ബെര്‍ലിന്‍ : ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി. ക്രിസ്റ്റ്യാനോ തങ്ങളുടെ പദ്ധതിയില്‍ ഇല്ലെന്ന് ബയേണ്‍ ഡയറക്ടര്‍ ഹസന്‍ സാലിഹ്‌മിജിക് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്‌തു.
'എനിക്ക് ക്രിസ്റ്റ്യാനോയുടെ കരിയറിനോടും വിജയങ്ങളോടും അങ്ങേയറ്റത്തെ ആദരവുണ്ട്. എന്നാല്‍ ഒരിക്കല്‍ക്കൂടി പറയട്ടെ, അത് ഞങ്ങളുടെ വിഷയമല്ല, വിഷയമായിരുന്നില്ല'- സാലിഹ്‌മിജിക് സ്‌പോര്‍ട്‌സ് വണ്ണിനോട് പറഞ്ഞതായി റൊമാനോ ട്വീറ്റ് ചെയ്‌തു.
-
Bayern director Hasan Salihamidzić tells @Sport1: “I have a lot of respect for Cristiano Ronaldo, his successes and his career. But once again: that was and is not a topic for us”. ⛔️🇵🇹 #FCBayern
— Fabrizio Romano (@FabrizioRomano) July 16, 2022 " class="align-text-top noRightClick twitterSection" data="
Jorge Mendes, still pushing - but now Bayern position has been clarified again. pic.twitter.com/uP1IqUqlrC
">Bayern director Hasan Salihamidzić tells @Sport1: “I have a lot of respect for Cristiano Ronaldo, his successes and his career. But once again: that was and is not a topic for us”. ⛔️🇵🇹 #FCBayern
— Fabrizio Romano (@FabrizioRomano) July 16, 2022
Jorge Mendes, still pushing - but now Bayern position has been clarified again. pic.twitter.com/uP1IqUqlrCBayern director Hasan Salihamidzić tells @Sport1: “I have a lot of respect for Cristiano Ronaldo, his successes and his career. But once again: that was and is not a topic for us”. ⛔️🇵🇹 #FCBayern
— Fabrizio Romano (@FabrizioRomano) July 16, 2022
Jorge Mendes, still pushing - but now Bayern position has been clarified again. pic.twitter.com/uP1IqUqlrC
ക്രിസ്റ്റ്യാനോയ്ക്കായി ഒന്നിലേറെ തവണ ഏജന്‍റ് ജോര്‍ജെ മെന്‍ഡിസ് ബയേണിനെ സമീപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബാഴ്‌സയിലേക്ക് ചേക്കേറാന്‍ ശ്രമങ്ങള്‍ നടത്തുന്ന പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയ്‌ക്ക് പകരക്കാരനാവാനാണ് പോര്‍ച്ചുഗീസ് താരത്തിന്‍റെ ശ്രമം.
പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്ന യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാനായിരുന്നില്ല. ഇതോടെ ചാമ്പ്യന്‍സ് ലീഗ് കളിക്കാനാവുന്ന ക്ലബ്ബില്‍ ചേക്കേറാനാണ് സൂപ്പര്‍ താരം ലക്ഷ്യം വയ്‌ക്കുന്നത്.
also read: ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയില്‍?; 50 മില്യണ്‍ യൂറോയ്‌ക്ക് ബയേണുമായി ധാരണയായതായി റിപ്പോര്‍ട്ട്
ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് ക്രിസ്റ്റ്യാനോ ഔദ്യോഗികമായി ആവശ്യപ്പെട്ടതായാണ് വിവരം. നിലവില്‍ യുണൈറ്റഡിന്‍റെ പ്രീ സീസണ്‍ ടൂറില്‍ നിന്നും ക്രിസ്റ്റ്യാനോ വിട്ടുനില്‍ക്കുകയാണ്. കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി താരത്തിന് യുണൈറ്റഡ് അവധി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം ലെവന്‍ഡോവ്‌സ്‌കിയ്‌ക്കായി ബയേണും ബാഴ്‌സയും ധാരണയായതായാണ് വിവരം. 50 മില്യണ്‍ യൂറോയ്ക്കാണ് 33കാരനായ പോളിഷ് താരത്തെ ബാഴ്‌സലോണ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ വൈകാതെ തന്നെ ഒപ്പുവയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ട്.