ഗുവാഹത്തി: ജനുവരി 10 മുതൽ ആരംഭിക്കുന്ന ഖെലോ ഇന്ത്യ യൂത്ത് ഗെയിംസിന്‍റെ മൂന്നാം പതിപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി അസം. ഗെയിംസിന്‍റെ ഉദ്ഘാടന ചടങ്ങ് 10-ാം തീയ്യതി ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കും. 451 മെഡല്‍ വിഭാഗങ്ങളിലായി 10,000-ത്തില്‍ അധികം കായിക താരങ്ങൾ മത്സരത്തില്‍ പങ്കെടുക്കും.
-
The schedule for the Khelo India Youth Games 2020 is out. Save the dates of your favourite games on your calendar!#KheloIndia #KIYG2020@KirenRijiju @sarbanandsonwal @RijijuOffice @PMOIndia @CMOfficeAssam @IndiaSports @PIB_India @DGSAI @mygovassam @YASMinistry @ddsportschannel pic.twitter.com/j3rlaK63vQ
— Khelo India (@kheloindia) December 25, 2019 " class="align-text-top noRightClick twitterSection" data="
">The schedule for the Khelo India Youth Games 2020 is out. Save the dates of your favourite games on your calendar!#KheloIndia #KIYG2020@KirenRijiju @sarbanandsonwal @RijijuOffice @PMOIndia @CMOfficeAssam @IndiaSports @PIB_India @DGSAI @mygovassam @YASMinistry @ddsportschannel pic.twitter.com/j3rlaK63vQ
— Khelo India (@kheloindia) December 25, 2019The schedule for the Khelo India Youth Games 2020 is out. Save the dates of your favourite games on your calendar!#KheloIndia #KIYG2020@KirenRijiju @sarbanandsonwal @RijijuOffice @PMOIndia @CMOfficeAssam @IndiaSports @PIB_India @DGSAI @mygovassam @YASMinistry @ddsportschannel pic.twitter.com/j3rlaK63vQ
— Khelo India (@kheloindia) December 25, 2019
കബഡി, ജിംനാസ്‌റ്റിക്‌സ്, വോളീബോൾ മത്സരങ്ങൾക്ക് ഒമ്പതാം തീയതി മുതല്‍ തുടക്കമാകും. സമാപന ദിവസമായ 22-ന് ഫുട്ബോൾ, ടെന്നീസ്, ബോക്‌സിങ്ങ്, ഭാരോദ്വഹനം, നീന്തല്‍ എന്നിവയിലെ ഫൈനല്‍ മത്സരങ്ങളും അരങ്ങേറും. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് ഗെയിംസിന്‍റെ സമാപന സമ്മേളനം നടക്കുക.
ഗെയിംസിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി സ്‌പ്രിന്‍റർ ഹിമാ ദാസും പരിശീലകന്‍ നിപ്പോണ്‍ ദാസും പറഞ്ഞു. അസം ടീം ഗെയിംസിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. 20 വിഭാഗങ്ങളിലെ മത്സരങ്ങളിലാണ് അസമില്‍ നിന്നുള്ള താരങ്ങൾ പങ്കെടുക്കുകയെന്നും ഇരുവരും വ്യക്തമാക്കി.