ലണ്ടന്‍: ഖത്തര്‍ ലോകകപ്പോടെ കേരളത്തിന്‍റെ ഫുട്‌ബോള്‍ പ്രേമം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയടക്കം കേരളത്തിലെ ആരാധകരുടെ പിന്തുണയ്‌ക്ക് നന്ദിയറിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കേരളത്തിലെ ആരാധകർക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആഴ്‌സണല്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.
-
Revealing our new Emirates Stadium artwork.
— Arsenal (@Arsenal) January 11, 2023 " class="align-text-top noRightClick twitterSection" data="
Created by the Arsenal family.
🔗 https://t.co/QBWqoDSLlc pic.twitter.com/B90oR84tgL
">Revealing our new Emirates Stadium artwork.
— Arsenal (@Arsenal) January 11, 2023
Created by the Arsenal family.
🔗 https://t.co/QBWqoDSLlc pic.twitter.com/B90oR84tgLRevealing our new Emirates Stadium artwork.
— Arsenal (@Arsenal) January 11, 2023
Created by the Arsenal family.
🔗 https://t.co/QBWqoDSLlc pic.twitter.com/B90oR84tgL
ആഴ്‌സണലിന്‍റെ തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലെ പുതിയ ആര്‍ട്ട് വര്‍ക്കിലെ ആരാധകരുടെ പതാകകളുടേയും ബാനറുകളുടേയും കൂട്ടത്തില്‍ മലയാളവും ഇടം പിടിച്ചു. "ആഴ്‌സണല്‍ കേരള പീരങ്കിപ്പട" എന്നെഴുതിയ പതാകയാണ് സ്റ്റേഡിയത്തിലെ ആര്‍ട്ട് വര്‍ക്കില്‍ ഉള്‍പ്പെടുത്തിയത്.
ലോകമെമ്പാടുമുള്ള 150ലേറെ ആഴ്‌സണല്‍ ഫാൻസ് ഗ്രൂപ്പുകളിൽ നിന്നുള്ള ബാനറും പതാകയുമാണ് ഇക്കൂട്ടത്തിലുള്ളത്. ഇന്ത്യയില്‍ നിന്നും മുംബൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധക കൂട്ടങ്ങളുടേതടക്കം ആകെ 187 പതാകയും ബാനറുകളുമാണ് സ്റ്റേഡിയത്തിലുള്ളത്.
ഇവയെല്ലാം ചേര്‍ത്ത് ഒരുമിച്ച് ചേര്‍ത്താണ് ഈ വിഭാഗത്തിലെ ആര്‍ട്ട് വര്‍ക്ക് തയ്യാറാക്കിയിരിക്കുന്നത്. ആര്‍ട്ട് വര്‍ക്ക് ഉള്‍പ്പെടുത്തി പരിഷ്കരിച്ച സ്റ്റേഡിയത്തിലെ പോസ്റ്ററുകളിൽ ഇതിഹാസ താരങ്ങൾക്കൊപ്പം ആരാധകക്കൂട്ടങ്ങളെയും ഉൾപ്പെടുത്താൻ ക്ലബ് തീരുമാനിക്കുകയായിരുന്നു. ഇതിനായി ആരാധകരുടെ അഭിപ്രായവും ക്ലബ് തേടിയിരുന്നു.
അതേസമയം പ്രീമിയര്‍ ലീഗില്‍ മിന്നുന്ന പ്രകടനം നടത്തുന്ന ആഴ്‌സണല്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 17 മത്സരങ്ങളില്‍ നിന്നും 14 വിജയത്തോടെ 44 പോയിന്‍റാണ് സംഘത്തിനുള്ളത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനേക്കാള്‍ അഞ്ച് പോയിന്‍റ് പിന്നിലാണ്.
ALSO READ: റൊണാള്‍ഡോ മൂന്നാം തവണയും വിവാഹിതനാവുന്നു; സന്തോഷം പങ്കുവച്ച് കാമുകി സെലിന ലോക്ക്‌സ്