ETV Bharat / sports

Champions League |സൂപ്പർ താരങ്ങളും സൂപ്പർ ക്ലബുകളും കളത്തില്‍, വീണ്ടും ചാമ്പ്യൻസ് ലീഗ് ആവേശം - real madrid

സ്‌പനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, അത്‌ലറ്റികോ മാഡ്രിഡ്, പ്രീമിയർ ലീഗ് സൂപ്പർ ക്ലബുകളായ ലിവർപൂൾ, ടോട്ടൻഹാം, ചെല്‍സി, ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്, ഫ്രാൻസില്‍ നിന്ന് പിഎസ്‌ജി അടക്കമുള്ള ടീമുകളാണ് കളത്തിലിറങ്ങുന്നത്.

English clubs underwhelming early in Champions League  uefa champions league  യൂവേഫ ചാമ്പ്യൻസ് ലീഗ്  liverpool  manchester city  psg  barcelona  bayern munich  juventus  tottenham hotspurs  ചെൽസി  ബാഴ്‌സലോണ  ടോട്ടൻഹാം  ലിവർപൂൾ  ബയേൺ മ്യൂണിക്  ucl updates  ucl group stage  Champions League  Uefa Champions League  ucl analysis  ചാമ്പ്യൻസ് ലീഗ്  റയൽ മാഡ്രിഡ്  real madrid
Champions League | കാൽപന്ത് പ്രേമികൾ വീണ്ടും ചാമ്പ്യൻസ് ലീഗ് ലഹരിയിലേക്ക്; വമ്പൻ ടീമുകൾക്കെല്ലാം പോരാട്ടം
author img

By

Published : Oct 4, 2022, 12:42 PM IST

മാഡ്രിഡ്: ചെറിയ ഇടവേളയ്‌ക്ക് ശേഷം വീണ്ടും യുവേഫ ചാമ്പ്യൻസ് ലീഗ് ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ. വമ്പൻ ടീമുകളെല്ലാം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം റൗണ്ട് മത്സരത്തിനായി കളത്തിലുണ്ട്.

ഇംഗ്ളീഷ് ആധിപത്യം: അവസാന 10 ചാമ്പ്യൻസ് ലീഗ് സീസണുകളിൽ ആറുതവണയും ഫൈനലിലെത്തിയത് പ്രീമിയർ ലീഗ് ക്ലബുകളായിരുന്നു. ഇത്തവണ സമ്മർ ട്രാൻസ്‌ഫർ വിൻഡോയിൽ പണം വാരിയെറിഞ്ഞാണ് മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസിയടക്കമുള്ള പ്രീമിയർ ക്ലബുകൾ ഈ സീസണിലെ പോരാട്ടങ്ങൾക്ക് ഒരുങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് അവസാനിച്ച ട്രാൻസ്‌ഫർ ജാലകത്തിൽ 1.9 ബില്ല്യൺ പൗണ്ട് (18000 കോടി ഇന്ത്യന്‍ രൂപ) ചെലവഴിച്ചാണ് ഇംഗ്ലീഷ് ടീമുകൾ താരങ്ങളെ തട്ടകത്തിലെത്തിച്ചത്.

എന്നാൽ ആ പണക്കൊഴുപ്പിനൊത്ത് ആരാധകർ പ്രതീക്ഷിച്ച പ്രകടനമല്ല പല ടീമുകളും ചാമ്പ്യൻസ് ലീഗില്‍ പുറത്തെടുക്കുന്നത്. ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾ മാത്രം പൂർത്തിയായപ്പോൾ ചെൽസിയും ലിവർപൂളും ടോട്ടൻഹാമുമെല്ലാം തോൽവിയറിഞ്ഞു. നോർവീജിയൻ സൂപ്പർതാരം എർലിങ് ഹാലൻഡ്, ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് കാൽവിൻ ഫിലിപ്‌സുമടക്കം പുതിയ താരങ്ങളെ ടീമിലെത്തിച്ച മാഞ്ചസ്റ്റർ സിറ്റി മാത്രമാണ് മികച്ച പ്രകടനം പുറത്തെടുക്കുന്നത്.

മാഞ്ചസ്റ്റർ ഡർബിയിൽ ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 6-3 ന് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി മികച്ച ഫോമിലാണ്. ഇതിനകം ഗ്രൂപ്പ്ഘട്ടത്തിൽ സെവിയ്യ, ബൊറൂസിയ ഡോർട്ട്മുണ്ട് ടീമുകളെ സിറ്റി കീഴടക്കിക്കഴിഞ്ഞു. അടുത്ത രണ്ട് ഹോം-എവേ മത്സരങ്ങളിൽ കോപ്പൻഹേഗനെ കീഴടക്കാനായാൽ രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ സിറ്റിക്ക് നോക്കൗട്ടിലേക്ക് കടക്കാം.

ചെൽസിയുടെ പ്രതിസന്ധി: ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ഡൈനാമോ സാഗ്രബിനോട് പരാജയപ്പെട്ട ചെൽസി രണ്ടാം മത്സരത്തിൽ റെഡ്ബുൾ സാൽസ്‌ബർഗിനെതിരെ സമനില വഴങ്ങിയിരുന്നു. ഇതോടെ ഒരു പോയിന്‍റുമായി ഗ്രൂപ്പിൽ അവസാനമാണ് ചെൽസിയുടെ സ്ഥാനം. അതോടെ ടീമിന്‍റെ പരിശീലകനായിരുന്ന തോമസ് ടുഷേലിനെ പുറത്താക്കി പകരം ബ്രൈറ്റൺ കോച്ചായിരുന്ന ഗ്രഹാം പോട്ടറിനെ പുതിയ പരിശീലകനായി നിയമിച്ചിരുന്നു. പുതിയ പരിശീലകന് കീഴിൽ മൂന്നാം മത്സരത്തിനറങ്ങുന്ന ചെൽസിയുടെ എതിരാളികൾ ഇറ്റാലിയൻ ലീഗ് ജേതാക്കളായ എസി മിലാനാണ്.

യൂർഗൻ ക്ലോപ്പിന് കീഴിലിറങ്ങുന്ന ലിവർപൂളിന്‍റെ സ്ഥിതിയും വ്യത്യസ്‌തമല്ല. ആദ്യ മത്സരത്തിൽ 4-1 എന്ന സ്‌കോറിന് നാപോളിയോട് തകർന്നടിഞ്ഞ ലിവർപൂൾ, അയാക്‌സിനെതിരായ മത്സരത്തിൽ അവസാന മിനിറ്റിൽ മാറ്റിപ്പ് നേടിയ ഗോളിലാണ് ജയിച്ച് കയറിയത്. അടുത്ത മത്സരത്തിൽ സ്‌കോട്ടിഷ് ക്ലബായ റേഞ്ചേഴ്‌സ് എഫ്‌സിയാണ് എതിരാളികൾ എന്നത് ലിവർപൂളിന് ആശ്വാസമാകും.

മറ്റൊരു പ്രീമിയർ ലീഗ് ടീമായ ടോട്ടൻഹാം ഹോട്‌സ്‌പർ ആദ്യ മത്സരത്തിൽ ഫ്രഞ്ച് ക്ലബ് ഒളിംപിക് മാഴ്‌സെയെ തോൽപിച്ചിരുന്നു. രണ്ടാം മത്സരത്തിൽ സ്‌പോർട്ടിങ് ക്ലബിനോട് രണ്ട്‌ ഗോളിന്‍റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതോടെ ഗ്രൂപ്പിൽ രണ്ടാമതാണ് ടോട്ടനത്തിന്‍റെ സ്ഥാനം. പ്രീമിയർ ലീഗിൽ ആഴ്‌സനലിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ട ടോട്ടനത്തിന് ഐൻട്രാക്‌ട് ഫ്രാങ്ക്ഫർട്ടാണ് മൂന്നാം റൗണ്ടിലെ എതിരാളികൾ.

അപരാജിത കുതിപ്പുമായി റയൽ മാഡ്രിഡ്; താരതമ്യേന ഈ സീസണിലെ എളുപ്പമുള്ള ഒന്നായി കണക്കാക്കപ്പെടുന്ന ഗ്രൂപ്പ് എഫിൽ നിന്നും റയൽ അനായാസം പ്രീ ക്വാർട്ടിലെത്തും. ഷാക്തർ ഡൊണെറ്റ്‌സ്‌കിനെതിരെ സ്വന്തം തട്ടകത്തിൽ ജയിച്ചാൽ നിലവിലെ ചാമ്പ്യൻ റയൽ മാഡ്രിഡിന് ഗ്രൂപ്പിന്‍റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനാകും. ഷാക്തറിനെ കീഴടക്കാനായാൽ റയലിന്‍റെ ലീഡ് അഞ്ച് പോയിന്‍റാകും. ലാലിഗയിൽ ഒസാസുനക്കെതിരെ അപ്രതീക്ഷിത സമനിലയുമാണ് റയലെത്തുന്നത്.

ബാഴ്‌സ എന്തിനും റെഡി: ലാലിഗയിൽ മികച്ച ഫോമിൽ കളിക്കുന്ന ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ അത്ര നല്ല ഫോമിലല്ല. രണ്ടാം മത്സരത്തിൽ ബയേണിനോട് തകർന്നടിഞ്ഞ ബാഴ്‌സക്ക് ഇന്‍റർ മിലാനെതിരായ മത്സരം നിർണായകമാണ്. കടുത്ത പോരാട്ടം നടക്കുന്ന ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനം നിർണ്ണയിക്കുന്ന പോരാട്ടമായിരിക്കും ഇത്.

ആദ്യ മത്സരത്തിൽ ലിവർപൂളിനെ തോൽപിച്ച് തുടങ്ങിയ നാപോളി മികച്ച ഫോമിലാണ്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഡച്ച് ക്ലബായ അയാക്‌സാണ് നാപോളിയുടെ എതിരാളികൾ. പോളിഷ് സ്ട്രൈക്കർ പിയോറ്റർ സീലിൻസ്‌കി, വിക്ടർ ഓസിമാൻ തുടങ്ങിയ താരങ്ങളിലാണ് ഇറ്റാലിയൻ ക്ലബിന്‍റെ പ്രതീക്ഷ.

ബവേറിയൻ പവർഹൗസ്; ബുണ്ടസ്‌ലിഗയിലെ അവസാന നാല് മത്സരങ്ങളിൽ ജയം കണ്ടെത്താനാകാതിരുന്ന ബയേൺ മ്യൂണികിന് ബയർ ലെവർകുസനെതിരായ വിജയം വലിയ ആശ്വാസമാണ് നൽകുന്നത്. നാല് ഗോളുകൾക്കാണ് ലെവർകുസനെ തോൽപ്പിച്ചത്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്‍റർ മിലാൻ, ബാഴ്‌സലോണ ടീമുകളെ തോൽപ്പിച്ച ബയേൺ ആറ് പോയിന്‍റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. അടുത്ത മത്സരത്തിൽ ദുർബലരായ ചെക് ക്ലബ് വിക്‌ടോറിയ പ്ലെസനാണ് ജർമ്മൻ ക്ലബിന്‍റെ എതിരാളികൾ. കൊവിഡ് പോസിറ്റാവായ തോമസ് മുള്ളർ, ജോഷ്വ കിമ്മിച്ച് എന്നിവരുടെ സേവനം ബയേണിന് നഷ്‌ടമാകും.

ബെൻഫിക്ക-പിഎസ്‌ജി; ആറു പോയിന്‍റുമായി ഗ്രൂപ്പ് എച്ചിൽ ഒന്ന്, രണ്ട് സ്ഥാനങ്ങളിലാണ് പിഎസ്‌ജിയും ബെൻഫിക്കയും. ഗ്രൂപ്പിലെ മറ്റു രണ്ട് ടീമുകളായ യുവന്റസിനും മക്കാബി ഹൈഫയ്ക്കും പോയിന്‍റുകളൊന്നുമില്ല. അതുകൊണ്ട് തന്നെ ജയത്തോടെ ഗ്രൂപ്പിന്‍റെ പൂർണ്ണ നിയന്ത്രണം കൈപ്പിടിയിലാക്കാനാകും ഇരു ടീമുകളും കളത്തിലിറങ്ങുക.

മുന്നേറ്റത്തിലെ സൂപ്പർ താരങ്ങളായ ലയണൽ മെസി, നെയ്‌മർ, കെലിയൻ എംബാപ്പെ മികച്ച ഫോമിലാണ്. ലയണൽ മെസി തുടർച്ചയായ മത്സരങ്ങളിൽ ഗോൾ കണ്ടെത്തുന്നതും ഫ്രഞ്ച് ക്ലബിന് ഗുണം ചെയ്യും. യുവന്‍റസിനും മക്കാബി ഹൈഫയ്ക്കുമെതിരെ മികച്ച ജയം സ്വന്തമാക്കിയ ബെൻഫിക്ക പിഎസ്‌ജിക്കും വെല്ലുവിളി സൃഷ്‌ടിച്ചേക്കും.

ഗ്രൂപ്പ് ഡിയിൽ ടോട്ടൻഹാമിനോടും ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനോടും ആദ്യ രണ്ട് മത്സരങ്ങൾ തോറ്റതിന് ശേഷം സ്പോർട്ടിങ് ലിസ്ബണിനെതിരെ ഒളിംപിക് മാഴ്‌സെക്ക് വിജയം അനിവാര്യമാണ്. ഫ്രഞ്ച് ലീഗിൽ തോൽവിയറിയാതെ കുതിക്കുന്ന മാഴ്‌സെക്ക് ആ ഫോം ചാമ്പ്യൻസ് ലീഗിൽ തുടരാനാകുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി. പ്രതിരോധത്തിലെ പിഴവുകളാണ് മാർസെയ്‌ക്ക് വിനയാകുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.