ETV Bharat / sports

വെംബ്ലിയില്‍ ആറാടി അര്‍ജന്‍റീന ; ഫൈനലിസിമയില്‍ 3 ഗോളിന് ഇറ്റലിയെ തകര്‍ത്ത് തേരോട്ടം

32 മത്സരങ്ങളിലായി തുടര്‍ച്ചയായി തോല്‍വി നേരിടാതെ മുന്നേറുകയാണ് കോപ്പ അമേരിക്ക വിജയികള്‍

Argentina Football Team Won Finalissima Cup Against Italy
വെംബ്ലിയില്‍ ആറാടി അര്‍ജന്‍റീന ; ഫൈനലിസിമയില്‍ 3 ഗോളിന് ഇറ്റലിയെ തകര്‍ത്ത് തേരോട്ടം
author img

By

Published : Jun 2, 2022, 7:28 AM IST

വെംബ്ലി : ഫൈനലിസിമയില്‍ യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ 3 നിറയൊഴിക്കലുകളില്‍ തകര്‍ത്ത് മെസിപ്പട. ഏകപക്ഷീയമായ 3 ഗോളിന്‍റെ വിജയവുമായി അര്‍ജന്‍റീന കപ്പുയര്‍ത്തി. 29 വര്‍ഷത്തിന് ശേഷം യൂറോ കപ്പ് - കോപ്പ അമേരിക്ക ജേതാക്കള്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയക്കുതിപ്പ് തുടരുകയായിരുന്നു അര്‍ജന്‍റീന. 32 മത്സരങ്ങളിലായി തുടര്‍ച്ചയായി തോല്‍വി നേരിടാതെ മുന്നേറുകയാണ് കോപ്പ അമേരിക്ക വിജയികള്‍.

ആദിമധ്യാന്തം ആധിപത്യം പുലര്‍ത്തിയായിരുന്നു അര്‍ജന്‍റീനയുടെ ആധികാരിക ജയം. 28ാം മിനിറ്റില്‍ മെസിയുടെ പാസില്‍ ലൗറ്റാരോ മാര്‍ട്ടിനസിലൂടെ അര്‍ജന്‍റീന മുന്നിലെത്തി. ശേഷം ആദ്യ പകുതിയുടെ അധിക സമയത്ത് മാര്‍ട്ടിനസിന്‍റെ പാസിനെ വിദഗ്‌ധമായി ഇറ്റലിയുടെ പോസ്റ്റിലെത്തിച്ച് എയ്ഞ്ചല്‍ ഡി മരിയ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമിന്‍റെ അവസാന മിനിട്ടില്‍ മെസിയുടെ കുതിപ്പില്‍ ലഭിച്ച പന്തിനെ ഗോള്‍വല മുട്ടിച്ച് പൗലോ ഡിബാല പട്ടികയില്‍ ഒന്നുകൂടി ചേര്‍ത്തു.

പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി കോച്ച് റോബര്‍ട്ടോ മാന്‍ചീനി കളത്തിലിറക്കിയ ഇറ്റാലിയന്‍ ടീം കാഴ്‌ചക്കാരാവുന്നതാണ് വെംബ്ലി സ്റ്റേഡിയം കണ്ടത്. അതേസമയം ലയണല്‍ സ്‌കലോണിയുടെ അര്‍ജന്‍റീനന്‍ പട പിഴവുകള്‍ വരുത്തിയില്ലായിരുന്നെങ്കില്‍ ഗോളെണ്ണം ഏറുകയും ചെയ്യുമായിരുന്നു. യോഗ്യതാമത്സരത്തില്‍ നോര്‍ത്ത് മാസിഡോണിയയോട് അടിതെറ്റി ഖത്തര്‍ ലോകകപ്പിനുള്ള ടിക്കറ്റ് കൈവിട്ട അസൂറിപ്പടയ്ക്ക് അടുത്ത പ്രഹരമായി ഫൈനലിസിമയിലെ കനത്ത തോല്‍വി.

ഈ മത്സരത്തോടെ ഇറ്റലിയുടെ ഇതിഹാസ താരം ജോര്‍ജിയോ ചെല്ലിനി അന്താരാഷ്ട്ര ഫുട്ബോള്‍ കളം വിട്ടു. 2004 മുതല്‍ അസൂറിപ്പടയിലുള്ള ചെല്ലിനി 117 മത്സരങ്ങളിലാണ് ടീമിനായി ബൂട്ടണിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.