മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റില്‍ റാഫേൽ നദാലിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ അമേരിക്കയുടെ മാർക്കോസ് ജിറോണിനെയാണ് സ്‌പാനിഷ് താരം തോല്‍പ്പിച്ചത്.
ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് നദാലിന്‍റെ വിജയം. സ്‌കോര്‍: 6-1, 6-4, 6-2. 21-ാം ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം ലക്ഷ്യം വെച്ചാണ് നദാല്‍ ഇത്തവണ മെല്‍ബണിലെത്തിയത്. നദാലിനൊപ്പം റോജർ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്കും 20 ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടങ്ങള്‍ നേടാനായിട്ടുണ്ട്. വലത് കാൽമുട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലുള്ള ഫെഡറർ സീസണിലെ ആദ്യ ഗ്രാൻഡ് സ്ലാമായ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയിട്ടില്ല.
also read: India Open 2022: പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി ലക്ഷ്യ സെൻ
മത്സരിക്കാനെത്തിയിരുന്നെങ്കിലും വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടര്‍ന്ന് ജോക്കോയെ ഓസ്‌ട്രേലിയ നാടുകടത്തുകയും ചെയ്‌തു. ഇതോടെ ടൂര്‍ണമെന്‍റില്‍ വിജയിക്കാനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടമെന്ന റെക്കോഡ് സ്വന്തം പേരിലാക്കാന്‍ നദാലിനാവും.