ഹാങ്‌ചോ : ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സ് ബാഡ്‌മിന്‍റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പി വി സിന്ധു പുറത്ത് (Asian Games PV Sindhu Women's Singles Badminton). ചൈനയുടെ ബിങ്‌ജിയാവോയോട് പൊരുതിയാണ് സിന്ധു തോല്‍വി വഴങ്ങിയത് (PV Sindhu loses in the quarterfinals Asian Games). 16-21, 12-12 എന്നിങ്ങനെയായിരുന്നു സ്‌കോര്‍.
ഒളിംപിക് മെഡല്‍ ജേതാവായ സിന്ധു നേരത്തെ രണ്ട് തവണ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിരുന്നു. ഏറെ പ്രതീക്ഷയോടെ ഇത്തവണ ഹാങ്‌ചോയിലേക്ക വിമാനം കയറിയ സിന്ധുവിന് പക്ഷേ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായില്ല.
ടോക്കിയോ ഒളിംപിക്‌സില്‍ ബിങ്‌ജിയാവോയെ തന്നെ നേരിട്ടാണ് സിന്ധു വെങ്കലം നേടിയത്. എന്നാല്‍ ഹാങ്‌ചോയില്‍ ബിങ്‌ജിയാവോയുടെ വെല്ലുവിളി മറികടക്കാന്‍ സിന്ധുവിന് ആയില്ല. ടോക്കിയോയിലെ പരാജയത്തിന് പകരം വീട്ടി ചൈനീസ് താരം സ്വന്തം മണ്ണില്‍ മെഡല്‍ നേടുകയായിരുന്നു.
ഹാങ്‌ചോയില്‍ സമനിലയിലാണ് സിന്ധുവും എതിരാളിയും മത്സരം ആരംഭിച്ചത്. ഇരുവരും ആറ് വരെ പോയിന്‍റ് പങ്കിട്ടു. എന്നാല്‍ പിന്നീട് ബിങ്‌ജിയാവോ ലീഡ് നേടുകയായിരുന്നു. സിന്ധുവിന് ഫോമിലേക്ക് മടങ്ങിവരാനും സാധിച്ചില്ല.
2014 ല്‍ ഇഞ്ചിയോണില്‍ വെങ്കലവും 2018 ല്‍ ജക്കാര്‍ത്തയില്‍ വെള്ളിയും നേടിയിരുന്നു. ഹാങ്‌ചോയില്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതോടെ വെള്ളിയാഴ്‌ച നടക്കുന്ന മെഡല്‍ മത്സരവും പി വി സിന്ധുവിന് നഷ്‌ടമായി.
Also Read: Jinson Johnson Asian Games 2023: 'സ്വർണം തന്നെ'... ജിൻസണിന്‍റെ മെഡല്‍ നേട്ടം ആഘോഷമാക്കി കുടുംബം