ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിലേക്ക് ഹൈജംപ് ദേശീയ റെക്കോഡിനുടമയായ തേജസ്വിന്‍ ശങ്കറിനെ പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തില്ലന്ന് പറഞ്ഞ് താരത്തെ ഒഴിവാക്കുന്നത് ശരിയല്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുള്ള താരമാണ് തോജസ്വിയെന്നും കോടതി അഭിപ്രായപ്പെട്ടു.
-
CWG 2022 | Delhi High Court issued notice to Athletic Federation of India and others on High Jumper Tejaswin Shankar's plea against his exclusion. Court asked selection committee of Athletics Federation to consider his case in its meeting. Next date of hearing is June 24, 2022. pic.twitter.com/UYMGpDCPFw
— ANI (@ANI) June 22, 2022 " class="align-text-top noRightClick twitterSection" data="
">CWG 2022 | Delhi High Court issued notice to Athletic Federation of India and others on High Jumper Tejaswin Shankar's plea against his exclusion. Court asked selection committee of Athletics Federation to consider his case in its meeting. Next date of hearing is June 24, 2022. pic.twitter.com/UYMGpDCPFw
— ANI (@ANI) June 22, 2022CWG 2022 | Delhi High Court issued notice to Athletic Federation of India and others on High Jumper Tejaswin Shankar's plea against his exclusion. Court asked selection committee of Athletics Federation to consider his case in its meeting. Next date of hearing is June 24, 2022. pic.twitter.com/UYMGpDCPFw
— ANI (@ANI) June 22, 2022
നിലവില്‍ അമേരിക്കയില്‍ പരിശീലനം നടത്തുകയാണ് തേജസ്വി. താരം നേരത്തെ തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടിയിരുന്നു. എന്നാല്‍ ഈ മാസം ചെന്നൈയില്‍ നടന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാതിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് തേജസ്വിനെ ടീമില്‍ നിന്നും തഴഞ്ഞത്. ഇതിനെ ചോദ്യം ചെയ്‌താണ് താരം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
തേജസ്വിന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കായിക മന്ത്രാലയം, ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍, ഫെഡറേഷന്‍ സെലക്ഷന്‍ കമ്മിറ്റി, എന്നിവര്‍ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. അമേരിക്കയില്‍ നടന്ന കോളീജിയേറ്റ് അത്‌ലറ്റിക് അസോസിയേഷന്‍ മത്സരങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈജംപ് താരത്തെ കോമണ്‍വെല്‍ത്ത് ടീമിലേക്ക് പരിഗണിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.