കോബി ബ്രയന്‍റിന് മുമ്പും കായിക ലോകത്തിലെ നിരവധി പേരെ വിമാനാപകടത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. വിമാനാപകടങ്ങളിൽ കൊല്ലപ്പെട്ട കായിക താരങ്ങളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 1925 ഒക്ടോബർ 21ന് മരിച്ച മാർവിൻ ഗുഡ്വിനാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ആദ്യ കായികതാരം. കോബി ബ്രയന്‍റിന് മുമ്പ് 2017 നവംബറിലായിരുന്നു അമേരിക്കൻ കായിക താരം പിച്ചർ റോയ് ഹല്ലഡേയുടെ മരണം. ശേഷം കോബി ബ്രയന്‍റും.
2020 ജനുവരി 27നായിരുന്നു അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്‍റിന്‍റെ അന്ത്യം. ബ്രയന്‍റും സംഘവും സഞ്ചരിച്ചിരുന്ന എസ്-76 എന്ന കോപ്ടറാണ് അപകടത്തില്‍പെട്ടത്. ബ്രയന്‍റ് അടക്കം കോപ്‌ടറിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. ബ്രയന്‍റെ 13 വയസുള്ള മകളും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.