ETV Bharat / sports

ആര്‍ച്ചറി ലോകകപ്പ് : ദീപിക കുമാരിക്ക് 'ഗോള്‍ഡന്‍' ഹാട്രിക് - ദീപിക കുമാരി

ദീപികയുടെ വിജയത്തോടെ ലോകകപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലായി.

Archery World Cup  Deepika Kumari  Golden hat-trick  hat-trick  ആര്‍ച്ചറി ലോകകപ്പ്  ദീപിക കുമാരി  'ഗോള്‍ഡന്‍' ഹാട്രിക്
ആര്‍ച്ചറി ലോകകപ്പ് : ദീപിക കുമാരിക്ക് 'ഗോള്‍ഡന്‍' ഹാട്രിക്
author img

By

Published : Jun 27, 2021, 8:22 PM IST

പാരീസ് : ആര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യയുടെ ദീപിക കുമാരിക്ക് ഹാട്രിക് സ്വര്‍ണം. ലോകകപ്പ് സ്റ്റേജ് 3-ല്‍ വ്യക്തിഗത ഇനത്തിലാണ് ദീപിക വീണ്ടും സ്വര്‍ണം എയ്തിട്ടത്. റഷ്യയുടെ എലീന ഒസിപോവയെ 6-0 എന്ന സ്കോറിനാണ് താരം തകര്‍ത്തത്.

നേരത്തെ മിക്സിഡ് ഡബിള്‍സിലും, വനിതകളുടെ ടീം ഇനത്തിലും സ്വര്‍ണം നേടിയ സംഘത്തില്‍ ദീപികയുമുണ്ടായിരുന്നു. വനിത ടീം ഇനത്തില്‍ ദീപിക കുമാരി, കോമളിക ബാരി, അങ്കിത ഭഗത് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്. മിക്‌സഡ് ഡബിള്‍സില്‍ ഭര്‍ത്താവ് കൂടിയായ അതാനു ദാസിനൊപ്പമാണ് താരം സ്വര്‍ണം കണ്ടെത്തിയത്.

also read: ആര്‍ച്ചറി ലോകകപ്പ് : സ്വര്‍ണത്തില്‍ മുത്തമിട്ട് ദീപികയും അതാനുവും

അതേസമയം ഈ വര്‍ഷം ലോകകപ്പില്‍ താരത്തിന്‍റെ രണ്ടാമത്തെ വ്യക്തിഗത സ്വര്‍ണമെഡല്‍ നേട്ടംകൂടിയാണിത്. ദീപികയുടെ വിജയത്തോടെ ലോകകപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ നേട്ടം നാലായി. വ്യക്തിഗത ഇനത്തില്‍ അഭിഷേക് വർമ നേരത്തെ സ്വര്‍ണം നേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.