ബേൺലി : ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരവ് ഉറപ്പിച്ച് വിൻസന്‍റ് കോംപനി പരിശീലകനായ ബേൺലി. ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ മിഡിൽസ്‌ബ്രോയെ 2-1ന് തോൽപ്പിച്ചതോടെയാണ് പ്രീമിയർ ലീഗ് സ്ഥാനക്കയറ്റം ഉറപ്പാക്കിയത്. 19 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായാണ് ലീഗിലേക്കുള്ള മടക്കം ആഘോഷമാക്കിയത്. ബേൺലിക്ക് ചാമ്പ്യൻഷിപ്പിൽ ഏഴ് മത്സരങ്ങളാണ് ബാക്കിയുള്ളത്.
-
We're not done yet. pic.twitter.com/Pkeba0atVv
— Burnley FC (@BurnleyOfficial) April 7, 2023 " class="align-text-top noRightClick twitterSection" data="
">We're not done yet. pic.twitter.com/Pkeba0atVv
— Burnley FC (@BurnleyOfficial) April 7, 2023We're not done yet. pic.twitter.com/Pkeba0atVv
— Burnley FC (@BurnleyOfficial) April 7, 2023
വിൻസന്‍റ് കോംപനിക്ക് കീഴിൽ മികച്ച രീതിയിലാണ് ബേൺലി കളിക്കുന്നത്. പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്‌ത്തപ്പെട്ടതിന് ശേഷമാണ് കോംപനി പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്. പ്രീമിയർ ലീഗിലേക്ക് ടീമിനെ എത്തിക്കുക എന്ന വലിയ ഉത്തരവാദിത്തമായിരുന്നു മുന്നിലുണ്ടായിരുന്നത്. അത് വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ മുൻനായകൻ. ബെൽജിയൻ ക്ലബ് ആൻഡർലെച്ചിൽ നിന്നാണ് ബേൺലിയിലെത്തിയത്.
മിഡിൽസ്‌ബ്രോയെ അവരുടെ മൈതാനത്ത് നേരിട്ട ബേൺലി 2-1ന്‍റെ ജയമാണ് നേടിയത്. ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച എവേ റെക്കോർഡുള്ള ക്ലാരറ്റ്‌സ് മത്സരത്തിന്‍റെ 12-ാം മിനിട്ടിൽ ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പെനാൽറ്റിയിലൂടെ ചുബ അക്‌പോം മിഡിൽസ്‌ബ്രോയെ ഒപ്പമെത്തിച്ചു. 66-ാം മിനിട്ടിൽ കോണർ റോബർട്‌സ് ബേൺലിക്ക് വിജയഗോൾ സമ്മാനിച്ചു. ഇതോടെ തരംതാഴ്ത്തപ്പെട്ട ആദ്യം സീസണിൽ തന്നെ തിരികെ പ്രീമിയർ ലീഗിലെത്താനായി എന്നത് പരിശീലകൻ കോംപനിയുടെ മികവാണ്.
-
From the final whistle 😍 pic.twitter.com/ngiEvQsPow
— Burnley FC (@BurnleyOfficial) April 7, 2023 " class="align-text-top noRightClick twitterSection" data="
">From the final whistle 😍 pic.twitter.com/ngiEvQsPow
— Burnley FC (@BurnleyOfficial) April 7, 2023From the final whistle 😍 pic.twitter.com/ngiEvQsPow
— Burnley FC (@BurnleyOfficial) April 7, 2023
മിഡിൽസ്‌ബ്രോക്കെതിരായ ജയത്തിന് പുറമെ മൂന്നാം സ്ഥാനക്കാരായ ലൂട്ടൺ ടൗൺ സമനില വഴങ്ങിയതുമാണ് സ്ഥാനക്കയറ്റം എളുപ്പമാക്കിയത്. ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒന്നാമതാണ് ബേൺലിയുടെ സ്ഥാനം. രണ്ട് ലീഗ് മത്സരങ്ങളിൽ മാത്രം തോൽവിയറിഞ്ഞ ക്ലാരെറ്റ്സ് 11 പോയിന്‍റ് ലീഡുമായാണ് മുൻപന്തിയിൽ തുടരുന്നത്. 39 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബേൺലിക്ക് 87 പോയിന്‍റും രണ്ടാമതുള്ള ഷെഫീൽഡിന് 76 പോയിന്‍റാണുള്ളത്.
ബേൺലിയുടെ പരിശീലക ചുമതലയേറ്റെടുത്ത കോംപനി ടീമിന്‍റെ കളിശൈലി തന്നെ മാറ്റിയെഴുതി. ഇതിനകം തന്നെ വമ്പൻ ക്ലബുകൾ ബെൽജിയൻ പരിശീലകനിൽ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വളർന്നു വരുന്ന തന്‍റെ പരിശീലക കരിയർ സുരക്ഷിതമാക്കാൻ കുറച്ച് വിജയങ്ങൾ കൂടെ ആവശ്യമാണ്. ഈ സീസണിൽ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ശരാശരി പൊസിഷൻ കൈവച്ച ടീമാണ് ബേൺലി. മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ കളിച്ച കോംപനി അതേ ശൈലിയാണ് ബേൺലിയിലും നടപ്പിലാക്കിയത്.
-
Sweet dreams, Clarets! 🌙 pic.twitter.com/14vkdAvhyT
— Burnley FC (@BurnleyOfficial) April 8, 2023 " class="align-text-top noRightClick twitterSection" data="
">Sweet dreams, Clarets! 🌙 pic.twitter.com/14vkdAvhyT
— Burnley FC (@BurnleyOfficial) April 8, 2023Sweet dreams, Clarets! 🌙 pic.twitter.com/14vkdAvhyT
— Burnley FC (@BurnleyOfficial) April 8, 2023
തിരിച്ചുവരവ് ആഘോഷമാക്കി ആരാധകർ : മിഡിൽസ്‌ബ്രോയ്‌ക്കെതിരായ മത്സരശേഷം ബേൺലി കളിക്കാരും കോച്ച് കോംപനിയും മൈതാനത്തിറങ്ങിയതോടെ സ്റ്റേഡിയത്തിൽ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി. ടോപ് ഡിവിഷൻ ലീഗിൽ നിന്നും ആറ് വർഷത്തിന് ശേഷമായിരുന്നു ബേൺലിയുടെ തരംതാഴ്‌ത്തൽ. എന്നാൽ അതിൽ നിന്ന് ആദ്യ സീസണിൽ തന്നെ ടീമിനെ കരകയറ്റിയ പരിശീലകൻ വിൻസന്‍റ് കോംപനിക്ക് നന്ദി പറയുകയാണ് ആരാധകർ.
ALSO READ: ചെല്‍സി പരിശീലകനായി ഫ്രാങ്ക് ലാംപാർഡിന് രണ്ടാമൂഴം; ഗ്രഹാം പോട്ടറിന് പകരക്കാരനായി നിയമിച്ചു