ബാഴ്‌സലോണ : ലാലിഗ പോയിന്‍റ് പട്ടികയിൽ താത്‌കാലികമായി ഒന്നാം സ്ഥാനം തിരികെപ്പിടിച്ച് വമ്പൻമാരായ ബാഴ്‌സലോണ. സ്വന്തം മൈതാനത്ത് സെവിയ്യയെ നേരിട്ട സാവിയുടെ സംഘം എതിരില്ലാത്ത ഒരു ഗോളിന്‍റെ വിജയമാണ് നേടിയത്. വെറ്ററൻ താരം സെർജിയോ റാമോസിന്‍റെ സെൽഫ് ഗോളാണ് നിർണായക മത്സരത്തിന്‍റെ വിധി നിശ്ചയിച്ചത് (Sergio Ramos's own goal gifts Barcelona win over Sevilla).
മത്സരത്തിന്‍റെ തുടക്കം മുതൽ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി (Barcelona Vs Seville). രണ്ടാം മിനിറ്റിൽ തന്നെ ബാഴ്‌സയ്‌ക്ക് മുന്നിലെത്താൻ അവസരം ലഭിച്ചു. ബോക്‌സിനകത്ത് വച്ച് പ്രതിരോധതാരം ബാൾഡെ നൽകിയ ക്രോസ് ലമീൻ യമാലിന് വരുതിയിലാക്കാൻ കഴിയാതിരുന്നതോടെ ഉറച്ച അവസരം പാഴാകുകയായിരുന്നു.
-
FULL TIME! #BarçaSevilla pic.twitter.com/vcEupIIWvl
— FC Barcelona (@FCBarcelona) September 29, 2023 " class="align-text-top noRightClick twitterSection" data="
">FULL TIME! #BarçaSevilla pic.twitter.com/vcEupIIWvl
— FC Barcelona (@FCBarcelona) September 29, 2023FULL TIME! #BarçaSevilla pic.twitter.com/vcEupIIWvl
— FC Barcelona (@FCBarcelona) September 29, 2023
തൊട്ടുപിന്നാലെ ലഭിച്ച അവസരം സെവില്ല താരം ലൂകെബാകിയോ പോസ്റ്റിന് മുകളിലൂടെ പറത്തി. പിന്നാലെ ഫെലിക്‌സിന് ലഭിച്ച അവസരങ്ങളിൽ ആദ്യം ഗോൾകീപ്പർ സെവില്ലയുടെ രക്ഷകനായപ്പോൾ മറ്റൊരു ഷോട്ട് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. ഇതിനിടെ ഇവാൻ റാകിറ്റിച്ചിന്‍റെ ലോങ് റേഞ്ചര്‍ ശ്രമം ടെർ സ്റ്റെഗൻ മുഴുനീള ഡൈവിങ്ങിലൂടെ തട്ടിയകറ്റി.
മത്സരം അരമണിക്കൂർ പിന്നിട്ടതിന് പിന്നാലെ മുന്നേറ്റ താരം റാഫിഞ്ഞ പരിക്കേറ്റ് കളംവിട്ടത് ബാഴ്‌സയുടെ മുന്നേറ്റം ദുർബലമാക്കി. തൊട്ടടുത്ത മിനിറ്റിൽ തന്നെ പകരം കളത്തിലെത്തിയ ഫെർമിൻ ലോപസിന് ഗോളവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ലമീൻ യമാൽ നൽകിയ പാസിൽ നിന്നും ഫെർമിന്‍റെ ദുർബലമായ ഷോട്ട് ഗോൾകീപ്പർ അനായാസം കൈപ്പിടിയിലൊതുക്കി. മറുഭാഗത്ത് സെറ്റ്‌പീസുകളിൽ നിന്ന് ഗോൾ കണ്ടെത്താനുള്ള സെവിയ്യയുടെ ശ്രമങ്ങളും ഫലം കണ്ടില്ല.
-
Applied trigonometry 📐👨🎓 pic.twitter.com/5pSciEEj9e
— FC Barcelona (@FCBarcelona) September 29, 2023 " class="align-text-top noRightClick twitterSection" data="
">Applied trigonometry 📐👨🎓 pic.twitter.com/5pSciEEj9e
— FC Barcelona (@FCBarcelona) September 29, 2023Applied trigonometry 📐👨🎓 pic.twitter.com/5pSciEEj9e
— FC Barcelona (@FCBarcelona) September 29, 2023
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച അവസരങ്ങൾ സൃഷ്‌ടിച്ചു. മത്സരത്തിന്‍റെ 76-ാം മിനിറ്റിലാണ് ബാഴ്‌സയുടെ വിജയഗോൾ പിറന്നത്. ഫെറാൻ ടോറസ് നല്‍കിയ ക്രോസിൽ നിന്നും ലമീൻ യമാലിന്‍റെ ഹെഡർ തടയാനുള്ള റാമോസിന്‍റെ ശ്രമത്തിനിടെ കാലിൽ തട്ടി സ്വന്തം വലയിൽ പതിക്കുകയായിരുന്നു. അധികസമയത്ത് ലഭിച്ച അവസരങ്ങൾ സെവിയ്യയ്‌ക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതിരുന്നതോടെ ബാഴ്‌സലോണ ജയവും മൂന്ന് പോയിന്‍റും സ്വന്തമാക്കി.
ലാലിഗയിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അത്‌ലറ്റികോ മാഡ്രിഡ് ജയം നേടി. ഒസാസുനയെ അവരുടെ മൈതാനത്ത് നേരിട്ട അത്‌ലറ്റികോ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജയിച്ചത്. അന്‍റോയിൻ ഗ്രീസ്‌മാൻ, റോഡ്രിഗോ റിക്വൽമി എന്നിവരാണ് ഗോളുകൾ നേടിയത്.