ETV Bharat / sports

Arab Club Champions Cup | ക്രിസ്റ്റ്യാനോയ്‌ക്ക് ഇരട്ട ഗോള്‍, അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് സ്വന്തമാക്കി അല്‍ നസ്‌ര്‍

അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ഫൈനലില്‍ അല്‍ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അല്‍ നസ്‌ര്‍ പരാജയപ്പെടുത്തിയത്.

Arab Club Champions Cup  Al Nassr  Al Hilal  Cristiano Ronaldo  Arab Club Champions Cup Final  അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ്  അല്‍ നസ്‌ര്‍  അല്‍ ഹിലാല്‍  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Arab Club Champions Cup
author img

By

Published : Aug 13, 2023, 7:08 AM IST

Updated : Aug 13, 2023, 9:31 AM IST

റിയാദ്: അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ (Arab Club Champions Cup) മുത്തമിട്ട് അല്‍ നസ്‌ര്‍ (Al Nassr). കലാശപ്പോരാട്ടത്തില്‍ അല്‍ ഹിലാലിനെ (Al Hilal) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അല്‍ നസ്‌ര്‍ വിജയ കിരീടം ചൂടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ (Cristiano Ronaldo) ഇരട്ട ഗോള്‍ പ്രകടനമാണ് അല്‍ നസ്‌റിനെ കിരീടത്തിലേക്ക് എത്തിച്ചത്. യൂറോപ്പ് വിട്ടെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദിയിലെ ആദ്യ കിരീടം കൂടിയാണിത്.

കിങ് ഫഹദ് അന്താരാഷ്‌ട്ര ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആവേശകരമായ പോരാട്ടമാണ് ഇരു ടീമും കാഴ്‌ചവച്ചത്. ആദ്യ വിസില്‍ മുഴങ്ങിയതിന് പിന്നാലെ തന്നെ ഇരു ബോക്‌സിലേക്കും പന്തെത്തി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നെങ്കിലും ഒന്നാം പകുതിയില്‍ ഗോള്‍ മാത്രം അകന്നു നിന്നു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെ തിരികെ കളത്തിലെത്തിയ അല്‍ ഹിലാല്‍ മത്സരത്തില്‍ ആദ്യം ഗോള്‍ നേടി. 51-ാം മിനിട്ടില്‍ ബ്രസീലിയന്‍ താരം മൈക്കിളിന്‍റെ വകയായിരുന്നു ഗോള്‍. അല്‍ നസ്‌ര്‍ ആരാധകരെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഈ ഗോള്‍.

ഇതിന് പിന്നാലെ 71-ാം മിനിട്ടില്‍ ചുവപ്പ് കാര്‍ഡിലൂടെ അല്‍ നസ്‌റിന് മറ്റൊരു പ്രഹരമേല്‍ക്കേണ്ടി വന്നു. അവരുടെ പ്രതിരോധ നിര താരം അബ്‌ദുള്ള അല്‍ അമ്രിയാണ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയത്. ഇതോടെ, അല്‍ നസ്ര്‍ മത്സരത്തില്‍ പത്ത് പേരായി ചുരുങ്ങി.

അവിടുന്നായിരുന്നു മത്സരത്തിലേക്ക് അല്‍ നസ്‌റിന്‍റെ തിരിച്ചുവരവ്. 74-ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ അവര്‍ സമനില പിടിച്ചു. വലതുവിങ്ങിലൂടെ ഘനം (Al Ghanam) നടത്തിയ മുന്നേറ്റമാണ് റൊണാള്‍ഡോയിലൂടെ ഗോളില്‍ കലാശിച്ചത്.

മൈതാനത്തിന്‍റെ വലതുവശത്തൂടെ അല്‍ ഹിലാല്‍ ബോക്‌സിലേക്കെത്തി ഘനത്ത് നല്‍കിയ ലോ ക്രോസ് പാസ് അനായാസമാണ് റൊണാള്‍ഡോ എതിര്‍ ഗോള്‍ വലയിലേക്ക് തട്ടിയിട്ടത്. ടൂര്‍ണമെന്‍റില്‍ റൊണാള്‍ഡോയുടെ അഞ്ചാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. തുടര്‍ന്ന് നിശ്ചിത സമയത്തിനുള്ളില്‍ അടുത്ത ഗോള്‍ കണ്ടെത്താന്‍ രണ്ട് ടീമിനും സാധിച്ചില്ല.

  • After scoring the opener vs. Al Nassr, Michael did Ronaldo's "SIU' celebration.

    Ronaldo then scored both the game-tying and game-winning goals to lead Al Nassr to the Arab Champions Cup 🥶🐐 pic.twitter.com/bd7Bi1Cc1u

    — ESPN FC (@ESPNFC) August 12, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതോടെ മത്സരം എക്‌സ്‌ട്ര ടൈമിലേക്ക് നീണ്ടു. ഇവിടെയായിരുന്നു റൊണാള്‍ഡോ അല്‍ നസ്‌റിന്‍റെ വിജയഗോള്‍ അല്‍ ഹിലാല്‍ വലയിലെത്തിച്ചത്. 98-ാം മിനിട്ടിലായിരുന്നു ഈ ഗോളിന്‍റെ പിറവി. ഗോള്‍ ബാറിലിടിച്ച് റീ ബൗണ്ടായ പന്ത് തലകൊണ്ട് റൊണാള്‍ഡോ വലയ്‌ക്കുള്ളിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

Also Read : Lionel Messi | സ്‌കലോണി സാക്ഷി, വീണ്ടും ഗോളടിച്ച് മെസി: ലീഗ്‌സ് കപ്പില്‍ ഇന്‍റര്‍ മയാമി സെമിയില്‍

Last Updated : Aug 13, 2023, 9:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.