ന്യൂഡൽഹി: ഇന്ത്യൻ കായിക താരങ്ങളുടെ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിനായി 2.5 കോടി രൂപ നൽകാനൊരുങ്ങി ബിസിസിഐ. ഇതിനുപുറമെ, മാർക്കറ്റിംഗ്, പ്രമോഷൻ എന്നിവയ്ക്കായി 7.5 കോടി രൂപ നൽകാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ബിസിസിഐ തീരുമാനമുണ്ടായത്.
Also Read: ഇന്ത്യ 217 റണ്‍സിന് പുറത്ത്; ജാമിസണ് അഞ്ച് വിക്കറ്റ്
അതേസമയം, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ജപ്പാനീസ് സർക്കാർ ഏർപ്പെടുത്തിയ പുതിയ ചട്ടങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള താരങ്ങൾ ജപ്പാനിലെത്തിയ ശേഷം മൂന്ന് ദിവസത്തേക്ക് മറ്റ് ടീമുകളിലെ താരങ്ങളുമായോ മറ്റ് അംഗങ്ങളുമായോ നേരിട്ട് ഇടപെടരുത് എന്നായിരുന്നു സർക്കാർ ഉത്തരവ്.
Also Read: നെതർലൻഡ് സ്ട്രൈക്കര്‍ മെംഫിസ് ഡിപെയ് ബാഴ്‌സലോണയില്‍
ഇന്ത്യൻ കായികതാരങ്ങൾക്കെതിരായ അന്യായവും വിവേചനപരവുമായ നിയമങ്ങളാണ് ഇവയെന്ന് ഐഒഎ പ്രസിഡന്‍റ് നരീന്ദർ ബാത്രയും സെക്രട്ടറി ജനറൽ രാജീവ് മേത്തയും ടോക്കോഗിനെ (ടോക്കിയോ സംഘാടക സമിതി) അഭിസംബോധന ചെയ്തെഴുതിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്.