ടൂറിന്‍: അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം എയ്‌ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ് യുവന്‍റസില്‍ ചേര്‍ന്നു. ഒരു വര്‍ഷ കരാറിലാണ് 34-കാരനായ താരം സീരി എ ക്ലബില്‍ എത്തുന്നത്. ഇതോടെ 2023 ജൂണ്‍ അവസാനം വരെ ഡി മരിയ യുവന്‍റസിനൊപ്പം ഉണ്ടാവും.
ഇക്കാര്യം യുവന്‍റസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കരിയറില്‍ പുതിയൊരു ചുവടുവയ്‌പ്പാണ് ഇതെന്ന് ഡി മരിയ പറഞ്ഞു. യുവന്‍റസിനൊപ്പം ചേരുന്നതില്‍ സന്തോഷവും ആവേശവുമുണ്ട്. യുവന്‍റസിന്‍റെ കുപ്പായത്തില്‍ ഇറങ്ങുന്ന ആദ്യ ദിനത്തിനായി കാത്തിരിക്കുകയാണ്. ഇവിടെയുള്ള എല്ലാവരും ഒരു കുടുംബം പോലെയാണെന്നും ഡി മരിയ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണില്‍ കരാര്‍ അവസാനിച്ചതോടെ ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിട്ടാണ് ഡി മരിയ യുവന്‍റസില്‍ എത്തുന്നത്. 2015ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും പാരീസില്‍ എത്തിയ താരം ഏഴ് വര്‍ഷത്തെ പിഎസ്‌ജി ബന്ധമാണ് അവസാനിപ്പിച്ചത്.
-
Your new Argentine’s autograph to sign off the day! 🇦🇷✍️#WelcomeAngel pic.twitter.com/Jb2jZLU3yS
— JuventusFC (@juventusfcen) July 8, 2022 " class="align-text-top noRightClick twitterSection" data="
">Your new Argentine’s autograph to sign off the day! 🇦🇷✍️#WelcomeAngel pic.twitter.com/Jb2jZLU3yS
— JuventusFC (@juventusfcen) July 8, 2022Your new Argentine’s autograph to sign off the day! 🇦🇷✍️#WelcomeAngel pic.twitter.com/Jb2jZLU3yS
— JuventusFC (@juventusfcen) July 8, 2022
ഫ്രഞ്ച് ക്ലബിനായി 295 മത്സരങ്ങളില്‍ നിന്നും 92 ഗോളുകള്‍ ഡി മരിയ നേടിയിട്ടുണ്ട്. പിഎസ്‌ജിയുടെ അഞ്ച് ലീഗ് വണ്‍ കിരീട നേട്ടത്തിലും താരം പങ്കാളിയാണ്. അതേസമയം ഖത്തര്‍ ലോകകപ്പോടെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്ന് കഴിഞ്ഞ മേയില്‍ താരം വ്യക്തമാക്കിയിരുന്നു.
അര്‍ജന്‍റീനയ്‌ക്കായി 121 മത്സരങ്ങളില്‍ നിന്നും 24 ഗോളാണ് ഡി മരിയ നേടിയിട്ടുള്ളത്. കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിന് എതിരെ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്‍റീന ജയിച്ചപ്പോള്‍ ലക്ഷ്യം കണ്ടത് ഡി മരിയയായിരുന്നു. 28 വര്‍ഷത്തിന് ശേഷം രാജ്യം നേടിയ പ്രധാന കിരീടമായിരുന്നു ഇത്.
also read: യുണൈറ്റഡിന്‍റെ പ്രീ സീസണ്‍ ക്യാമ്പില്‍ ചേരാതെ ക്രിസ്റ്റ്യാനോ; അവധി നല്‍കിയതായി റിപ്പോര്‍ട്ട്