ETV Bharat / sports

അര്‍ജന്‍റീന ബ്രസീല്‍ സ്വപ്‌നഫൈനല്‍...? കോപ അമേരിക്ക മത്സരക്രമം പുറത്ത് - കോപ അമേരിക്ക 2024 ഗ്രൂപ്പ്

Copa America 2024 Group Draw: കോപ അമേരിക്ക 2024 മത്സരക്രമമായി. അര്‍ജന്‍റീനയുടെ ആദ്യ മത്സരം ജൂണ്‍ 20നും ബ്രസീലിന്‍റേത് 24നും.

Copa America 2024  Copa America 2024 Groups  Copa America 2024 Schedule  Copa America 2024 Matches  Argentina First Match In Copa America 2024  Brazil First Match In Copa America 2024  കോപ അമേരിക്ക 2024  കോപ അമേരിക്ക 2024 മത്സരക്രമം  കോപ അമേരിക്ക 2024 ഗ്രൂപ്പ്  കോപ അമേരിക്ക 2024 അര്‍ജന്‍റീന ബ്രസീല്‍
Copa America 2024 Group Draw
author img

By ETV Bharat Kerala Team

Published : Dec 8, 2023, 9:39 AM IST

റിയോ ഡി ജനീറോ: 2024 ജൂണില്‍ നടക്കുന്ന കോപ അമേരിക്ക (Copa America 2024) ഫുട്‌ബോളിന്‍റെ മത്സരക്രമം പുറത്ത്. 16 ടീമുകളാണ് ലാറ്റിന്‍ അമേരിക്കയുടെ ചാമ്പ്യന്മാരാകാന്‍ പോരടിക്കുന്നത്. നാല് ടീമുകള്‍ വീതം നാല് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കളത്തിലിറങ്ങുന്നത് (Copa America 2024 Group Draw ).

നിലവിലെ കോപ അമേരിക്ക ചാമ്പ്യന്മാരായ അര്‍ജന്‍റീന (Argentina National Football Team) എ ഗ്രൂപ്പിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. പെറു (Peru), ചിലി (Chile) എന്നീ സംഘങ്ങളാണ് ഗ്രൂപ്പില്‍ അര്‍ജന്‍റീനയുടെ മറ്റ് എതിരാളികള്‍. പ്ലേ ഓഫ് ജേതാക്കളായെത്തുന്ന കാനഡ (Canada) അല്ലെങ്കില്‍ ട്രിനിഡാഡ് ടുബാഗോ (Trinidad And Tobago) ആയിരിക്കും ഗ്രൂപ്പിലെ നാലാം ടീം (Copa America 2024 Group A).

  • 🚨🏆 Official Copa América 2024 groups.

    Argentina and Brazil can only face each other in the final, as part of potential combinations. pic.twitter.com/eZGUC7w0sS

    — Fabrizio Romano (@FabrizioRomano) December 8, 2023 " class="align-text-top noRightClick twitterSection" data=" ">

കാനഡ യോഗ്യത നേടിയാല്‍ പ്രാഥമിക റൗണ്ടിലെ മരണഗ്രൂപ്പായി എ ഗ്രൂപ്പ് മാറും. പ്ലേഓഫ് ജേതാക്കള്‍ക്കെതിരെയാണ് ടൂര്‍ണമെന്‍റില്‍ മെസിയും സംഘവും ആദ്യ മത്സരത്തിനായി ഇറങ്ങുന്നത്. ജൂണ്‍ 20നാണ് ഈ മത്സരം (Argentina First Match In Copa America 2024).

  • 😍🏆 El trofeo de la #CA2024 luce radiante en la noche del sorteo. Fue restaurado y volvió a sus orígenes. ¿Quién lo levantará en el 2024? 🤔

    ✍🏻: https://t.co/HOhuuWKO9e

    🤩 A taça #CA2024 está radiante na noite do sorteio. Foi restaurada e voltou às suas origens. Quem vai… pic.twitter.com/AMqhBTRixW

    — CONMEBOL Copa América™️ (@CopaAmerica) December 8, 2023 " class="align-text-top noRightClick twitterSection" data=" ">

മെക്‌സിക്കോ (Mexico), ഇക്വഡോര്‍ (Ecuador), വെനസ്വേല (Venezuela), ജമൈക്ക (Jamaica) എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ (Copa America 2024 Group B). ആതിഥേയരായ അമേരിക്ക (USA) ഗ്രൂപ്പ് സിയിലാണ് ഇടം പിടിച്ചിരിക്കുന്നത് (Group C In Copa America 2024). അമേരിക്കയ്‌ക്ക് പുറമെ യുറുഗ്വേ (Uruguay), പനാമ (Panama), ബൊളീവിയ (Bolivia) ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്.

  • 𝑪𝑼𝑴𝑩𝑹𝑬, 𝒍𝒂 𝒑𝒆𝒍𝒐𝒕𝒂 𝒐𝒇𝒊𝒄𝒊𝒂𝒍 𝒅𝒆 𝒍𝒂 #𝑪𝑨𝟐𝟎𝟐𝟒

    Su diseño se basa en la forma del continente 🌎 Destacan sus 16 líneas, el total de selecciones que disputarán la CONMEBOL Copa América™️. ¡El balón que une a todas las naciones que disputarán la copa de… pic.twitter.com/9Q5DCYeK8F

നിലവിലെ റണ്ണര്‍ അപ്പുകളായ ബ്രസീല്‍ (Brazil) ഗ്രൂപ്പ് ഡിയിലാണ്. കൊളംബിയ (Columbia), പരാഗ്വേ (Paraguay) ടീമുകളും ഗ്രൂപ്പിലുണ്ട്. ശേഷിക്കുന്ന ഒരു സ്ഥാനത്തേക്ക് ഹോണ്ടുറാസ് (Honduras) അല്ലെങ്കില്‍ കോസ്റ്റോറിക്ക (Costa Rica) ആയിരിക്കും യോഗ്യത നേടുക. ഇവരില്‍ യോഗ്യത നേടുന്ന ടീമിനെതിരെ ജൂണ്‍ 24നാണ് ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്.

അര്‍ജന്‍റീന ആദ്യ മത്സരത്തിനിറങ്ങുന്ന ജൂണ്‍ 20നാണ് ടൂര്‍ണമെന്‍റിന്‍റെ തുടക്കം. ആദ്യ റൗണ്ട് മത്സരങ്ങള്‍ ജൂലൈ രണ്ടിന് അവസാനിക്കും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.

എ ഗ്രൂപ്പില്‍ വിജയികളാകുന്ന ടീം ബി ഗ്രൂപ്പ് റണ്ണര്‍ അപ്പുകളെയാണ് ക്വാര്‍ട്ടറില്‍ നേരിടുന്നത്. ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയും ക്വാര്‍ട്ടറില്‍ നേരിടും. ഗ്രൂപ്പ് സി വിജയികള്‍ ക്വാര്‍ട്ടറില്‍ ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയും ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാര്‍ ഗ്രൂപ്പി സിയിലെ രണ്ടാം സ്ഥാനക്കാരെയുമാണ് നേരിടുക.

ജൂലൈ 4-6 വരെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. ഇതുവരെ ബ്രസീല്‍ അര്‍ജന്‍റീന പോരാട്ടം ഉണ്ടാകില്ല. ജൂലൈ 9, 10 തീയതികളിലായാണ് സെമി ഫൈനല്‍ പോരാട്ടം നടക്കുന്നത്.

ആദ്യ രണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലെയും ജേതാക്കളാണ് ഒന്നാം സെമിയില്‍ ഏറ്റ് മുട്ടുന്നത്. അതുകൊണ്ട് തന്നെ സെമിയിലും അര്‍ജന്‍റീന ബ്രസീല്‍ മത്സരത്തിന് കളമൊരുങ്ങാന്‍ സാധ്യതയില്ല. ജൂലൈ 14നാണ് ഫൈനല്‍.

ഇത്തവണ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാന്‍ ലൂസേഴ്‌സ് ഫൈനലും നടക്കുന്നുണ്ട്. രണ്ട് സെമിയിലും തോല്‍ക്കുന്ന ടീമുകള്‍ മൂന്നാം സ്ഥാനത്തിനായി മത്സരിക്കും. ജൂലൈ 13നാണ് ഈ മത്സരം.

Also Read : കളിച്ചത് ടോട്ടന്‍ഹാമും ന്യൂകാസില്‍ യുണൈറ്റഡും, ജയിച്ചത് വെസ്റ്റ്ഹാം എവര്‍ട്ടണ്‍ ടീമുകള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.