ബാഴ്‌സലോണ : എ സി മിലാൻ മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസ്സിയെ ടീമിൽ എത്തിച്ചതിൽ ഔദ്യോഗിക പ്രഖ്യാപനവുമായി ബാഴ്‌സലോണ. താരവുമായി മാസങ്ങൾക്ക് മുൻപേ ടീം കരാർ ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. ഫ്രീ ട്രാൻസ്‌ഫറിൽ 2026 വരെ നാലുവർഷത്തേക്കാണ് ബാഴ്‌സലോണയും ഐവറി കോസ്റ്റ് താരമായ കെസ്സിയും തമ്മിൽ കരാറിൽ എത്തിയിരിക്കുന്നത്.
ബുധനാഴ്ച ഐവറി കോസ്റ്റ് താരത്തെ ബാഴ്‌സ ആരാധകർക്കും കാണികൾക്കും മുന്നിൽ അവതരിപ്പിക്കും. എസി മിലാനിലെ പ്രകടനം ഒരു സമ്പൂർണ മധ്യനിര താരമായി കെസ്സിയെ കണക്കാക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ളതാണെന്ന് ബാഴ്‌സ തങ്ങളുടെ വെബ്സൈറ്റിൽ കുറിച്ചു. പ്രതിരോധത്തിൽ കഠിനാധ്വാനം ചെയ്യുന്നതിന് പുറമെ ഗോളുകൾ നേടാനും അസിസ്റ്റുകൾ നൽകാനും കെൽപ്പുള്ള താരമാണ് കെസ്സി. ഒരു 'കംപ്ലീറ്റ് പാക്കേജ്' എന്നാണ് ബാഴ്‌സ താരത്തെ വിശേഷിപ്പിക്കുന്നത്.
-
𝐈𝐓'𝐒 𝐎𝐅𝐅𝐈𝐂𝐈𝐀𝐋! 😏
— FC Barcelona (@FCBarcelona) July 4, 2022 " class="align-text-top noRightClick twitterSection" data="
Welcome, Kessie! 💙❤️ pic.twitter.com/wG051AUnpT
">𝐈𝐓'𝐒 𝐎𝐅𝐅𝐈𝐂𝐈𝐀𝐋! 😏
— FC Barcelona (@FCBarcelona) July 4, 2022
Welcome, Kessie! 💙❤️ pic.twitter.com/wG051AUnpT𝐈𝐓'𝐒 𝐎𝐅𝐅𝐈𝐂𝐈𝐀𝐋! 😏
— FC Barcelona (@FCBarcelona) July 4, 2022
Welcome, Kessie! 💙❤️ pic.twitter.com/wG051AUnpT
500 മില്യൺ യൂറോയാണ് കെസ്സിയുടെ റിലീസ് ക്ലോസ്. ഒരിടവേളയ്ക്ക് ശേഷം സീരി എ ജേതാക്കളായ എസി മിലാന് വേണ്ടി താരം പുറത്തെടുത്ത പ്രകടനം ക്യാമ്പ്‌ന്യൂവിലും ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് ക്ലബ്ബും ആരാധകരും. 2000-കളുടെ അവസാനത്തിൽ യായ ടൂറെയ്‌ക്ക് ശേഷം ബാഴ്‌സലോണയ്‌ക്കായി കളിക്കുന്ന രണ്ടാമത്തെ ഐവേറിയൻ താരമായിരിക്കും അദ്ദേഹം.
ALSO READ: മിഡ്‌ഫീൽഡർ കാൽവിൻ ഫിലിപ്‌സിനെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി
2017 മുതൽ എ സി മിലാനിൽ കളിക്കുന്ന കെസ്സി 166 മത്സരങ്ങളിൽ നിന്ന് 34 ഗോളുകൾ നേടിയിട്ടുണ്ട്. 2014 മുതൽ ഐവറി കോസ്റ്റ് ദേശീയ ടീം അംഗം കൂടിയാണ്. നിലവിൽ മിലാനിൽ സെന്‍റർ മിഡ്‌ഫീൽഡർ പൊസിഷനിലാണ് കെസ്സി കളിച്ചിരുന്നത്.