ETV Bharat / sports

ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: ചരിത്ര മെഡലുറപ്പിച്ച് ചിരാഗ്-സാത്വിക്‌ സഖ്യം - ചിരാഗ് ഷെട്ടി

ഇന്ത്യയുടെ ചിരാഗ് ഷെട്ടി- സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് സെമിയില്‍.

BWF World Championships  Satwiksairaj  Chirag Shetty  ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്  ചിരാഗ് ഷെട്ടി  സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി
ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: ചരിത്ര മെഡലുറപ്പിച്ച് ചിരാഗ്-സാത്വിക്‌ സഖ്യം
author img

By

Published : Aug 26, 2022, 11:11 AM IST

ടോക്കിയോ: ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് സെമിയില്‍ പ്രവേശിച്ച് ഇന്ത്യയുടെ ചിരാഗ് ഷെട്ടി- സാത്വിക്‌ സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ യുഗോ കൊബയാഷി-തകുറോ ഹോക്കി സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ ജപ്പാന്‍ താരങ്ങള്‍ക്കെതിരെ സാത്വികും ചിരാഗും പൊരുതിക്കയറിയത്.

ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ സെറ്റില്‍ നടന്നത്. സ്‌കോര്‍ ഒരു ഘട്ടത്തില്‍ 22-22 എന്ന നിലയിലേക്ക് എത്തിയെങ്കിലും അവസരത്തിനൊത്ത് ഉയര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ സെറ്റ് പിടിച്ചു. രണ്ടാം സെറ്റിന്‍റെ തുടക്കം തൊട്ട് ലീഡെടുത്ത ജപ്പാന്‍ താരങ്ങള്‍ വിജയം വരെയും ഇതു നിലനിര്‍ത്തി. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ശക്തമായ തിരിച്ച് വരവാണ് ചിരാഗ് ഷെട്ടി- സാത്വിക്‌ സായ്‌രാജ് സഖ്യം നടത്തിയത്.

തുടക്കം തന്നെ 4-1 എന്ന സ്‌കോറിന് മുന്നിലെത്തിയ ഇന്ത്യന്‍ സഖ്യം ഒരു ഘട്ടത്തിലും ജപ്പാന്‍ താരങ്ങളെ മുന്നേറാന്‍ അനുവദിക്കാതെ സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 24-22, 15-21, 21-14. വിജയത്തോടെ ചാമ്പ്യൻഷിപ്പില്‍ മെഡലുറപ്പിക്കാനും ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു. ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് ചരിത്രത്തില്‍ പുരുഷ ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്.

also read: ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: അർജുൻ-കപില സഖ്യത്തിന്‍റെ ജൈത്ര യാത്രയ്‌ക്ക് വിരാമം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.