മ്യൂണിക്ക് : പുതിയ പരിശീലകനായി തോമസ് ടുഷേൽ ചുമതലയേറ്റ രണ്ടാം മത്സരത്തിൽ തന്നെ തോൽവി വഴങ്ങി ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്. ജർമൻ കപ്പ് ഫുട്‌ബോൾ (DFB Pokal) ക്വാർട്ടർ ഫൈനലിൽ എസ് സി ഫ്രെയ്‌ബർഗിനെ നേരിട്ട ബയേൺ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. നികോളാസ് ഹോഫ്‌ലർ, ലുകാസ് ഹോളർ എന്നിവർ ഫ്രെയ്‌ബർഗിനായി ലക്ഷ്യം കണ്ടപ്പോൾ പ്രതിരോധ താരം ഉപമെകാനോയാണ് ബവേറിയൻസിന്‍റെ ആശ്വാസ ഗോൾ നേടിയത്. ഇഞ്ച്വറി ടൈമിൽ വഴങ്ങിയ പെനാൽറ്റി ഗോളാണ് ബയേണിനെ ജർമൻ കപ്പിൽ നിന്നും പുറത്താക്കിയത്.
പുതിയ പരിശീലകന് കീഴിൽ ആദ്യം മത്സരത്തിലെ വമ്പൻ ജയത്തിന്‍റെ ആത്മവിശ്വാസത്തിലിറങ്ങിയ ബയേൺ തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം പുലർത്തിയത്. 12-ാം മിനിറ്റിൽ സാനെയിലൂടെ ബയേണിന്‍റെ ആദ്യ ഗോൾശ്രമം പുറത്തേക്ക് പോയി. മുന്നേറ്റങ്ങൾ തുടർന്ന ബയേൺ 19-ാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. ജോഷ്വ കിമ്മിച്ചിന്‍റെ കോർണറിൽ നിന്നും ഹെഡറിലൂടെ പ്രതിരോധ താരം ഉപമെകാനോയാണ് ലക്ഷ്യം കണ്ടത്.
-
#FCBSCF 1:1 (45.)
— SC Freiburg (@scfreiburg) April 4, 2023 " class="align-text-top noRightClick twitterSection" data="
Pause. pic.twitter.com/z3q2qShQol
">#FCBSCF 1:1 (45.)
— SC Freiburg (@scfreiburg) April 4, 2023
Pause. pic.twitter.com/z3q2qShQol#FCBSCF 1:1 (45.)
— SC Freiburg (@scfreiburg) April 4, 2023
Pause. pic.twitter.com/z3q2qShQol
എട്ട് മിനിറ്റിനുള്ളിൽ ഫ്രെയ്‌ബർഗിനായി മിഡ്‌ഫീൽഡർ നിക്കോളാസ് ഹോഫ്‌ലർ സമനില പിടിച്ചു. കിങ്‌സ്‌ലി കോമാന്‍റെ മോശം ക്ലിയറൻസിൽ നിന്നും പന്ത് പിടിച്ചെടുത്ത ഹോഫലറിന്‍റെ 25 വാര അകലെ നിന്നുള്ള ലോങ് റേഞ്ചർ ഗോൾകീപ്പർ സോമറിന് യാതൊരുവിധ അവസരവും നൽകാതെ വലകുലുക്കി. മത്സരത്തിലേക്ക് തിരികെയെത്തിയ ഫ്രെയ്‌ബർഗ് കൂടുതൽ മുന്നേറ്റങ്ങൾ നടത്തി.
പിന്നാലെ കിമ്മിച്ചിന്‍റെ കോർണറിൽ നിന്നും ഗൊററ്റ്‌സ്‌കയുടെ ഷോട്ട് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. കൗണ്ടർ അറ്റാക്കിൽ നിന്നും മുള്ളറുടെ ഗോൾശ്രമം ഫ്രെയ്‌ബർഗ് ഗോൾകീപ്പർ രക്ഷപ്പെടുത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ബയേണിന് ലീഡ് നേടാൻ അവസരം കിട്ടിയെങ്കിലും മുള്ളറുടെ ഷോട്ട് ഗോൾ ലൈൻ സേവിലൂടെ തടഞ്ഞ ജിന്‍റർ ഫ്രെയ്ബർഗിന്‍റെ രക്ഷകനായി. ഇതോടെ ആദ്യ പകുതിയിൽ ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.
-
Penalty in the 93rd minute.
— The DFB-Pokal (@DFBPokal_EN) April 4, 2023 " class="align-text-top noRightClick twitterSection" data="
Never won in Munich.
Score at 1-1.
Step up Lucas Höler 🧊#DFBPokal #FCBSCF 1-2 pic.twitter.com/lA09CJtQGl
">Penalty in the 93rd minute.
— The DFB-Pokal (@DFBPokal_EN) April 4, 2023
Never won in Munich.
Score at 1-1.
Step up Lucas Höler 🧊#DFBPokal #FCBSCF 1-2 pic.twitter.com/lA09CJtQGlPenalty in the 93rd minute.
— The DFB-Pokal (@DFBPokal_EN) April 4, 2023
Never won in Munich.
Score at 1-1.
Step up Lucas Höler 🧊#DFBPokal #FCBSCF 1-2 pic.twitter.com/lA09CJtQGl
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കിമ്മിച്ചിന്‍റെ ഫ്രീകിക്കിൽ നിന്നും പവാർഡിന്‍റെ ഹെഡർ ബാറിൽ തട്ടി മടങ്ങി. പിന്നാലെ ഇരു ടീമുകളും കൂടുതൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. എന്നാൽ ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വഴങ്ങിയ പെനാൽറ്റിയാണ് ബയേണിന്‍റെ വിധി എഴുതിയത്. ഹോഫ്‌ലറുടെ ഷോട്ട് മുസിയാലയുടെ കയ്യിൽ തട്ടിയതോടെയാണ് റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി കിക്കെടുത്ത ഹോളർ സമ്മർദമില്ലാതെ ലക്ഷ്യം കണ്ടതോടെ ഫ്രെയ്‌ബർഗിന് സെമി ഫൈനൽ സ്ഥാനമുറപ്പായി.
2011 ന് ശേഷമുള്ള തങ്ങളുടെ ആദ്യ പ്രധാന കിരീടം ലക്ഷ്യമിടുന്ന ഫ്രെയ്‌ബർഗിന് ജർമൻ കപ്പ് സെമിയിലേക്ക് കടന്നത് ഏറെ ആത്മവിശ്വാസം നൽകുന്നതാണ്. ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ഫ്രെയ്‌ബർഗ് ബുണ്ടസ് ലീഗയിൽ നാലാം സ്ഥാനത്താണ്. 26 മത്സരങ്ങളിൽ 13 ജയങ്ങളുമായി 47 പോയിന്‍റാണുള്ളത്.