ഡബ്ലിൻ: റോമൻ അബ്രമോവിച്ച് ചെൽസിയെ വിൽക്കാൻ ഒരുങ്ങുന്ന കാര്യം വ്യക്തമാക്കിയതിനു പിന്നാലെ ലണ്ടൻ ക്ലബ്ബിനെ വാങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഐറിഷ് മാർഷ്യൽ ആർട്‌സ് താരം കോണർ മക്ഗ്രിഗർ. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരമായ കോണർ മക്‌ഗ്രിഗർ ഇക്കാര്യം വ്യക്തമാക്കിയത്.
-
I wish to explore this. @ChelseaFC pic.twitter.com/ABEjjCqhD7
— Conor McGregor (@TheNotoriousMMA) March 2, 2022 " class="align-text-top noRightClick twitterSection" data="
">I wish to explore this. @ChelseaFC pic.twitter.com/ABEjjCqhD7
— Conor McGregor (@TheNotoriousMMA) March 2, 2022I wish to explore this. @ChelseaFC pic.twitter.com/ABEjjCqhD7
— Conor McGregor (@TheNotoriousMMA) March 2, 2022
2003 മുതല്‍ ചെല്‍സിയുടെ ചുമതലയേറ്റെടുത്തതിന് പിന്നാലെ ഏകദേശം 20 വർഷമായി ക്ലബ്ബിന്‍റെ അമരക്കാരനാണ് റോമൻ അബ്രമോവിച്ച്. നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ അബ്രമോവിച്ചിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പുട്ടിനുമായുള്ള ബന്ധം മൂലം ബ്രിട്ടൻ നടപടി സ്വീകരിക്കാനും സ്വത്ത് മരവിപ്പിക്കാനും സാധ്യതയുള്ളതിനാൽ ചെൽസിയെ വിൽക്കാനൊരുങ്ങുന്ന അബ്രമോവിച്ച് അക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
-
Conor McGregor is ready to be the next owner of Chelsea Football Club 😅 pic.twitter.com/7i4KmBk8k7
— ESPN FC (@ESPNFC) March 2, 2022 " class="align-text-top noRightClick twitterSection" data="
">Conor McGregor is ready to be the next owner of Chelsea Football Club 😅 pic.twitter.com/7i4KmBk8k7
— ESPN FC (@ESPNFC) March 2, 2022Conor McGregor is ready to be the next owner of Chelsea Football Club 😅 pic.twitter.com/7i4KmBk8k7
— ESPN FC (@ESPNFC) March 2, 2022
ALSO READ: യുക്രൈന്‍ അധിനിവേശം: പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി വില്‍പ്പനയ്‌ക്ക്?
ഫുട്ബോൾ ആരാധകനായ മക്‌ഗ്രിഗറിന്‍റെ പ്രിയപ്പെട്ട ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെന്ന രസകരമായ വസ്‌തുതയും ഇതിനൊപ്പമുണ്ട്. ചെൽസിയെ ഏറ്റെടുക്കാൻ ആവശ്യമായ മൂന്നു ബില്യൺ പൗണ്ടിനടുത്താണ് ആകെ സമ്പാദ്യം. അതിനാൽ മറ്റു ചിലരുമായി ചേർന്ന് കൺസോർഷ്യം വഴിയായിരിക്കും താരം ഇതിനുള്ള ശ്രമം നടത്തുക.