ETV Bharat / sports

Barcelona Vs Shakhtar: ഫെറാനും ഫെർമിനും ഗോളടിച്ചു ; ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയുടെ ജൈത്രയാത്ര തുടരുന്നു - ബാഴ്‌സലോണ

Barcelona beats Shakhtar: ഷാക്തറിനെതിരായ മത്സരത്തിൽ ഗോളടിച്ചും ഫെറാൻ ടോറിസിന്‍റെ ഗോളിന് വഴിയൊരുക്കുകയും ചെയ്‌ത ഫെർമിൻ ലോപസിന്‍റെ പ്രകടനം ബാഴ്‌സ വിജയത്തിൽ നിർണായകമായി.

Barcelona Vs Shakhtar  ബാഴ്‌സലോണ  UEFA Champions League group stage  UEFA Champions League  ചാമ്പ്യൻസ് ലീഗ്  യുവേഫ ചാമ്പ്യൻസ് ലീഗ്  ബാഴ്‌സലോണ  ഷാക്തർ ഡൊണടെസ്‌ക്
Barcelona beats Shakhtar
author img

By ETV Bharat Kerala Team

Published : Oct 26, 2023, 8:33 AM IST

ബാഴ്‌സലോണ : ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്നാം ജയവുമായി ബാഴ്‌സലോണ. ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ഷാക്തർ ഡൊണടെസ്‌കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ കീഴടക്കിയത് (Barcelona beats Shakhtar). യുവതാരങ്ങളായ ഫെറാൻ ടോറസ്, ഫെർമിൻ ലോപസ് എന്നിവർ ബാഴ്‌സയ്‌ക്കായി ലക്ഷ്യം കണ്ടപ്പോൾ സുഡാകൊവ് ഷാക്തറിന്‍റെ ആശ്വാസ ഗോൾ നേടി. പരിക്കിന്‍റെ പിടിയിലായ പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ ബാഴ്‌സയ്‌ക്ക് യുവതാരങ്ങളുടെ പ്രകടനം ആത്മവിശ്വാസം നൽകുന്നതാണ് (UEFA Champions League group stage).

പരിക്കേറ്റ റോബർട്ട് ലെവൻഡോസ്‌കി, ഫ്രെങ്കി ഡി ജോങ്, പെഡ്രി, റാഫിഞ്ഞ, ജൂൾസ് കൗണ്ടെ, സെർജി റോബർട്ടോ എന്നിവർക്ക് പുറമെ സസ്‌പെൻഷനിലായ ഗാവിയും ടീമിൽ നിന്ന് പുറത്തായതോടെ മുന്നേറ്റത്തിൽ ഫെറാനും ഫെലിക്‌സിനുമൊപ്പം യാമിൻ ലമീനേയും മധ്യനിരയില്‍ ഫെര്‍മിൻ ലോപസിനെയും അണിനിരത്തിയാണ് ബാഴ്‌സ ഇറങ്ങിയത്. മത്സരത്തിൽ നിറഞ്ഞുകളിച്ച ഫെർമിൻ ലോപസിന്‍റെ പ്രകടനം ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായി. മത്സരത്തിൽ ഒരു ഗോളടിച്ച താരം മറ്റൊരു ഗോളിന് വഴിയൊരുക്കി.

മത്സരത്തിന്‍റെ 28-ാം മിനിറ്റിൽ ബാഴ്‌സ ലീഡെടുത്തു. ഗുണ്ടോഗൻ നൽകിയ പാസ് സ്വീകരിച്ച് ഫെര്‍മിൻ തൊടുത്ത ഷോട്ട് ബാറിലിടിച്ചു മടങ്ങിയെങ്കിലും റീബൗണ്ടിൽ നിന്നും ഫെറാൻ ടോറസ് വലകുലുക്കി. ഈ സമയം ലൈൻ റഫറി ഓഫ്‌സൈഡ് വിളിച്ചതോടെ വാർ പരിശോധനയിലാണ് ഗോൾ അനുവദിച്ചത്. 36-ാം മിനിറ്റിൽ ഫെർമിൻ ലോപസിലൂടെ ആതിഥേയർ ലീഡ് ഇരട്ടിയാക്കി. ഫെറാൻ ടോറസ് നല്‍കിയ പാസിൽ നിന്നും ബോക്‌സിന് പുറത്തുനിന്നും താരം തൊടുത്ത ഷോട്ട് ഗോൾകീപ്പറെ കാഴ്‌ചക്കാരനാക്കി വലയിൽ പതിച്ചു.

രണ്ടാം പകുതിയും മികച്ച രീതിയില്‍ തുടങ്ങിയ ബാഴ്‌സയ്‌ക്ക് ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാനായില്ല. ഫെറാൻ ടോറസിന്‍റെയും ഫെർമിന്‍റോയും ഗോളുകൾ ഓഫ്സൈഡായി. പിന്നാലെ ഫെർമിന്‍റെ മറ്റൊരു ശ്രമം പോസ്റ്റിലിടിച്ചു മടങ്ങി.

62-ാം മിനിറ്റിൽ മത്സരഗതിക്ക് വിപരീതമായി ഷാക്തർ ഒരു ഗോൾ തിരിച്ചടിച്ചു. കൗണ്ടർ അറ്റാക്കിൽ നിന്നും അസറോവിയുടെ പാസ് സ്വീകരിച്ച സുഡാകൊവ് ബാഴ്‌സ ഗോൾകീപ്പർ ടെർ സ്റ്റെഗന് യാതൊരു അവസരവും നൽകാതെ ലക്ഷ്യം കണ്ടു. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഷാക്തർ കൂടുതല്‍ ഊര്‍ജത്തോടെ മത്സരത്തിലേക്ക് തിരികെയെത്തി. കൗണ്ടർ അറ്റാക്കിലൂടെ ബാഴ്‌സ് ഗോൾമുഖത്ത് ഭീതി സൃഷ്‌ടിച്ച ഷാക്തറിന് പക്ഷെ ഫിനിഷിങ്ങിലെ പോരായ്‌മകൾ വിനയായി.

ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ ആന്‍റ്വർപ്പിനെ നേരിട്ട പോർട്ടോ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജയിച്ചു കയറിയത്. ഒരു ഗോളിന് പിന്നിലായ ശേഷമാണ് പോർട്ടോ നാല് ഗോളുകൾ തിരിച്ചടിച്ചത്. പോർട്ടോയ്‌ക്കായി ഇവാനിൽസൺ ഹാട്രിക് നേടിയപ്പോൾ സ്റ്റീഫൻ യൂസ്റ്റാക്യോ ഗോൾപട്ടിക പൂർത്തിയാക്കി. അൽഹസൻ യൂസഫാണ് ആന്‍റ്വർപ്പിനായി ഗോൾ നേടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.