ETV Bharat / sports

Angelo Gabriel | പോകുന്നവർ പോകട്ടെ, ബ്രസീലിയൻ യുവ താരം ആഞ്ചലോ ഗബ്രിയേല്‍ ചെല്‍സിയില്‍

ബ്രസീലിയൻ വിങ്ങർ ആഞ്ചലോ ഗബ്രിയേലുമായുള്ള സൈനിംഗ് നടപടികള്‍ പൂർത്തിയാക്കിയതായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി.

Chelsea signed Angelo Gabriel  Angelo Gabriel  Angelo Gabriel news  Santos  chelsea transfer news  ചെല്‍സി  ആഞ്ചലോ ഗബ്രിയേല്‍  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
ആഞ്ചലോ ഗബ്രിയേല്‍
author img

By

Published : Jul 17, 2023, 12:55 PM IST

ലണ്ടന്‍: ബ്രസീലിയൻ വിങ്ങർ ആഞ്ചലോ ഗബ്രിയേലിനെ കൂടാരത്തില്‍ എത്തിച്ച് ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി. സാന്‍റോസില്‍ നിന്നാണ് 18-കാരനെ ചെല്‍സി സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് എത്തിക്കുന്നത്. താരവുമായുള്ള സൈനിംഗ് നടപടികള്‍ പൂർത്തിയാക്കിയതായി ചെല്‍സി അറിയിച്ചിട്ടുണ്ട്.

സാന്‍റോസ് സീനിയര്‍ ടീമിനായി നിരവധി മത്സരങ്ങൾ കളിച്ച അനുഭവ സമ്പത്തുമായാണ് ആഞ്ചലോ ഗബ്രിയേല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്തുതട്ടാന്‍ എത്തുന്നത്. വിവിധ ടൂര്‍ണമെന്‍റുകളിയായി ഇതിനകം തന്നെ 129 മത്സരങ്ങളിലാണ് സാന്‍റോസിനായി ആഞ്ചലോ ഗബ്രിയേല്‍ കളിച്ചിട്ടുള്ളത്.

2024 ഡിസംബര്‍ വരെ സാന്‍റോസുമായി കരാറുണ്ടായിരുന്ന താരം ഇതു അവസാനിപ്പിച്ചുകൊണ്ടാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ ഭാഗമാവുന്നത്. ബ്രസീൽ ദേശീയ ചാമ്പ്യൻഷിപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡിന് ഉടമയാണ് ആഞ്ചലോ. 15 വയസും 308 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ വിഖ്യാതമായ മാറക്കാനയില്‍ ഫ്ലുമിനെൻസിനെതിരെ അരങ്ങേറ്റം നടത്തിയാണ് താരം ഈ റെക്കോഡ് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്.

തുടര്‍ന്ന് സാന്‍റോസിന്‍റെ മുന്നേറ്റ നിരയില്‍ പതിവുകാരനായും ഇടങ്കാലനായ ആഞ്ചലോ ഗബ്രിയേല്‍ മാറി. 2021ഏപ്രിലിൽ, കോപ്പ ലിബർട്ടഡോറസ് കപ്പിലാണ് ബ്രസീലിയന്‍ അണ്ടര്‍-20 ഇന്‍റർനാഷണൽ തന്‍റെ ആദ്യ സീനിയർ ഗോൾ നേടുന്നത്. ഇതോടെ ടൂര്‍ണമെന്‍റിന്‍റെ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ആഞ്ചലോ ഗബ്രിയേല്‍ സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്‍റില്‍ ക്ലബിനായി നാല് ഗോളുകള്‍ കൂടി അടിച്ച് കൂട്ടിയ താരം പത്ത് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.

2021 മാർച്ച് 9-നായിരുന്നു താരം കോപ്പ ലിബർട്ടഡോഴ്‌സിൽ അരങ്ങേറ്റ മത്സരം കളിച്ചത്. അന്ന് 16 വയസും 2 മാസവും 16 ദിവസവുമായിരുന്നു ആഞ്ചലോയുടെ പ്രായം. ഇതോടെ റോഡ്രിഗോയെ മറികടന്ന് ടൂര്‍ണമെന്‍റില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സാന്‍റോസ് കളിക്കാരനായും താരം മാറിയിരുന്നു. നേരത്തെ 2020 ഒക്‌ടോബർ 23-ന്, പെയ്‌ക്‌സുമായുള്ള ഒരു പ്രൊഫഷണൽ പ്രീ-കോൺട്രാക്റ്റ് ആഞ്ചലോ ഗബ്രിയേല്‍ ഒപ്പുവച്ചിരുന്നു. താരത്തിന്‍റെ 16-ാം ജന്മദിനം മുതൽ പ്രാബല്യത്തിൽ വന്ന ഡീലായിരുന്നുവത്. രണ്ട് ദിവസത്തിന് ശേഷം തന്‍റെ പ്രൊഫഷണൽ അരങ്ങേറ്റവും നടത്താന്‍ താരത്തിന് കഴിഞ്ഞു.

സീരി എ ചാമ്പ്യൻഷിപ്പില്‍ ഫ്ലുമിനെൻസിനെതിരായ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ ലൂക്കാസ് ബ്രാഗയുടെ പകരക്കാരനായാണ് താരം കളിക്കാന്‍ ഇറങ്ങിയത്. 15 വയസും 10 മാസവും 4 ദിവസവും പ്രായമുള്ളപ്പോഴാണ് ആഞ്ചലോ ഗബ്രിയേല്‍ സാന്‍റോസിനായി അരങ്ങേറ്റം നടത്തുന്നത്. ഇതോടെ ക്ലബിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാവാനും ആഞ്ചലോ ഗബ്രിയേലിനായി. 11 ദിവസത്തിന്‍റെ ഇളപ്പത്തില്‍ ഇതിഹാസ താരം പെലെയെ മറികടന്ന് കുട്ടീഞ്ഞോയ്ക്ക് പിന്നിലാണ് താരം ഇടം കണ്ടെത്തിയത്.

ബ്രസീലിന്‍റെ അണ്ടര്‍ 15 ടീമിനായി കളിച്ചിട്ടുള്ള ആഞ്ചലോ ഗബ്രിയേല്‍ അണ്ടര്‍ 16, അണ്ടര്‍ 17 ടീമില്‍ ഉള്‍പ്പെട്ടുവിരുന്നുവെങ്കിലും കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ മോശം പ്രകടനമായിരുന്നു ചെല്‍സി നടത്തിയത്. സീസണിലെ 38 മത്സരങ്ങളില്‍ 16-ലും തോല്‍വി വഴങ്ങിയ സംഘത്തിന് പോയിന്‍റ് ടേബിളില്‍ 13-ാമതാണ് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. പുതിയ സീസണില്‍ തിരിച്ചുവര് നടത്തുന്നതിനായി ക്ലബില്‍ വമ്പന്‍ അഴിച്ചുപണികള്‍ നടക്കുന്നുണ്ട്.

ALSO READ: AIFF | ആവേശക്കുതിപ്പിനിടയിലും ആരാധകർക്ക് നിരാശ ; ഇന്ത്യൻ ഫുട്ബോൾ ടീമിന് ഏഷ്യൻ ​ഗെയിംസ് നഷ്‌ടമായേക്കും

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തില്‍ നിരവധി പ്രമുഖ താരങ്ങളെ ചെല്‍സി വിറ്റിരുന്നു. ചിലർ ടീം വിട്ടുപോകുകയും ചെയ്‌തു. വമ്പൻ അഴിച്ചു പണി നടത്തുന്ന ക്ലബിന് യുവതാരങ്ങളെ ടീമിലെത്തിച്ച് പുത്തൻ ക്ലബിനെ വാർത്തെടുക്കുക എന്ന ദൗത്യമാണ് മുന്നിലുള്ളത്. മാറ്റിയോ കൊവാസിച്ച്, കായ്‌ ഹവേർട്‌സ്, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നി പ്രമുഖർ ടീം വിട്ടപ്പോൾ ഹകിം സിയേച്, എഡ്വാർഡ് മെൻഡി, പിയെറിക് ഒബാമെയങ്, റൊമേലു ലുക്കാകു, കൗലിബാലി എന്നിവരെ വിറ്റൊഴിവാക്കുകയാണ് ക്ലബ് ചെയ്‌തത്.

also read: ചെൽസിയില്‍ 'വിറ്റൊഴിക്കല്‍ മേള'; കോവാസിച്ച്, കായ് ഹവേർട്‌സ് അടക്കം ടീം വിടുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.