ETV Bharat / sports

Asia Youth Paralympic Games:ഏഷ്യ യൂത്ത് പാരാലിമ്പിക്‌സ്: കാശിഷ് ലക്രയ്‌ക്ക് സ്വർണം; ഇന്ത്യയ്‌ക്ക് നാലാം മെഡല്‍

author img

By

Published : Dec 3, 2021, 9:42 PM IST

Kashish Lakra wins a gold medal in the club throw: ക്ലബ് ത്രോയിൽ എഫ് 51 വിഭാഗത്തിലാണ് ടോക്കിയോ പാരാലിമ്പ്യൻ കൂടിയായ ലക്രയുടെ നേട്ടം.

Asia Youth Paralympic Games  Kashish Lakra wins gold  Kashish Lakra  ഏഷ്യ യൂത്ത് പാരാലിമ്പിക്‌സ്  കാശിഷ് ലക്രയ്‌ക്ക് സ്വർണം
Asia Youth Paralympic Games:ഏഷ്യ യൂത്ത് പാരാലിമ്പിക്‌സ്: കാശിഷ് ലക്രയ്‌ക്ക് സ്വർണം; ഇന്ത്യയ്‌ക്ക് നാലാം മെഡല്‍

മനാമ: 2021ലെ ഏഷ്യ യൂത്ത് പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ കാശിഷ് ലക്രയ്‌ക്ക് സ്വര്‍ണം. ക്ലബ് ത്രോയിൽ എഫ് 51 വിഭാഗത്തിലാണ് ടോക്കിയോ പാരാലിമ്പ്യൻ കൂടിയായ ലക്രയുടെ നേട്ടം. അതേസമയം ഗെയിംസിന്‍റെ രണ്ടാം ദിനമായ വെളളിയാഴ്‌ച ഇതടക്കം മൂന്ന് മെഡലുകള്‍ നേടാന്‍ ഇന്ത്യയ്‌ക്കായിട്ടുണ്ട്.

ജാവലിൻ ത്രോയിൽ ലക്ഷിത് (എഫ് 54), ഷോട്ട്പുട്ടിൽ സഞ്ജയ് ആർ.നീലം (എഫ്11) എന്നിവരാണ് ഇന്ന് ഇന്ത്യയ്‌ക്കായി മെഡല്‍ നേടിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി. ഗെയിംസിന്‍റെ ഒന്നാം ദിനമായ വ്യാഴാഴ്‌ച ഷോട്ട് പുട്ടില്‍ അനന്യ ബൻസാലാണ് രാജ്യത്തിന്‍റെ ആദ്യ മെഡല്‍ നേടിയത്. എഫ് 20 വിഭാഗത്തിൽ വെള്ളിമെഡല്‍ നേട്ടമാണ് താരം ആഘോഷിച്ചത്.

also read: ''എപ്പോഴും ഹൃദയത്തിലുണ്ടാവും''; മുംബൈയോട് യാത്ര പറഞ്ഞ് ഹര്‍ദികിന്‍റെ കുറിപ്പ്

അതേസമയം ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ ബഹ്‌റൈനിലാണ് പാരാലിമ്പിക്‌സ് നടക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നും 23 വയസിന് താഴെയുള്ള 750 പാരാ അത്‌ലറ്റുകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.