ETV Bharat / sports

Premier League | തുടർച്ചയായ രണ്ടാം മത്സരത്തിലും സമനിലക്കുരുക്കിൽ ആഴ്‌സണൽ ; കിരീടമോഹത്തിന് തിരിച്ചടി

ലിവർപൂളിനെതിരായ കഴിഞ്ഞ മത്സരത്തിലും രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയ ശേഷമാണ് ആഴ്‌സണൽ സമനില വഴങ്ങിയത്

Arsenal drop points in title race  Arsenal vs West Ham united  Arsenal vs West Ham united Premier league  ആഴ്‌സണൽ vs വെസ്റ്റ്‌ഹാം യുണൈറ്റഡ്  ആഴ്‌സണൽ  വെസ്റ്റ്‌ഹാം യുണൈറ്റഡ്  Arsenal epl  Arsenal premier league  Premier League news  West Ham united  Arsenal vs manchester city  ഇംഗ്ലീഷ് പ്രീമിയർ ലീഗ്
തുടർച്ചയായ രണ്ടാം മത്സരത്തിലും സമനിലക്കുരുക്കിൽ ആഴ്‌സണൽ
author img

By

Published : Apr 17, 2023, 7:58 AM IST

Updated : Apr 17, 2023, 8:17 AM IST

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫോട്ടോ ഫിനിഷിലേക്ക്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങിയതോടെയാണ് കിരീടപ്പോരാട്ടം കൂടുതൽ ആവേശകരമായിരിക്കുന്നത്. എവേ മത്സരത്തിൽ വെസ്റ്റ്‌ഹാം യുണൈറ്റഡിനെ നേരിട്ട ആദ്യ 10 മിനിറ്റിനകം രണ്ട് ഗോളുകളുടെ ലീഡ് എടുത്ത ശേഷം ആഴ്‌സണൽ സമനിലയുമായി മടങ്ങിയത്.

ആഴ്‌സണലിനായി ഗബ്രിയേൽ ജീസസ്, മാർട്ടിൻ ഒഡെഗാർഡ് എന്നിവർ ഗോളുകൾ നേടിയപ്പോൾ ബെൻറഹ്‌മയുടെ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ തിരിച്ചടിച്ച വെസ്റ്റ്‌ഹാമിനായി ജെറാഡ് ബൊവനാണ് സമനില കണ്ടെത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ആഴ്‌സണൽ പോയിന്‍റ് നഷ്‌ടമാക്കിയതോടെ ലീഗിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി പോയിന്‍റ് വ്യത്യാസം നാലായി ചുരുങ്ങി.

കിരീടത്തിലേക്ക് അടുക്കാൻ വെസ്റ്റ്ഹാമിനെതിരായ മത്സരം ഗണ്ണേഴ്‌സിന് നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ആഴ്‌സണൽ പത്ത് മിനിറ്റിനകം രണ്ട് ഗോളുകളുടെ ലീഡ് സ്വന്തമാക്കി. ഏഴാം മിനിറ്റിൽ നായകൻ മാർട്ടിൻ ഒഡെഗാർഡിന്‍റെ പാസിൽ നിന്നും ഗബ്രിയേൽ ജീസസ് ആദ്യമായി ലക്ഷ്യം കണ്ടു. മൂന്ന് മിനിറ്റിനകം മികച്ച വോളിയിലൂടെ ഒഡെഗാർഡും വലകുലുക്കി. ഇതോടെ കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനെതിരെ സമനില വഴങ്ങിയ ആഴ്‌സണൽ ആത്മവിശ്വാസം വീണ്ടെടുത്തെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ.

പത്ത് മിനിറ്റിനുള്ളിലെ ഇരട്ടപ്രഹരം വെസ്റ്റ്‌ഹാമിനെ തളർത്തി. പതിയെ മത്സരത്തിലേക്ക് തിരികെയെത്തിയ ആതിഥേയർക്ക് അനുകൂലമായ പെനാൽറ്റി. ലുകാസ് പക്വോറ്റയെ ആഴ്‌സണൽ പ്രതിരോധ താരം ഗബ്രിയേൽ വീഴ്‌ത്തിയതിനാണ് വെസ്റ്റ്‌ഹാമിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. സ്‌പോട് കിക്ക് ലക്ഷ്യത്തിലെത്തിച്ച ബെൻറഹ്‌മ ആഴ്‌സണലിന്‍റെ ലീഡ് ഒന്നാക്കി ചുരുക്കി.

  • HALF-TIME West Ham 1-2 Arsenal

    Gabriel Jesus and Martin Odegaard put Arsenal ahead early, but Said Benrahma's penalty lifts London Stadium before the break#WHUARS pic.twitter.com/UymPRT2eH0

    — Premier League (@premierleague) April 16, 2023 " class="align-text-top noRightClick twitterSection" data=" ">

രണ്ടാം പകുതിയിൽ അന്‍റോണിയോയുടെ ഹാൻഡ് ബോളിന് കിട്ടിയ പെനാൽറ്റി പുറത്തേക്കടിച്ച ബുകായോ സാക്ക ആഴ്‌സണലിന്‍റെ ലീഡ് വർധിപ്പിക്കാനുള്ള അവസരം നഷ്‌ടമാക്കി. രണ്ട് മിനിറ്റിനകം ജെറാഡ് ബൊവൻ വെസ്റ്റ്ഹാമിനായി സമനില കണ്ടെത്തി. തുടർന്നും വെസ്റ്റ്ഹാം‌ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ചു. 82-ാം മിനിറ്റിൽ അന്‍റോണിയോയുടെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയത് ആഴ്‌സണലിന് ആശ്വസമായി.

സമനിലയോടെ 31 മത്സരങ്ങളിൽ നിന്നും 74 പോയിന്‍റുമായി ആഴ്‌സണൽ തന്നെയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമത്. ഒരു മത്സരം കുറവ് കളിച്ച സിറ്റി 70 പോയിന്‍റുമായാണ് രണ്ടാമത് തുടരുന്നത്. ആഴ്‌സണലിന്‍റെ അടുത്ത മത്സരം മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ്. ഈ മത്സരഫലം കിരീട ജേതാക്കളെ നിർണയിക്കും.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. നോട്ടിങ്‌ഹാം ഫോറസ്റ്റിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. വിജയികൾക്കായി ആന്‍റണി, ഡിയഗോ ഡലോട് എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ മാർസൽ സാബിറ്റ്‌സർ പരിക്കേറ്റ് പുറത്തായത് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി. സാബിറ്റ്‌സറിന് പകരം ക്രിസ്റ്റ്യൻ എറിക്‌സനാണ് യുണൈറ്റഡ് ഇലവനിൽ ഇറങ്ങിയത്.

ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തേക്കെത്തി. 30 മത്സരങ്ങളിൽ നിന്ന് 59 പോയിന്‍റാണുള്ളത്. നാലാമതുള്ള ന്യൂകാസിൽ യുണൈറ്റഡിന് ഇത്രയും മത്സരങ്ങളിൽ നിന്നും 56 പോയിന്‍റാണുള്ളത്. തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെട്ട നോട്ടിങ്ഹാം തരംതാഴ്‌ത്തൽ ഭീഷണിയിലാണ്. 31 മത്സരങ്ങളിൽ നിന്നും 27 പോയിന്‍റ് മാത്രമാണ് അവർക്കുള്ളത്.

Last Updated : Apr 17, 2023, 8:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.