ETV Bharat / sports

കുതിപ്പ് തുടര്‍ന്ന് സിന്ധു, ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ ക്വാർട്ടറില്‍ - ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ പിവി സിന്ധു സെമിയില്‍

ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ സിംഗപ്പൂരിന്‍റെ യുവെ യാൻ ജാസ്‌ലിൻ ഹൂയിയെയാണ് സിന്ധു കീഴടക്കിയത്.

PV Sindhu into quarter-finals of Badminton Asia Championships  pv Sindhu  Asia Badminton Championships  ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്  പിവി സിന്ധു  ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ പിവി സിന്ധു സെമിയില്‍  യുവെ യാൻ ജാസ്‌ലിൻ ഹൂയി
കുതിപ്പ് തുടര്‍ന്ന് സിന്ധു, ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ സെമിയില്‍
author img

By

Published : Apr 28, 2022, 4:37 PM IST

Updated : Apr 28, 2022, 8:30 PM IST

മനില (ഫിലിപ്പീൻസ്): ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് പിവി സിന്ധു ക്വാർട്ടറില്‍. ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ സിംഗപ്പൂരിന്‍റെ യുവെ യാൻ ജാസ്‌ലിൻ ഹൂയിയെയാണ് സിന്ധു കീഴടക്കിയത്. 42 മിനിട്ട് നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നാലാം സീഡായ സിന്ധുവിന്‍റെ വിജയം. സ്‌കോര്‍: 21-16 21-16.

അടുത്ത മത്സരത്തിൽ മൂന്നാം സീഡായ ചൈനയുടെ ഹെ ബിങ് ജിയാവോയാണ് ഇന്ത്യന്‍ താരത്തിന്‍റെ എതിരാളി. ടോക്കിയോ ഒളിമ്പിക്‌സിൽ ജിയാവോയെ തോല്‍പ്പിച്ചായിരുന്നു സിന്ധുവിന്‍റെ വെങ്കല നേട്ടം.

നേരത്തെ ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ചൈനീസ് താരത്തിന് നേരിയ മേല്‍ക്കൈയുണ്ട്. ഏഴ് മത്സരങ്ങൾ സിന്ധു ജയിച്ചപ്പോള്‍ ഒമ്പത് മത്സരങ്ങള്‍ ബിങ് ജിയാവോയ്‌ക്കൊപ്പം നിന്നിരുന്നു. എന്നാൽ അവസാനത്തെ രണ്ട് മത്സരങ്ങളിലും ജയിച്ച് കയറാന്‍ സിന്ധുവിനായിട്ടുണ്ട്.

Last Updated : Apr 28, 2022, 8:30 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.