മനാമ: ബഹറൈനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. 88-ാം മിനിറ്റ് വരെ 1-1 സമനിലയില്‍ പിടിച്ച ഇന്ത്യയെ ഹുമൈദാന്‍ നേടിയ ഗോളിലാണ് ബഹ്റൈന്‍ 2-1 ന് മറികടന്നത്. ആദ്യ പകുതിയില്‍ ഇന്ത്യ ഒരു ഗോളിന് പിന്നിലായിരുന്നു.
ആദ്യ പകുതിയിൽ ബഹറൈൻ ഇന്ത്യൻ ഗോൾ മുഖം ലക്ഷ്യമാക്കി അക്രമം നടത്തിക്കൊണ്ടിരുന്നു. കിട്ടുന്ന അവസരത്തിലെല്ലാം കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പക്ഷെ ഇന്ത്യയുടെ മുന്നേറ്റങ്ങൾക്ക് മൂർച്ച കുറവായിരുന്നു.
കളിയുടെ തുടക്കത്തിലെ ബഹറൈന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും ആതിഥേയർക്കത് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഏഴാം മിനിറ്റില്‍ പെനല്‍റ്റി ബോക്‌സിൽ വെച്ച് സന്ദേശ് ജിങ്കാന്‍റെ കൈയില്‍ പന്ത് തട്ടിയതിനാണ് ബഹറൈന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്. എന്നാല്‍ ബഹറൈന്‍റെ പെനല്‍റ്റി നായകന്‍ ഗുര്‍പ്രീത് സിംഗ് സന്ധു രക്ഷപ്പെടുത്തി.
തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 37-ാം മിനിറ്റിലാണ് ബഹറൈന്‍ ലീഡെടുത്തത്. മൊഹമ്മദ് ഹര്‍ദാനായിരുന്നു ബഹറൈനെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ 1-0 ന് പിന്നിലായ ഇന്ത്യ 59-ാം മിനിറ്റില്‍ രാഹുല്‍ ബെക്കേയുടെ ഗോളിലാണ് ഒപ്പമെത്തിയത്.
മലയാളി താരം വി.പി സുഹൈർ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഹോർമിപാം, പ്രഭ്‌സുഗൻ ഗിൽ എന്നിവർ ബെഞ്ചിലായിരുന്നു. 26 ന് ബെലാറുസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ALSO READ: 'ടെന്നിസ് നിങ്ങളെ മിസ് ചെയ്യും' ; ബാര്‍ട്ടിക്ക് ആശംസകള്‍ നേര്‍ന്ന് സാനിയ