മാഡ്രിഡ്: ആറാമത് മാഡ്രിഡ് സ്പോർട്സ് പ്രസ് അസോസിയേഷൻ പുരസ്‌കാരം റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസെമയ്ക്ക് ലഭിച്ചു. ഈ സീസണില്‍ റയൽ മാഡ്രിഡിനായി മികച്ച പ്രകടനം നടത്തിയതിനാണ് പുരസ്‌കാരം. പരിക്കേറ്റതിനാൽ ഫ്രഞ്ച് താരത്തിന് പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായില്ല.
-
💬 @Benzema: "We'll work hard and continue to win titles this season."
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) February 1, 2022 " class="align-text-top noRightClick twitterSection" data="
🏆 @prensadeportMAD#RealFootball pic.twitter.com/NJI9xAUciC
">💬 @Benzema: "We'll work hard and continue to win titles this season."
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) February 1, 2022
🏆 @prensadeportMAD#RealFootball pic.twitter.com/NJI9xAUciC💬 @Benzema: "We'll work hard and continue to win titles this season."
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) February 1, 2022
🏆 @prensadeportMAD#RealFootball pic.twitter.com/NJI9xAUciC
ക്ലബ്ബ് വക്താവ് എമിലിയോ ബുട്രാഗ്യൂനോയാണ് അദ്ദേഹത്തിന് വേണ്ടി അവാർഡ് സ്വീകരിച്ചത്. ബെൻസെമ അയച്ച സന്ദേശം പുരസ്കാര ചടങ്ങില്‍ ബുട്രാഗ്യൂനോ വായിച്ചു:
'എനിക്ക് ഗാലയിൽ പങ്കെടുക്കാന്‍ കഴിയാത്തതിൽ ഖേദിക്കുന്നു. ഞാൻ പൂർണ്ണമായും പരിക്കിൽ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടാണ് എനിക്ക് പങ്കെടുക്കാൻ കഴിയാതിരുന്നത്.
അവാർഡിന് സ്‌പോർട്‌സ് പ്രസ് അസോസിയേഷനോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ബാക്കിയുള്ള വിജയികളുമായി അവാർഡ് പങ്കിടുന്നത് എനിക്കൊരു ബഹുമതിയാണ്'.
ALSO READ: അജയ്യരായി അര്‍ജന്‍റീന; പരാഗ്വെയെ തകര്‍ത്ത് ബ്രസീല്‍