ETV Bharat / sports

EPL | പ്രീമിയർ ലീഗിൽ ചെല്‍സിയുടെ ഗോളടിമേളം, ആഴ്‌സണലിനെ ഞെട്ടിച്ച് ബ്രൈറ്റൺ - Chelsea beat southampton

മേസൺ മൗണ്ടിന്‍റെയും തിമോ വെർണറുടേയും ഇരട്ട ഗോൾ കരുത്തിലാണ് ചെൽസിയുടെ ശക്തമായ തിരിച്ചുവരവ്.

english premier league 2022  epl match results  Chelsea vs Southampton  arsenal vs brighton  tottenham vs aston villa  leeds united vs watford  പ്രീമിയർ ലീഗിൽ ചെല്‍സിയുടെ ഗോളടിമേളം  ഹാട്രിക്കുമായി സൺ, സ്‌പേർസിന് ജയം  ആഴ്‌സണലിനെ ഞെട്ടിച്ച് ബ്രൈറ്റൺ;  ലീഡ്‌സിന് ആശ്വാസം;  Chelsea beat southampton  tottenham defeated aston villa
EPL | പ്രീമിയർ ലീഗിൽ ചെല്‍സിയുടെ ഗോളടിമേളം, ആഴ്‌സണലിനെ ഞെട്ടിച്ച് ബ്രൈറ്റൺ
author img

By

Published : Apr 10, 2022, 12:51 PM IST

ലണ്ടൻ: പ്രീമിയർ ലീഗിൽ ചെൽസിയുടെ ഗോൾവർഷം. ചെൽസി എതിരില്ലാത്ത ആറ് ഗോളിനാണ് സതാംപ്‌ടണെ തകർത്തത്. ചാംപ്യൻസ് ലീഗിൽ റയൽലിനോട് 3–1നും അതിനു മുൻപ് പ്രിമിയർ ലീഗിൽ ബ്രെന്‍റ്‌ഫോഡിനോടു 4–1നും തോറ്റതിന്‍റെ സങ്കടവും നിരാശയും ദേഷ്യവുമെല്ലാം തകർത്തെറിഞ്ഞ് ചെൽസി. മേസൺ മൗണ്ടിന്‍റെയും തിമോ വെർണറുടേയും ഇരട്ട ഗോൾ കരുത്തിലാണ് ചെൽസിയുടെ ശക്തമായ തിരിച്ചുവരവ്. മാർക്കോ അലോൻസോയും കായ് ഹാവെർട്‌സുമാണ് ചെൽസിയുടെ മറ്റ് സ്കോറർമാർ.

  • FULL-TIME Southampton 0-6 Chelsea

    Braces from Mason Mount and Timo Werner and a goal apiece for Marcos Alonso and Kai Havertz give Thomas Tuchel's side a much-deserved victory #SOUCHE pic.twitter.com/NR1nXrSJDz

    — Premier League (@premierleague) April 9, 2022 " class="align-text-top noRightClick twitterSection" data=" ">

സതാംപ്‌ടണിന്‍റെ മൈതാനത്ത് നേടിയ തകർപ്പൻ ജയം അടുത്തയാഴ്‌ച റയലിനെതിരെ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടറിനിറങ്ങുന്ന ചെൽസിക്ക് ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്. 30 കളിയിൽ 62 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോള്‍ ചെൽസി.

ഹാട്രിക്കുമായി സൺ, സ്‌പേർസിന് ജയം ; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് തകർപ്പൻ ജയം. ടോട്ടനം എതിരില്ലാത്ത നാല് ഗോളിന് ആസ്റ്റൻ വില്ലയെ തോൽപിച്ചു. സോംഗ് ഹ്യൂംഗ് മിന്നിന്‍റെ ഹാട്രിക് കരുത്തിലാണ് ടോട്ടനത്തിന്‍റെ ജയം. 3, 66, 71 മിനിറ്റുകളിലായിരുന്നു സണ്ണിന്‍റെ ഗോളുകൾ. ഡെജൻ കുളുസെവ്സ്‌കിയാണ് സ്‌പേർസിന്‍റെ ഗോൾപട്ടിക തികച്ചത്. 57 പോയിന്‍റോടെ ലീഗിൽ നാലാം സ്ഥാനത്താണ് ടോട്ടനം.

ALSO READ: ഹാട്രിക്ക് ഗോളുമായി എംബാപ്പെയും നെയമറും, ട്രിപ്പിള്‍ അസിസ്റ്റുമായി മെസി, കിരീടത്തിനരികെ പിഎസ്‌ജി; ജർമൻ ലീഗിൽ ബയേണിനും ജയം

ആഴ്‌സണലിനെ ഞെട്ടിച്ച് ബ്രൈറ്റൺ; പ്രീമിയർ ലീഗിൽ ആഴ്‌സണലിന് തുടർച്ചയായ രണ്ടാം തോൽവി. ബ്രൈറ്റൺ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആഴ്‌സണലിനെ തോല്‍പിച്ചത്. ലിയാനൻഡ്രോ, എനോക്ക് എന്നിവരാണ് ബ്രൈറ്റൺ വേണ്ടി ഗോൾ നേടിയത്. കളി തീരുന്നതിന് തൊട്ടുമുൻപ് മാർട്ടിൻ ഒഡേഗാർഡാണ് ആഴ്‌സണലിന്‍റെ ആശ്വാസഗോൾ നേടിയത്. സീസണിൽ പത്താം തോൽവി നേരിട്ട ആഴ്‌ണൽ 54 പോയിന്‍റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ്.

  • FULL-TIME Arsenal 1-2 Brighton

    Strikes from Leandro Trossard and Enock Mwepu send Graham Potter’s team into 11th despite a late Arsenal onslaught#ARSBHA pic.twitter.com/ZkUV8MSP3G

ലീഡ്‌സിന് ആശ്വാസം; വാറ്റ്ഫോർഡിനെ അവരുടെ മൈതാനത്ത് നേരിട്ട ലീഡ്‌സ് യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ ജയം സ്വന്തമാക്കി. റാഫിന്യ, റോഡ്രിഗോ, ഹാരിസൺ എന്നിവരാണ് ലീഡ്‌സിന്‍റെ ഗോളുകൾ നേടിയത്. ജയത്തോടെ ലീഡ്‌സ് യുണൈറ്റഡ് 33 പോയിന്‍റോടെ ലീഗിൽ പതിനാറാം സ്ഥാനത്താണ്. ഈ ജയത്തോടെ ലീഡ്‌സിന് തൽക്കാലത്തേക്ക് തരംതാഴ്‌ത്തൽ ഭീഷണി ഒഴിവായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.