ETV Bharat / sports

അവർ മറ്റു ടീമുകളെക്കാൾ കരുത്തർ; ഖത്തറിൽ കിരീടമുയർത്താൻ സാധ്യതയുളള ടീമുകള്‍ ഇവർ : ലൂയിസ് എൻറിക്വെ

2002ന് ശേഷം ഒരു ലാറ്റിനമേരിക്കന്‍ ടീം ഫിഫ ലോകകപ്പ് ജയിക്കാനുള്ള സാധ്യത ഏറെയാണ്

Argentina and Brazil  Spain coach Luis Enrique  അർജന്‍റീന ബ്രസീൽ  സ്‌പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വെ  qatar world cup 2022  2002ന് ശേഷം ഒരു ലാറ്റിനമേരിക്കന്‍ ടീം ഫിഫ ലോകകപ്പ് ജയിക്കാനുള്ള സാധ്യത ഏറെയാണ്  ഖത്തറിൽ കിരീടമുയർത്താൻ സാധ്യത അർജന്‍റീനയ്‌ക്കും ബ്രസീലിനും  Argentina and Brazil have the chances to win the FIFA world cup Luis Enrique  world cup possiblities  uefa nations league  lionel messi
അവർ മറ്റു ടീമുകളെക്കാൾ കരുത്തർ; ഖത്തറിൽ കിരീടമുയർത്താൻ സാധ്യതയുളള ടീമുകള്‍ ഇവർ : ലൂയിസ് എൻറിക്വെ
author img

By

Published : Jun 12, 2022, 6:33 PM IST

മാഡ്രിഡ്: അർജന്‍റീനയും ബ്രസീലുമടക്കം പ്രമുഖ ടീമുകളെല്ലാം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ മിന്നും പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഈ ലോകകപ്പിൽ ലാറ്റിനമേരിക്കൻ ശക്‌തികളായ അർജന്‍റീനയും ബ്രസീലുമാണ് കൂടുതൽ കിരീട സാധ്യതയുള്ള ടീമുകളെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് സ്‌പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വെ. ലയണൽ മെസി നയിക്കുന്ന അർജന്‍റീനയ്‌ക്ക് കൂടുതൽ സാധ്യത കൽപ്പിക്കുന്ന എൻറിക്വെ അതിനൊപ്പം ബ്രസീലിന്‍റെ പേര് കൂടെ ഉൾപ്പെടുത്തിയില്ലെങ്കിൽ മാധ്യമങ്ങൾ തനിക്കെതിരെ തിരിയുമെന്നും കൂട്ടിച്ചേർത്തു.

ഖത്തർ ലോകകപ്പിന് ആറു മാസത്തോളം മാത്രം ബാക്കി നിൽക്കെ ഇത്തവണ കിരീട സാധ്യതയുള്ള നിരവധി ടീമുകളുണ്ട്. യൂറോപ്യൻ ടീമുകളായ ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, സ്‌പെയിൻ തുടങ്ങി നിരവധി പേർ കരുത്തരായാണ് ഇറങ്ങുന്നതെങ്കിലും ലാറ്റിനമേരിക്കൻ ശക്തികൾക്കാണ് എൻറിക്വെ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.

ഖത്തറില്‍ ആര്‍ക്കാണ് കൂടുതല്‍ സാധ്യത എന്ന ചോദ്യത്തിന് സ്‌പാനിഷ് കോച്ച്‌ നല്‍കുന്ന മറുപടി ഇങ്ങനെയായിരുന്നു; 'മറ്റുള്ള ടീമുകളെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ടീം ഏതെന്ന് ചോദിച്ചാല്‍, എനിക്ക് തോന്നുന്നത് അര്‍ജന്‍റീന എന്നാണ്. കാരണം അവർ മറ്റെല്ലാവരെക്കാളും വളരെ മുന്നിലാണുള്ളത്, അതിനൊപ്പം ബ്രസീലും. അവരെ ഉൾപ്പെടുത്തിയില്ലെങ്കിൽ മാധ്യമങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉയരും. നമ്മളെന്ത് തന്നെ പറഞ്ഞാലും അത് വളച്ചൊടിക്കപ്പെടുകയും ചെയ്യും', ലൂയിസ് പറഞ്ഞു.

2002ന് ശേഷം ഒരു ലാറ്റിനമേരിക്കന്‍ ടീം ഫിഫ ലോകകപ്പ് ജയിക്കാനുള്ള സാധ്യത ഏറെയാണ്. കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പില്‍ ബ്രസീലായിരുന്നു ജേതാക്കളായത്. അതിന് ശേഷം യൂറോപ്യന്‍ ടീമുകളാണ് ആധിപത്യം പുലര്‍ത്തിയത്.

തന്‍റെ ഫുട്‌ബോള്‍ കരിയറിൽ എത്തിപ്പിടിക്കാനാവുന്നെല്ലാം നേടിയെടുത്ത മെസിക്ക് ലോകകപ്പ് കിരീടം ഇന്നും കിട്ടാക്കനിയാണ്. 2014ൽ നടന്ന ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീന ജര്‍മനിയോട് പരാജയപ്പെട്ടിരുന്നു. തന്‍റെ കരിയറിന് പൂര്‍ണത നേടാന്‍ മെസിക്ക് ലോകകപ്പ് അനിവാര്യമാണ്. ഖത്തര്‍ ലോകകപ്പ് 34-കാരനായ മെസിക്ക് അവസാന അവസരമായിരിക്കാം. കോപ്പ അമേരിക്കയും ഫൈനലിസിമയും നേടിയ മെസി അന്താരാഷ്‌ട്ര കിരീടങ്ങള്‍ നേടിയില്ലെന്ന ചീത്തപ്പേര് മായ്‌ച്ച് കളഞ്ഞിട്ടുണ്ട്.

ബാഴ്‌സലോണയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ജയിച്ച ലൂയിസ് എൻറിക്വെ സ്‌പെയ്‌നിനൊപ്പം ചരിത്ര വിജയമാണ് സ്വപ്‌നം കാണുന്നത്. യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനോടും ചെക് റിപ്പബ്ലിക്കിനോടും സമനിലയില്‍ കുരുങ്ങിയ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നേടിയ വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തിരിക്കുകയാണ്. 2010 ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍ കിരീടം വീണ്ടെടുക്കാന്‍ പുതുതലമുറയിലെ പ്രതിഭകളെ കാര്യമായി രംഗത്തിറക്കും. ഗവിയും പെഡ്രിയും കന്നി ലോകകപ്പ് കളിക്കാനുള്ള ആവേശത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.