സ്റ്റാംഫോർഡ് ബ്രിഡ്‌ജ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്ന് സൂപ്പർ പോരാട്ടം. നിലവിലെ ജേതാക്കളായ ചെൽസി സ്‌പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെ നേരിടും. കഴിഞ്ഞ സീസണിൽ തങ്ങളെ കീഴടക്കി ഫൈനലിലേക്ക് മുന്നേറിയ ചെൽസിയോട് പകരം വീട്ടാൻ റയലിനുള്ള സുവർണാവസരമാണിത്.
-
Are you 🔵 or ⚪️ ?#UCL pic.twitter.com/AMG66Rpnjs
— UEFA Champions League (@ChampionsLeague) April 6, 2022 " class="align-text-top noRightClick twitterSection" data="
">Are you 🔵 or ⚪️ ?#UCL pic.twitter.com/AMG66Rpnjs
— UEFA Champions League (@ChampionsLeague) April 6, 2022Are you 🔵 or ⚪️ ?#UCL pic.twitter.com/AMG66Rpnjs
— UEFA Champions League (@ChampionsLeague) April 6, 2022
ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ ഇരുപാദങ്ങളിലുമായി ലില്ലയെ 4-1ന് തോൽപ്പിച്ചാണ് തോമസ് ടുഷലിന്‍റെ ടീം ക്വാർട്ടറിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് 4-1ന്‍റെ പരാജയം ഏറ്റുവാങ്ങിയാണ് ചെൽസിയുടെ വരവ്. ഹകിം സിയെച്ച്, കായ് ഹാവെര്‍ട്‌സ്, ക്രിസ്റ്റ്യന്‍ പുലിസിച്ച് എന്നിവരിലാണ് ബ്ലൂസിന്റെ ഗോള്‍ പ്രതീക്ഷ.
-
What will be the headline at full time? 📰 🤔#UCL pic.twitter.com/hSBWLlRBGC
— UEFA Champions League (@ChampionsLeague) April 6, 2022 " class="align-text-top noRightClick twitterSection" data="
">What will be the headline at full time? 📰 🤔#UCL pic.twitter.com/hSBWLlRBGC
— UEFA Champions League (@ChampionsLeague) April 6, 2022What will be the headline at full time? 📰 🤔#UCL pic.twitter.com/hSBWLlRBGC
— UEFA Champions League (@ChampionsLeague) April 6, 2022
പിഎസ്‌ജിയെ മറികടന്നാണ് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് എത്തിയത്. ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് ചെൽസിയെ തോൽപ്പിക്കാം എന്ന ആത്മവിശ്വാസത്തിലാകും ഇന്നിറങ്ങുക. റയൽ മാഡ്രിഡ് നിരയിൽ പരിക്ക് കാരണം ഹസാർഡ് ഉണ്ടാകില്ല.
തകര്‍പ്പന്‍ ഫോമിലുള്ള കരീം ബെന്‍സേമയാവും ചെല്‍സിയുടെ പ്രധാന ആശങ്ക. വിനീഷ്യസ് ജൂനിയറും അസെന്‍സിയോയും ബെന്‍സേമയ്‌ക്കൊപ്പം മുന്നേറ്റനിരയിലെത്തും. ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച്, കാസിമിറോ എന്നിവര്‍ അണിനിരക്കുന്ന റയല്‍ മധ്യനിരയും സുശക്തം.
ALSO READ: UCL |ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ; ആദ്യ പാദം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ
മറ്റൊരു മത്സരത്തിൽ ജർമ്മൻ വമ്പൻമാരായ ബയേൺ മ്യുണിച്ച് സ്‌പാനിഷ് ക്ലബായ വിയ്യാറയലിനെ നേരിടും. ഓസ്‌ട്രിയൻ ക്ലബായ ആര്‍ബി സാല്‍സ്ബര്‍ഗിനെ 8-2ന് തകര്‍ത്താണ് ബയേണിന്‍റെ വരവ്. ഇറ്റാലിയന്‍ വമ്പൻമാരായ യുവന്‍റസിനെ തോല്‍പ്പിച്ചെത്തുന്ന ഉനായ് എമെറിയുടെ വിയ്യാറയല്‍ എങ്ങനെ ബയേണിനെ നേരുടുമെന്നത് കണ്ടറിയണം. ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ എങ്ങനെ പിടിച്ചുകെട്ടും എന്നതിനെ ആശ്രയിച്ചായിരിക്കും വിയ്യാറയലിന്‍റെ ഭാവി.