ETV Bharat / sports

ആന്‍ഫീല്‍ഡിലെ 'തിരിച്ചുവരവ്'; കറബാവോ കപ്പ് ഒന്നാം പാദ സെമിയില്‍ ലിവര്‍പൂളിന് ജയം

EFL Cup Result: കറബാവോ കപ്പ് ഒന്നാം പാദ സെമിയില്‍ ഫുള്‍ഹാമിനെ പരാജയപ്പെടുത്തി ലിവര്‍പൂള്‍. ആൻഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിന്‍റെ ജയം 2-1 എന്ന സ്കോറിന്.

EFL Cup Result  Carabao Cup  Liverpool vs Fulham  കറബാവോ കപ്പ്
carabao-cup-liverpool-vs-fulham-result
author img

By ETV Bharat Kerala Team

Published : Jan 11, 2024, 7:41 AM IST

ലണ്ടന്‍ : കറബാവോ കപ്പ് (Carabao Cup / EFL Cup) ഒന്നാം പാദ സെമി മത്സരം ജയിച്ച് ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍ (Liverpool). ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ഫുള്‍ഹാമിനെയാണ് (Fulham) ലിവര്‍പൂള്‍ തകര്‍ത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മത്സരത്തില്‍ ചെമ്പടയുടെ വിജയം (Liverpool vs Fulham EFL Cup Semi Final 1st Leg Result).

കര്‍ട്ടിസ് ജോണ്‍സും (Curtis Jones) കോഡി ഗാപ്‌കോയുമാണ് (Cody Gapko) ആതിഥേയരായ ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ലിവര്‍പൂള്‍ മത്സരം തിരിച്ചുപിടിച്ചത്. രണ്ടാം പകുതിയിലായിരുന്നു അവരുടെ രണ്ട് ഗോളും പിറന്നത്.

സൂപ്പര്‍ താരം മുഹമ്മദ് സലായില്ലാതെയാണ് ഫുള്‍ഹാമിനെതിരായ ഒന്നാം പാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ ലിവര്‍പൂള്‍ പന്ത് തട്ടാനിറങ്ങിയത്. എങ്കിലും, എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ ലിവര്‍പൂളിനായി. എന്നാല്‍, ലിവര്‍പൂളിനെ മത്സരത്തില്‍ ഞെട്ടിച്ച ശേഷമായിരുന്നു ഫുള്‍ഹാം കീഴങ്ങിയത്.

ആദ്യ മിനിറ്റുകളില്‍ ലിവര്‍പൂളായിരുന്നു ആക്രമണങ്ങള്‍ കൂടുതല്‍ നടത്തിയതെങ്കിലും ഗോള്‍ അടിച്ചത് ഫുള്‍ഹാമായിരുന്നു. 19-ാം മിനിറ്റിലാണ് അവര്‍ ആന്‍ഫീല്‍ഡിനെ നിശബ്‌ദമാക്കിയത്. വില്ല്യന്‍ (Willian) ആയിരുന്നു സന്ദര്‍ശകരുടെ ഗോള്‍ സ്കോറര്‍.

ആദ്യ പകുതിയില്‍ തന്നെ സമനില ഗോള്‍ കണ്ടെത്താന്‍ ലിവര്‍പൂള്‍ നിരവധി ശ്രമം നടത്തി. എന്നാല്‍, ഒരിക്കല്‍ പോലും അവര്‍ക്ക് ഫുള്‍ഹാം വലയില്‍ പന്ത് അടിച്ചുകയറ്റാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയലും ലിവര്‍പൂളായിരുന്നു കളത്തില്‍ നിറഞ്ഞു നിന്നത്.

ആദ്യ പകുതിയില്‍ വഴങ്ങിയ ഗോളിന് ആതിഥേയര്‍ സമനില ഗോള്‍ കണ്ടെത്തിയത് മത്സരത്തിന്‍റെ 68-ാം മിനിറ്റില്‍. ഫുള്‍ഹാം ബോക്‌സിന് പുറത്ത് നിന്നും കര്‍ട്ടിസ് ജോണ്‍സ് പായിച്ച ലോങ് റേഞ്ചര്‍ ഷോട്ട് ഡിഫ്ലക്റ്റഡായാണ് വലയിലെത്തിയത്. ഈ ഗോളില്‍ നിന്നും കരകയറും മുന്‍പ് തന്നെ ഫുള്‍ഹാം വലയിലേക്ക് രണ്ടാം ഗോളും ലിവര്‍പൂള്‍ എത്തിച്ചു.

പകരക്കാരനായെ്ത്തിയ കോഡി ഗാപ്‌കോ മത്സരത്തിന്‍റെ 71-ാം മിനിറ്റിലായിരുന്നു ആതിഥേയരുടെ ലീഡ് ഉയര്‍ത്തിയത്. മറ്റൊരു പകരക്കാരന്‍ ഡാര്‍വിന്‍ നൂനസാണ് ഗാപ്‌കോയ്‌ക്ക് ഗോളിലേക്കുള്ള വഴി തുറന്നത്. ഇതോടെ, ഒന്നാം പാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ ലിവര്‍പൂള്‍ ജയം സ്വന്തമാക്കുകയായിരുന്നു. ജനുവരി 25ന് ഫുള്‍ഹാമിന്‍റെ ഹോം ഗ്രൗണ്ടായ ക്രാവെന്‍ കോട്ടേജിലാണ് രണ്ടാം പാദ മത്സരം.

Also Read : മാഡ്രിഡ് ഡെര്‍ബിയിലെ 'ഗോളടിമേളം', അത്‌ലറ്റിക്കോയുടെ 'തലയരിഞ്ഞ്' റയല്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.