ദുബൈ: ഏഷ്യന്‍ യൂത്ത് ആന്‍റ് ജൂനിയര്‍ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ നാലാം മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ 51 കിലോഗ്രാം വിഭാഗത്തില്‍ ബിശ്വമിത്ര ചോങ്തമാണ് ചാമ്പ്യന്‍ഷിന്‍റെ രണ്ടാം ദിനമായ ഞായറായഴ്ച സെമിയില്‍ പ്രവേശിച്ചത്.
കസാക്കിസ്ഥാന്‍റെ കെൻസി മുറാത്തുലിനെ 5-0ത്തിന് തകര്‍ത്താണ് ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയായ ചോങ്തം യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ഉറപ്പിച്ചത്.
അഭിമന്യു ലോറ (92 കിലോഗ്രാം), ദീപക് (75 കിലോഗ്രാം), പ്രീതി (57 കിലോഗ്രാം) എന്നിവരാണ് നേരത്തെ സെമിയില്‍ പ്രവേശിച്ചത്. അതേസമയം കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ് പുനരാരംഭിച്ചത്.
also read: അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ്: ഷൈലി സിങ്ങിന് വെള്ളിത്തിളക്കം
ചാമ്പ്യന്‍ഷിപ്പില്‍ യൂത്ത് വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 6000 യുഎസ് ഡോളറാണ് സമ്മാനമായി ലഭിക്കുക. വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് 3000 ഡോളറും, വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് 1500 ഡോളറും സമ്മാനമായി ലഭിക്കും.
ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 4000 യുഎസ് ഡോളറാണ് സമ്മാനമായി ലഭിക്കുക. വെള്ളിമെഡല്‍ നേട്ടക്കാര്‍ക്ക് 2000 ഡോളറും വെങ്കലമെഡല്‍ നേടുന്നവര്‍ക്ക് 1000 യുഎസ് ഡോളറും ലഭിക്കും.