ETV Bharat / sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: മെഡലുറപ്പിച്ച് അമിത്, 200 മീറ്ററില്‍ ഹിമ ദാസ് സെമിയില്‍ - hima das

പുരുഷന്മാരുടെ ഫ്ലൈവെയ്റ്റ് ബോക്‌സിങ്ങിലാണ് അമിത് പംഗാൽ സെമിയില്‍ പ്രവേശിച്ചത്. സ്‌കോട്ട്ലന്‍ഡിന്‍റെ ലെനൻ മുള്ളിനെയാണ് ക്വാര്‍ട്ടറില്‍ പംഗാൽ പരാജയപ്പെടുത്തിയത്.

Etv Bcommonwealth games 2022  കോമണ്‍വെല്‍ത്ത് ഗെയിംസ് 2022  അമിത് പംഗാല്‍  ഹിമ ദാസ്  നിഖത് സരീൻ  മഞ്ജു ബാല  cwg 2022  അമിത് പംഗാൽ സെമിയില്‍  hima das  Amit Panghal  harat
Etകോമണ്‍വെല്‍ത്ത് ഗെയിംസ്: മെഡലുറപ്പിച്ച് അമിത് പംഗാല്‍, 200 മീറ്റര്‍ ഓട്ടത്തില്‍ ഹിമ ദാസ് സെമിയില്‍v Bharat
author img

By

Published : Aug 4, 2022, 7:39 PM IST

ബിര്‍മിങ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്ങില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ താരം അമിത് പംഗാൽ. പുരുഷന്മാരുടെ ഫ്ലൈവെയ്റ്റ് (48-51 കിലോഗ്രാം) വിഭാഗത്തില്‍ സ്‌കോട്ട്‌ലൻഡിന്‍റെ ലെനൻ മുള്ളിഗനെ ഇടിച്ചിട്ടാണ് പംഗാലിന്‍റെ സെമിയിലേക്കുള്ള മുന്നേറ്റം. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇടിക്കൂട്ടില്‍ നിന്നും ഇന്ത്യയ്‌ക്കായി വെള്ളിമെഡല്‍ സ്വന്തമാക്കിയ താരമാണ് പംഗാല്‍.

വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ മുന്നേറ്റം. ഇരുപതുകാരനായ സ്‌കോട്ടിഷ് താരത്തെ 5-0 എന്ന സ്‌കോറിനാണ് അമിത് പംഗാൽ പരാജയപ്പെടുത്തിയത്. പംഗാലിന്‍റെ മുന്നേറ്റത്തോടെ ബോക്‌സിങ്ങില്‍ ഇന്ത്യ നാലാമത്തെ മെഡലാണ് ഉറപ്പിച്ചത്. നിഖത് സരീൻ (50 കിലോഗ്രാം), നിതു ഗംഗാസ് (48 കിലോഗ്രാം), മുഹമ്മദ് ഹുസാമുദീൻ (57 കിലോഗ്രാം) എന്നിവരാണ് മെഡൽ ഉറപ്പിച്ച് സെമിഫൈനലിലെത്തിയ മറ്റുതാരങ്ങള്‍.

വനിതകളുടെ 200-മീറ്റര്‍ ഓട്ടത്തില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ സ്‌റ്റാര്‍ സ്‌പ്രിന്‍റര്‍ ഹിമ ദാസ്. രണ്ടാം ഹീറ്റ്‌സില്‍ 23.42 സെക്കൻഡില്‍ ഒന്നാമതായി ഫിനിഷ് ചെയ്‌താണ് ഹിമയുടെ മുന്നേറ്റം. ഹിമയേക്കാള്‍ മികച്ച സമയം കണ്ടെത്തിയ ആറ് താരങ്ങളാണ് സെമിയിലുള്ളത്.

മഞ്ജു ബാല ഫൈനലില്‍: കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ഹാമർ ത്രോയില്‍ ഇന്ത്യയുടെ മഞ്ജു ബാല ഫൈനലിൽ പ്രവേശിച്ചു. യോഗ്യത റൗണ്ടിൽ 59.68 മീറ്റര്‍ ദൂരമെറിഞ്ഞ് 11-ാം സ്ഥാനത്താണ് മഞ്ജു ബാല ഫിനിഷ് ചെയ്‌തത്. മത്സരത്തില്‍ 57.48 മീറ്റര്‍ ദൂരം കണ്ടെത്തിയ ഇന്ത്യൻ അത്‌ലറ്റ് സരിതയ്‌ക്ക് ഫൈനലിന് യോഗ്യത നേടാന്‍ കഴിഞ്ഞില്ല.

ഹാമര്‍ ത്രോയില്‍ ആദ്യ 12 സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. 74.68 മീറ്റർ എറിഞ്ഞ് കാനഡയുടെ കാമ്‌റിൻ റോജേഴ്‌സ് ആണ് യോഗ്യത റൗണ്ടില്‍ ഒന്നാം സ്ഥാനത്ത ഫിനിഷ്‌ ചെയ്തത്. ഗെയിംസ് റെക്കോഡോടെയാണ് കനേഡിയന്‍ താരത്തിന്‍റെ ഫൈനല്‍ പ്രവേശം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.