മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് ടൂർണമെന്‍റിലേക്കുള്ള യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ യൂകി ഭാംബ്രിയ്‌ക്ക് ജയം. ആദ്യ റൗണ്ടിൽ പോർച്ചുഗല്ലിന്‍റെ ജാവോ ഡോമിംഗ്‌സിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഭാംബ്രി പരാജയപ്പെടുത്തിയത്. സ്കോർ 6-4,6-2.
മത്സരത്തിലുടനീളം ശക്തമായ പ്രകടനമാണ് ഭാംബ്രി കാഴ്‌ചവെച്ചത്. 2009 ജുനിയർ ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവായ ഭാംബ്രി അടുത്ത റൗണ്ടിൽ ലോക 143-ാം റാങ്കുകാരനായ ചെക്ക് റിപ്പബ്ലിക്കിന്‍റെ തോമസ് മഷാസിനെ നേരിടും.
-
Making more Melbourne memories 👌
— #AusOpen (@AustralianOpen) January 11, 2022 " class="align-text-top noRightClick twitterSection" data="
Our 2009 #AusOpen boys' singles champion 🇮🇳 @yukibhambri defeats Joao Domingues 6-4, 6-2 in the first round of qualifying.@beINSPORTS_EN • @Eurosport • @skysportnz • @SuperSportTV #AOTennis pic.twitter.com/daHBNwLvxo
">Making more Melbourne memories 👌
— #AusOpen (@AustralianOpen) January 11, 2022
Our 2009 #AusOpen boys' singles champion 🇮🇳 @yukibhambri defeats Joao Domingues 6-4, 6-2 in the first round of qualifying.@beINSPORTS_EN • @Eurosport • @skysportnz • @SuperSportTV #AOTennis pic.twitter.com/daHBNwLvxoMaking more Melbourne memories 👌
— #AusOpen (@AustralianOpen) January 11, 2022
Our 2009 #AusOpen boys' singles champion 🇮🇳 @yukibhambri defeats Joao Domingues 6-4, 6-2 in the first round of qualifying.@beINSPORTS_EN • @Eurosport • @skysportnz • @SuperSportTV #AOTennis pic.twitter.com/daHBNwLvxo
അതേ സമയം മറ്റ് ഇന്ത്യൻ താരങ്ങളായ രാമനാഥനും, അങ്കിത റെയ്‌നയും ആദ്യ റൗണ്ടിൽ തന്നെ തോൽവിയോടെ പുറത്തായി. രാംകുമാർ രാമനാഥൻ ഇറ്റലിയുടെ മാർക്കോ മോറോണിയോട് നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെട്ടത്.
ALSO READ: Australian Open: നൊവാക് ജോക്കോവിച്ചും ആഷ് ബാർട്ടി ഒന്നാം സീഡിൽ
വനിത വിഭാഗത്തിൽ യുക്രൈൻ താരം ലെസിയ സ്യൂറെൻകോയോടാണ് അങ്കിത റെയ്‌ന തകർന്ന് തരിപ്പണമായത്. 1-6, 0-6 എന്ന സ്കോറിനാണ് ഇന്ത്യൻ താരം പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ പോലും മുന്നേറാൻ സാധിക്കാതെയാണ് അങ്കിത യുക്രൈൻ താരത്തോട് അടിയറവ് പറഞ്ഞത്.
നേരത്തേ പുരുഷസിംഗിള്‍സില്‍ ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ മൂന്നാം സീഡായ കൊളംബിയയുടെ ഡാനിയേല്‍ എലാഹി ഗ്യാലനെ അട്ടിമറിച്ച് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചിരുന്നു. 6-4, 6-4 എന്ന സ്‌കോറിനാണ് പ്രജ്‌നേഷിന്‍റെ വിജയം.