ETV Bharat / sports

സിൻസിനാറ്റി ഓപ്പണ്‍: മോശം ഫോം തുടര്‍ന്ന് ഇഗ സ്വിറ്റെക്, എമ്മ റാഡുകാനുവും പുറത്ത് - വെസ്റ്റേൺ ആന്‍ഡ് സതേൺ ഓപ്പണ്‍

സിൻസിനാറ്റി ഓപ്പണ്‍ ടെന്നീസിന്‍റെ പ്രീക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരമായ ഇഗ സ്വിറ്റെക് യുഎസ്‌ താരത്തോട് തോല്‍വി വഴങ്ങി.

Cincinnati open  Iga Swiatek  Ons Jabeur  Emma Raducanu  Iga Swiatek out from Cincinnati open  ഇഗ സ്വിറ്റെക്  സിൻസിനാറ്റി ഓപ്പണ്‍  എമ്മ റാഡുകാനു  ഒന്‍സ് ജാബ്യുര്‍
സിൻസിനാറ്റി ഓപ്പണ്‍: മോശം ഫോം തുടര്‍ന്ന് ഇഗ സ്വിറ്റെക്, എമ്മ റാഡുകാനുവും പുറത്ത്
author img

By

Published : Aug 19, 2022, 12:49 PM IST

മേസൺ: ടെന്നീസ് കോര്‍ട്ടിലെ മോശം ഫോം തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിറ്റെക്. വെസ്റ്റേൺ ആന്‍ഡ് സതേൺ ഓപ്പണ്‍ (സിൻസിനാറ്റി) ടെന്നീസില്‍ നിന്നും ഇഗ സ്വിറ്റെക് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ യുഎസ്എയുടെ മാഡിസൺ കീസിനോടാണ് ഇഗ തോല്‍വി വഴങ്ങിയത്.

ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് 3-6, 4-6 എന്ന സ്‌കോറിനായിരുന്നു ഇഗയുടെ കീഴടങ്ങല്‍. ഈ മാസം ആദ്യം കാനേഡിയന്‍ ഓപ്പണിന്‍റെ പ്രീ ക്വാര്‍ട്ടറിലും 21കാരിയായ പോളിഷ്‌ താരം തോറ്റിരുന്നു. ബ്രസീലിയന്‍ താരം ബിയാട്രിസ് ഹദ്ദാദ് മയിയാണ് ഇഗയെ തോല്‍പ്പിച്ചത്.കഴിഞ്ഞ ഫ്രഞ്ച്‌ ഓപ്പണിന് ശേഷം ഒരു ടൂര്‍ണമെന്‍റ് വിജയിക്കാന്‍ പോളിഷുകാരിയായ ഇഗയ്‌ക്ക് കഴിഞ്ഞിട്ടില്ല.

അതേസമയം നിലവിലെ യുഎസ്‌ ഓപ്പണ്‍ ചാമ്പ്യന്‍ എമ്മ റാഡുകാനുവിനും മാഡ്രിഡ് ഓപ്പണ്‍ ചാമ്പ്യന്‍ താരം ഒന്‍സ് ജാബ്യുറിനും ക്വാര്‍ട്ടറിലെത്താനായില്ല. യുഎസിന്‍റെ ജെസ്സിക്ക പെഗ്യൂലയോട് ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ബ്രിട്ടീഷ് താരമായ എമ്മയുടെ കീഴടങ്ങള്‍.

സ്‌കോര്‍: 5-7, 4-6. ആദ്യ മത്സരത്തില്‍ ഇതിഹാസ താരം സെറീന വില്യംസിനെ തോല്‍പ്പിക്കാന്‍ എമ്മ റാഡുകാനുവിന് കഴിഞ്ഞിരുന്നു. വിംബിൾഡൺ റണ്ണറപ്പായ ചെക്ക് റിപ്പബ്ലിക്കിന്‍റെ പെട്ര ക്വിറ്റോവയോടാണ് ഒന്‍സ് കീഴടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.