ബ്യൂണസ് ഐറിസ് : അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജന്‍റൈന്‍ വിങ്ങര്‍ എയ്‌ഞ്ചല്‍ ഡി മരിയ (Angel Di Maria Announced Retirement From International Football). 2024ലെ കോപ അമേരിക്കയ്‌ക്ക് (Copa America 2024) ശേഷം പുല്‍മൈതാനങ്ങളോട് വിട പറയുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. നീണ്ട 16 വര്‍ഷത്തെ കരിയറാണ് താരം അവസാനിപ്പിക്കാനൊരുങ്ങുന്നത്.
2008ല്‍ ആദ്യമായി അര്‍ജന്‍റൈന്‍ ജഴ്‌സിയണിഞ്ഞ ഡി മരിയ ദേശീയ ടീമിനായി ഇതുവരെ കളിച്ചത് 136 മത്സരങ്ങള്‍, നേടിയത് 29 ഗോളുകള്‍ (Angel Di Maria Goals For Argentina). കഴിഞ്ഞ നാല് ലോകകപ്പുകളിലും ഡി മരിയ അര്‍ജന്‍റീനയുടെ നീലയും വെള്ളയും നിറത്തിലുള്ള ജഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങി. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരായ മത്സരത്തില്‍ മെസിപ്പടയ്‌ക്കുവേണ്ടി ഒരു ഗോള്‍ നേടാനും ഡി മരിയക്ക് സാധിച്ചിരുന്നു.
ഇതോടെ തുടര്‍ച്ചയായി മൂന്ന് ഫൈനലുകളില്‍ ഗോള്‍ നേടാനും ഡി മരിയക്കായി. 2021 കോപ അമേരിക്കയില്‍ ബ്രസീലിനെതിരായ മത്സരത്തില്‍ അര്‍ജന്‍റൈന്‍ സംഘത്തിന് വേണ്ടി വിജയഗോള്‍ നേടിയത് ഡി മരിയ ആണ്. പിന്നാലെ ഖത്തര്‍ ലോകകപ്പ് ഫൈനലിലും ഇറ്റലിക്കെതിരായ ഫൈനലിസിമയിലും അര്‍ജന്‍റൈന്‍ മാലാഖയുടെ ബൂട്ടില്‍ നിന്നും ഗോളുകള്‍ പിറന്നു.
-
Angel Di Maria
— Siaran Bola Live (@SiaranBolaLive) November 24, 2023 " class="align-text-top noRightClick twitterSection" data="
Final World Cup 2022 vs Prancis
🇦🇷🏆pic.twitter.com/Ok5X9JKWFA
">Angel Di Maria
— Siaran Bola Live (@SiaranBolaLive) November 24, 2023
Final World Cup 2022 vs Prancis
🇦🇷🏆pic.twitter.com/Ok5X9JKWFAAngel Di Maria
— Siaran Bola Live (@SiaranBolaLive) November 24, 2023
Final World Cup 2022 vs Prancis
🇦🇷🏆pic.twitter.com/Ok5X9JKWFA
അടുത്തിടെ നടന്ന ലോകകപ്പ് യോഗ്യതാറൗണ്ടിലെ ബ്രസീല്‍ അര്‍ജന്‍റീന മത്സരത്തിലും ഡി മരിയ തന്‍റെ ടീമിനായി ബൂട്ടണിഞ്ഞിരുന്നു. 78-ാം മിനിട്ടില്‍ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് പകരക്കാരനായിട്ടാണ് ഡി മരിയ കളത്തിലിറങ്ങിയത്. മത്സരത്തില്‍ ചിരവൈരികളായ കാനറിപ്പടയ്‌ക്കെതിരെ ഏക പക്ഷീയമായ ഒരു ഗോളിന്‍റെ ജയം നേടിയാണ് അര്‍ജന്‍റീന മാറക്കാന സ്റ്റേഡിയത്തില്‍ നിന്നും മടങ്ങിയത്.
ഈ ജയത്തിന് പിന്നാലെ ഡി മരിയ ഇങ്ങനെ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു 'ഈ വിജയം എനിക്ക് എത്രമാത്രം ആത്മസംതൃപ്‌തിയാണ് നല്‍കിയതെന്ന കാര്യം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ സാധിക്കുന്നതല്ല. ടീം അംഗങ്ങളുമായി ചെലവഴിക്കുന്ന ഓരോ നിമിഷവും ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. അവരെല്ലാം എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്, അവരാരുമില്ലാതെ എന്‍റെ കഥകള്‍ക്ക് അര്‍ഥമുണ്ടാകില്ല. അവരുടെയെല്ലാം പിന്തുണയും സ്നേഹവുമാണ് എന്നെ ഈ ഞാനാക്കിയത്.
-
Ángel Di María announces he will retire from international football after next summer’s Copa América.
— B/R Football (@brfootball) November 23, 2023 " class="align-text-top noRightClick twitterSection" data="
An Argentina legend 🫶🇦🇷 pic.twitter.com/WOIOqWxKMo
">Ángel Di María announces he will retire from international football after next summer’s Copa América.
— B/R Football (@brfootball) November 23, 2023
An Argentina legend 🫶🇦🇷 pic.twitter.com/WOIOqWxKMoÁngel Di María announces he will retire from international football after next summer’s Copa América.
— B/R Football (@brfootball) November 23, 2023
An Argentina legend 🫶🇦🇷 pic.twitter.com/WOIOqWxKMo
കോപ അമേരിക്ക വേദിയിലായിരിക്കും ഞാന്‍ അവസാനമായി അര്‍ജന്‍റീനയുടെ ജഴ്‌സി അണിയുന്നത്. എന്‍റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ചൊരു കാര്യമാണ് അര്‍ജന്‍റീനയുടെ ജഴ്‌സി അണിയാന്‍ സാധിച്ചു എന്നത്. അതുകൊണ്ട് തന്നെ ഏറെ വേദനയോടെയായിരിക്കും ഞാന്‍ അതിനോട് വിട പറയുന്നതും. എല്ലാവരോടും നന്ദി മാത്രമാണ് ഇപ്പോള്‍ പറയാനുള്ളത്. നമ്മുടെ ടീം ഇനിയും ചരിത്രം സൃഷ്‌ടിക്കുക തന്നെ ചെയ്യും'- ഡി മരിയ വ്യക്തമാക്കി.
നേരത്തെ ഖത്തര്‍ ലോകകപ്പിന് പിന്നാലെ രാജ്യാന്തര കരിയറിനോട് വിടചൊല്ലുമെന്നാണ് ഡി മരിയ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ലോകകപ്പ് നേട്ടത്തിന് പിന്നാലെ താരം തന്നെ ഇക്കാര്യത്തില്‍ തിരുത്ത് വരുത്തുകയായിരുന്നു.
Also Read: ചരിത്രത്തിലെ ഏറ്റവും മോശം ഫോമില്‍ മഞ്ഞപ്പട, ആൻസലോട്ടി വരുമോ ബ്രസീലിനെ രക്ഷിക്കാൻ
നിലവിലെ സീസണില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്കയ്‌ക്ക് വേണ്ടിയാണ് ഡി മരിയ പന്തുതട്ടുന്നത്. 2007-2010 വരെ ബെന്‍ഫിക്കയില്‍ കളിച്ചിരുന്ന താരം ഇറ്റാലിയന്‍ ക്ലബ് യുവന്‍റസില്‍ നിന്നുമാണ് പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ വരെയാണ് ഡി മരിയക്ക് ബെന്‍ഫിക്കയുമായുള്ള കരാര്‍.