല്‍കി.
ഒരു പോരാട്ടത്തിലും ഒരിക്കലും ഞാന്‍ മുഖം തിരിച്ചിട്ടില്ല. ആ സ്വപ്‌നം ഞാന്‍ ഉപേക്ഷിച്ചിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഇന്നലെ ആ സ്വപ്‌നം അവസാനിച്ചു. ഒരുപാട് കാര്യങ്ങള്‍ എഴുതപ്പെട്ടു, പലരും പലതും പറഞ്ഞു, പലതും ഊഹിക്കപ്പെട്ടു. പക്ഷേ പോര്‍ച്ചുഗലിനോടുള്ള എന്‍റെ ആത്മാര്‍ഥത ഒരിക്കലും മാറിയിട്ടില്ലെന്ന് എല്ലാവരും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
എല്ലാവരുടെയും ലക്ഷ്യത്തിനായി പോരാടിയിരുന്ന ഒരാളായിരുന്നു ഞാനും. എന്‍റെ ടീം അംഗങ്ങള്‍ക്കും രാജ്യത്തിനും നേരെ ഞാന്‍ ഒരിക്കലും പുറം തിരിഞ്ഞ് നില്‍ക്കില്ല.ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. പോര്‍ച്ചുഗലിന് നന്ദി, നന്ദി ഖത്തര്‍..
സ്വപ്‌നം നീണ്ടുനില്‍ക്കുമ്പോള്‍ അത് മനോഹരമായിരുന്നു. ഇപ്പോൾ, നല്ല ഉപദേശകനാകാനും ഓരോരുത്തരെയും അവരവരുടെ സ്വന്തം നിഗമനങ്ങളില്‍ എത്തിച്ചേരാൻ അനുവദിക്കുകയും ചെയ്യേണ്ട സമയമാണ്' - റൊണാള്‍ഡോ വ്യക്തമാക്കി.