ബാഴ്‌സലോണ: 2022-23 സീസണിലേക്കായുള്ള തങ്ങളുടെ പുതിയ ഹോം ജേഴ്‌സി പുറത്തിറക്കി ബാഴ്‌സലോണ. സ്‌പോർട്ടിഫൈ സ്‌പോണ്‍സർ ആയി എത്തിയതിന് ശേഷമുള്ള ആദ്യ ഹോം ജേഴ്‌സിയാണ് ബാഴ്‌സലോണ അവതരിപ്പിച്ചത്. പതിവ് ജേഴ്‌സിയിൽ നിന്ന് ഒട്ടേറെ മാറ്റങ്ങളുമായാണ് ബാഴ്‌സലോണ തങ്ങളുടെ പുതിയ ജേഴ്‌സി ഇറക്കിയിരിക്കുന്നത്.
-
Love it! 😍
— FC Barcelona (@FCBarcelona) June 3, 2022 " class="align-text-top noRightClick twitterSection" data="
">Love it! 😍
— FC Barcelona (@FCBarcelona) June 3, 2022Love it! 😍
— FC Barcelona (@FCBarcelona) June 3, 2022
സ്‌പോണ്‍സർമാരായ സ്‌പോർട്ടിഫൈയുടെ ലോഗോ മുൻവശത്ത് പ്രിന്‍റ് ചെയ്‌തിരിക്കുന്ന ജേഴ്‌സിയിൽ തോൾ ഭാഗത്ത് കടും നീല നിറമാണ് നൽകിയിരിക്കുന്നത്. ജേഴ്‌സിയുടെ പിൻഭാഗത്ത് അഭയാർഥി സംഘടനയായ യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജിയുടെ (യുഎൻഎച്ച്‌സിആർ) ലോഗോയും പതിപ്പിച്ചിട്ടുണ്ട്.
പ്രമുഖ സ്‌പോർട്‌സ് ബ്രാൻഡായ നൈക്കാണ് ജേഴ്‌സി ഒരുക്കിയിരിക്കുന്നത്. പുത്തൻ ജേഴ്‌സിക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. നൈക്കിന്‍റെയും ബാഴ്‌സലോണയുടെയും ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ ജേഴ്‌സി ലഭ്യമാണ്.