ക്യാംപ്‌നൗ: അത്ലറ്റിക്കോ മാഡ്രിഡിനെതിരായ തകര്‍പ്പൻ ജയത്തോട ആദ്യ നാലിൽ തിരികെയെത്തി ബാഴ്‌സലോണ. ആറു ഗോളുകൾ പിറന്ന കളിയിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു കാറ്റലൻ പടയുടെ ജയം. കളിയുടെ തുടക്കത്തിൽ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ ഗംഭീര തിരിച്ചുവരവിന് ക്യാമ്പ്നൗ സാക്ഷിയായത്.
-
Speed Kills + 🅰️ #BarçaAtleti pic.twitter.com/DRqJYP6Dyh
— FC Barcelona (@FCBarcelona) February 6, 2022 " class="align-text-top noRightClick twitterSection" data="
">Speed Kills + 🅰️ #BarçaAtleti pic.twitter.com/DRqJYP6Dyh
— FC Barcelona (@FCBarcelona) February 6, 2022Speed Kills + 🅰️ #BarçaAtleti pic.twitter.com/DRqJYP6Dyh
— FC Barcelona (@FCBarcelona) February 6, 2022
ജനുവരി ട്രാന്‍ഫര്‍ വിന്‍ഡോയില്‍ മൂന്ന് താരങ്ങളെ ടീമിലെത്തിച്ച പുതിയ ബാഴ്‌സയെയാണ് സ്വന്തം മൈതാനത്ത് കണ്ടത്. മത്സരത്തിന്‍റെ ഓരോ നിമിഷവും ഓര്‍ത്തുവെക്കാവുന്നവയായിരുന്നു. എട്ടാം മിനിട്ടില്‍ കരാസ്‌കോയുടെ ഗോളിലുടെ അത്‌ലറ്റിക്കോ മുന്നിലെത്തി. എന്നാല്‍ പിന്നീട് കണ്ടത് സാവിയുടെയും സംഘത്തിന്‍റെയും തേരോട്ടമായിരുന്നു.
-
Mr Debut! pic.twitter.com/4tIGeBP9nv
— FC Barcelona (@FCBarcelona) February 6, 2022 " class="align-text-top noRightClick twitterSection" data="
">Mr Debut! pic.twitter.com/4tIGeBP9nv
— FC Barcelona (@FCBarcelona) February 6, 2022Mr Debut! pic.twitter.com/4tIGeBP9nv
— FC Barcelona (@FCBarcelona) February 6, 2022
പത്താം മിനിട്ടില്‍ ഡാനി ആൽവസിന്‍റെ അത്യുഗ്രന്‍ പാസില്‍ നിന്ന് ആല്‍ബയുടെ കിടിലൻ ഇടംകാൽ വോളി ബാഴ്‌സക്ക് സമനില നൽകി. ഇതോടെ ക്യാമ്പ് നൗ ഉണര്‍ന്നു. 21ാം മിനിട്ടില്‍ യുവതാരം ഗവിയുടെ ഹെഡര്‍ ഗോളിലൂടെ ലീഡ് നേടിയ ബാഴ്‌സ കളത്തിൽ നിറഞ്ഞാടി. 43-ാം മിനിട്ടില്‍ പ്രതിരോധ താരം റൊണാള്‍ഡ് അറോഹോയും ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ സ്‌കോര്‍ 3-1 ന് പിരിഞ്ഞു.
-
ℹ️ How the LaLiga table looks after Matchday 23. #FCB pic.twitter.com/xx0Pagrjtw
— Barça Buzz (@Barca_Buzz) February 7, 2022 " class="align-text-top noRightClick twitterSection" data="
">ℹ️ How the LaLiga table looks after Matchday 23. #FCB pic.twitter.com/xx0Pagrjtw
— Barça Buzz (@Barca_Buzz) February 7, 2022ℹ️ How the LaLiga table looks after Matchday 23. #FCB pic.twitter.com/xx0Pagrjtw
— Barça Buzz (@Barca_Buzz) February 7, 2022
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡാനി ആല്‍വസിന്‍റെ ഗോളിലുടെ ലീഡുയര്‍ത്തിയത് അത്‌ലറ്റിക്കോ പ്രധിരോധത്തിനെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. 58-ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ അത്‌ലറ്റിക്കോ രണ്ടാം ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് 68-ാം മിനിറ്റില്‍ ഡാനി ആല്‍വസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവസാന 20 മിനിറ്റ് 10 പേരുമായാണ് ബാഴ്‌സ പിടിച്ചുനിന്നത്.
രണ്ടാം പകുതിക്ക് ശേഷം അദാമ ട്രവോറയെ പിന്‍വലിച്ച് ഒബമയാങ്ങിനെ കളത്തിലിറക്കി ഫൈനല്‍ വിസില്‍ വിളിക്കുമ്പോള്‍ 4-2ന്‍റെ ജയവുമായി ബാഴ്‌സ ആരാധകരെ ആവേശത്തിലാക്കി.
വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്നലെ ബാഴ്‌സലോണ നടത്തിയത്. അത്ലറ്റിക്കോക്കെതിരെ ഗംഭീര പ്രകടനം പുറത്തെടുത്ത ബാഴ്‌സ, തങ്ങളുടെ പ്രതാപകാലത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക് സമ്മാനിക്കുന്നത്. ലാ ലീഗയിൽ 22 മത്സരങ്ങൾ നിന്ന് 38 പോയിന്‍റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ ബാഴ്‌സലോണ.
ALSO READ:AFCON 2022: ഈജിപ്‌തിനെ മറികടന്ന് കന്നി കിരീടത്തിൽ മുത്തമിട്ട് സെനഗൽ