നിയോണ്‍ : യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ഏറ്റുമുട്ടിയ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇക്കൊല്ലം അവസാന പതിനാറില്‍ മുഖാമുഖം വരും. പിഎസ്‌ജിക്കൊപ്പമെത്തുന്ന മെസിക്കും സംഘത്തിനും ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കാണ് എതിരാളി.
2023 ഫെബ്രുവരി 14ന് ക്ലബ് ബ്രുഗെ ബെന്‍ഫിക്ക മത്സരത്തോടെയാണ് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. ക്ലബ് ബ്രുഗെയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആന്‍ഫീല്‍ഡിലാണ് റയല്‍ മാഡ്രിഡ് ലിവര്‍പൂള്‍ ആദ്യ പാദ മത്സരം.
-
Bring it on! 👊
— UEFA Champions League (@ChampionsLeague) November 7, 2022 " class="align-text-top noRightClick twitterSection" data="
Which tie can't you wait for?#UCLdraw pic.twitter.com/tiWnYYTdXj
">Bring it on! 👊
— UEFA Champions League (@ChampionsLeague) November 7, 2022
Which tie can't you wait for?#UCLdraw pic.twitter.com/tiWnYYTdXjBring it on! 👊
— UEFA Champions League (@ChampionsLeague) November 7, 2022
Which tie can't you wait for?#UCLdraw pic.twitter.com/tiWnYYTdXj
അവസാന പതിനാറില്‍ ആര്‍ പി ലെപ്‌സിഗാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരാളി. ആദ്യപാദത്തില്‍ എവേ മത്സരമായിരിക്കും സിറ്റി കളിക്കുക. ഹോം ഗ്രൗണ്ടിലാണ് പിഎസ്‌ജി ബയേണ്‍ മ്യൂണിക്കിനെ ആദ്യം നേരിടുന്നത്.
-
👋 We'll meet again, @LFC!#UCL | #UCLdraw pic.twitter.com/FJrvBKqLNr
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) November 7, 2022 " class="align-text-top noRightClick twitterSection" data="
">👋 We'll meet again, @LFC!#UCL | #UCLdraw pic.twitter.com/FJrvBKqLNr
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) November 7, 2022👋 We'll meet again, @LFC!#UCL | #UCLdraw pic.twitter.com/FJrvBKqLNr
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) November 7, 2022
ചെല്‍സിക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് എതിരാളി. ഇന്‍റര്‍ മിലാന്‍ പോര്‍ട്ടോയ്‌ക്കെതിരെയും നപ്പോളി എന്‍ട്രാഷ് ഫ്രാങ്ക്ഫര്‍ട്ടിനെതിരെയും പ്രീക്വാര്‍ട്ടറില്‍ കളിക്കും. ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാന് ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാമുമായാണ് മത്സരം. ആദ്യ പാദത്തിന് ശേഷം മാര്‍ച്ച് 7 മുതലാണ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരങ്ങള്‍ ആരംഭിക്കുന്നത്.