ETV Bharat / sports

Avinash Sable And Tajinderpal Singh Toor Won Gold സാബ്ലെയ്‌ക്ക് ഏഷ്യൻ ഗെയിംസ് റെക്കോഡ്; സ്വര്‍ണം നിലനിര്‍ത്തി തജീന്ദര്‍പാല്‍ - ഏഷ്യന്‍ ഗെയിസ് 2023

Avinash Sable won the gold medal in men’s 3000m steeplechase : പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ഏഷ്യന്‍ ഗെയിസ് റെക്കോഡോടെ സ്വര്‍ണം നേടി അവിനാഷ് സാബ്ലെ.

Avinash Sable  Tajinderpal Singh Toor  Avinash Sable gold medal in men 3000m steeplechase  Tajinderpal Singh Toor Gold medal In men shot put  അവിനാഷ് സാബ്ലെ  ഏഷ്യന്‍ ഗെയിസ് 2023  തജീന്ദര്‍പാല്‍ സിങ്
Avinash Sable and Tajinderpal Singh Toor won gold
author img

By ETV Bharat Kerala Team

Published : Oct 1, 2023, 7:55 PM IST

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് (Asian Games 2023) സ്വര്‍ണ നേട്ടം തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെയും ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. 8 മിനിട്ട് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് അവിനാഷ് സാബ്ലെ (Avinash Sable) ഒന്നാം സ്ഥാനത്ത് എത്തിയത് (Avinash Sable won the gold medal in men’s 3000m steeplechase at Asian Games 2023).

ഏഷ്യന്‍ ഗെയിംസ് റെക്കോഡാണിത്. 2018-ലെ ജക്കാർത്ത ഗെയിംസിൽ ഇറാന്‍റെ ഹുസൈൻ കെയ്‌ഹാനി സ്ഥാപിച്ച 8 മിനിട്ട് 22.79 സെക്കന്‍ഡിന്‍റെ ഏഷ്യൻ ഗെയിംസ് റെക്കോഡാണ് 29 കാരനായ സാബ്ലെ പഴങ്കഥയാക്കിയത്. 2022-ലെ കോമൺവെൽത്ത് ഗെയിംസില്‍ വെള്ളി മെഡൽ നേടാന്‍ അവിനാഷ് സാബ്ലെയ്‌ക്ക് കഴിഞ്ഞിരുന്നു. 8 മിനിട്ട് 11.20 സെക്കന്‍ഡിന്‍റെ ദേശീയ റെക്കോഡും താരത്തിന്‍റെ പേരിലാണുള്ളത്.

ഷോട്ട് പുട്ടില്‍ 20.36 മീറ്റര്‍ കണ്ടെത്തിയാണ് തജീന്ദര്‍പാല്‍ സിങ്ങിന്‍റെ സ്വര്‍ണ നേട്ടം (Tajinderpal Singh Toor won Gold medal In men's shot put at Asian Games 2023). തജീന്ദര്‍പാല്‍ സിങ്ങിന്‍റെ ആദ്യ രണ്ട് ശ്രമങ്ങളും ഫൗളായിരുന്നു. ഇതോടെ അവസാന ശ്രമത്തിലാണ് താരം സുവര്‍ണ ദൂരം കണ്ടെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ തജീന്ദര്‍പാലിന്‍റെ തുടര്‍ച്ചായ രണ്ടാം സ്വര്‍ണമാണിത്. 2018-ലെ ജക്കാര്‍ത്ത ഗെയിംസിലും താരം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ഇതോടെ ഷോട്ട്‌ പുട്ടില്‍ ഏഷ്യന്‍ ഗെയിംസില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാവാനും തജീന്ദര്‍പാല്‍ സിങ്ങിന് (Tajinderpal Singh Toor) കഴിഞ്ഞു. പർദുമാൻ സിങ്‌ ബ്രാർ Parduman Singh Brar (1954, 1958), ജോഗീന്ദർ സിങ്‌ Joginder Singh (1966, 1970), ബഹദൂർ സിങ്‌ ചൗഹാൻ Bahadur Singh Chouhan (1978, 1982) എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകാര്‍.

അവിനാഷ് സാബ്ലെയുടേയും തജീന്ദര്‍പാല്‍ സിങ്ങിന്‍റെയും നേട്ടത്തോടെ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ നേട്ടം 13-ലേക്ക് എത്തി. ഗെയിംസിന്‍റെ എട്ടാം ദിനമായ ഇന്ന് പുരുഷന്‍മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു.

ALSO READ: India Win Gold in Trap Men's Team Event : ഷൂട്ടിങ്ങില്‍ വീണ്ടും സ്വര്‍ണക്കൊയ്‌ത്ത് ; പുരുഷ വിഭാഗം ട്രാപ് ടീം ഇനത്തില്‍ ഇന്ത്യ ഒന്നാമത്

കിയാനന്‍ ചെനായ് (Kynan Chenai), സൊരാവര്‍ സിങ് (Zoravar Singh Sandhu), പൃഥ്വിരാജ് ടൊണ്‍ഡയ്‌മാന്‍ (Prithviraj Tondaiman) എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. (Prithviraj Tondaiman, Kynan Chenai and Zoravar Singh Sandhu trio win gold in Trap men's team event at Asian Games 2023).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.