മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പണിലെ ഗ്ലാമർ പോരാട്ടമായ പുരുഷ സിംഗിൾസ് ഫൈനലിൽ റാഫേൽ നദാലും ഡാനിൽ മെദ്‌വദേവും ഏറ്റുമുട്ടും. രണ്ടാം സെമിഫൈനലിൽ ഗ്രീക്ക് താരം സ്‌റ്റെഫാനസ് സിറ്റിസിപാസിനെതിരായ വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് വിജയിച്ചാണ് മെദ്‌വദേവ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോർ 7–6, 4–6, 6–4, 6–1.
-
The return of @DaniilMedwed 🇷🇺
— #AusOpen (@AustralianOpen) January 28, 2022 " class="align-text-top noRightClick twitterSection" data="
The world No.2 is back in the #AusOpen men’s singles final, defeating Stefanos Tsitsipas 7-6(5) 4-6 6-4 6-1.
🎥: @wwos • @espn • @eurosport • @wowowtennis #AusOpen • #AO2022 pic.twitter.com/wHpouY2PTk
">The return of @DaniilMedwed 🇷🇺
— #AusOpen (@AustralianOpen) January 28, 2022
The world No.2 is back in the #AusOpen men’s singles final, defeating Stefanos Tsitsipas 7-6(5) 4-6 6-4 6-1.
🎥: @wwos • @espn • @eurosport • @wowowtennis #AusOpen • #AO2022 pic.twitter.com/wHpouY2PTkThe return of @DaniilMedwed 🇷🇺
— #AusOpen (@AustralianOpen) January 28, 2022
The world No.2 is back in the #AusOpen men’s singles final, defeating Stefanos Tsitsipas 7-6(5) 4-6 6-4 6-1.
🎥: @wwos • @espn • @eurosport • @wowowtennis #AusOpen • #AO2022 pic.twitter.com/wHpouY2PTk
വാശിയേറിയ മത്സരത്തിൽ ആദ്യ സെറ്റ് ട്രൈബ്രേക്കറിലൂടെയാണ് മെദ്‌വദേവ് പിടിച്ചെടുത്തത്. ടൈബ്രേക്കറിൽ 1-4 സിറ്റിസിപാസ് മുന്നിലായിരുന്നുവെങ്കിലും അവിശ്വസനായമായ മുന്നേറ്റത്തിലൂടെ മെദ്‌വദേവ് ഗെയിം പിടിച്ചെടുത്തു. എന്നാൽ രണ്ടാം ഗെയിം തകർപ്പൻ പ്രകടനത്തിലൂടെ മെദ്‌വദേവ് സ്വന്തമാക്കി.
ഇരുവരും ഓരോ ഗെയിം വീതം നേടിയതോടെ പോരാട്ടം കടുത്തു. എന്നാൽ മൂന്നാം ഗെയിം മികച്ച പോരാട്ടത്തിലൂടെ മെദ്‌വദേവ് സ്വന്തമാക്കി. പിന്നാലെ എതിരാളിക്ക് ഒരവസരം പോലും നൽകാതെ നാലാം ഗെയിമും വിജയവും മെദ്‌വദേവ് നേടിയെടുക്കുകയായിരുന്നു.
-
Lucky 13 📈@DaniilMedwed • #AusOpen • #AO2022 pic.twitter.com/CqLaAqHgUB
— #AusOpen (@AustralianOpen) January 28, 2022 " class="align-text-top noRightClick twitterSection" data="
">Lucky 13 📈@DaniilMedwed • #AusOpen • #AO2022 pic.twitter.com/CqLaAqHgUB
— #AusOpen (@AustralianOpen) January 28, 2022Lucky 13 📈@DaniilMedwed • #AusOpen • #AO2022 pic.twitter.com/CqLaAqHgUB
— #AusOpen (@AustralianOpen) January 28, 2022
ALSO READ: Australian Open: 21-ാം ഗ്രാൻഡ് സ്ലാമിലേക്ക് നദാൽ; മാറ്റിയോ ബെരറ്റിനിയെ തകർത്ത് ഫൈനലിൽ
അതേസമയം ആദ്യ സെമിയിൽ ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്താണ് റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചത്. സ്കോർ: 6–3, 6–2, 3–6, 6–3. ഓസ്ട്രേലിയൻ ഓപ്പണിൽ നദാലിന്‍റെ ആറാമത്തെ ഫൈനലാണിത്. കരിയറിലെ 29-ാം ഗ്രാൻഡ് സ്ലാം ഫൈനലും.
ഫൈനലിൽ മെദ്‌വദേവിനെ തകർത്ത് 21-ാം ഗ്രാൻഡ്സ്ലാം കിരീടമാണ് നദാൽ ലക്ഷ്യമിടുന്നത്. 2019ലെ യുഎസ് ഓപ്പണ്‍ ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയിരുന്നു. അന്ന് വിജയം നദാലിനൊപ്പമായിരുന്നു. അതിനുള്ള പകരം വീട്ടലാകും മെദ്‌വദേവ് ലക്ഷ്യമിടുന്നത്.